×
login
പന്തീരങ്കാവ് കേസ്: അലന്‍ ഷുഹൈബിന്റെ ജാമ്യം തുടരും; വ്യവസ്ഥ ലംഘിച്ചെന്നും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള എന്‍ഐഎ ഹര്‍ജി കോടതി തള്ളി

ജാമ്യ വ്യവസ്ഥ ലംഘിച്ച് അലന്‍ ഷുഹൈബ് സമൂഹ മാധ്യമങ്ങളില്‍ ചില പോസ്റ്റുകളും വീഡിയോയും ഷെയര്‍ ചെയ്യുന്നുണ്ടെന്നും ഇതിനെല്ലാം തീവ്രവാദ ബന്ധമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് എന്‍ഐഎ കോടതിയെ സമീപിച്ചത്.

കോഴിക്കോട് : പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ശുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎയുടെ ആവശ്യം കൊച്ചി എന്‍ഐഎ കോടതി തള്ളി. അലന്‍ ഷുഹൈബ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി എന്‍ഐഎ കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. കേസിന്റെ വിചാരണ ഇന്ന് തുടങ്ങാനിരിക്കേയാണ് അലന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യവുമായി എന്‍ഐഎ കോടതിയെ സമീപിച്ചത്.  

ജാമ്യ വ്യവസ്ഥ ലംഘിച്ച് അലന്‍ ഷുഹൈബ് സമൂഹ മാധ്യമങ്ങളില്‍ ചില പോസ്റ്റുകളും വീഡിയോയും ഷെയര്‍ ചെയ്യുന്നുണ്ടെന്നും ഇതിനെല്ലാം തീവ്രവാദ ബന്ധമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് എന്‍ഐഎ കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ പോസ്റ്റുകളൊന്നും അലന്റേത് അല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.  


2019 നവംബറിലാണ് അലന്‍ ഷുഹൈബും താഹയും മാവോയിസ്റ്റ് ബന്ധത്തെ തുടര്‍ന്ന് അറസ്റ്റിലായത്. ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയ കേസ് പിന്നീട് കേസ് എന്‍ഐഎ ഏറ്റെടുക്കുകയായികുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ എന്‍ഐഎ കോടതി ഇരുവര്‍ക്കും ജാമ്യം നല്‍കി.  

 

 

    comment

    LATEST NEWS


    എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയ്ക്ക് മാര്‍ക്ക് ലിസ്റ്റില്‍ വട്ടപൂജ്യം; എന്നിട്ടും പട്ടികയില്‍ പാസായവരുടെ കൂട്ടത്തില്‍; വിവാദം


    കര്‍ഷക മോര്‍ച്ചയുടെ സെക്രട്ടറിയേറ്റ് ധര്‍ണ നാളെ; കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും


    മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കി; പൂര്‍വവിദ്യാര്‍ത്ഥി ഗസ്റ്റ് ലക്ചറര്‍ ആയി; കള്ളി വെളിച്ചത്ത്; പിന്നില്‍ എസ്എഫ്‌ഐ എന്ന് ആരോപണം


    വിദ്യാർത്ഥിനിയുടെ ആത്മഹത്യ: പ്രതിഷേധം ശക്തമാകുന്നു, കോളേജ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചു, ഹോസ്റ്റൽ ഒഴിയാൻ വിദ്യാർഥികൾക്ക് നിർദ്ദേശം


    വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ബംഗളുരുവിൽ ടോള്‍ ഗേറ്റ് ജീവനക്കാരനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി


    നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.