×
login
ഹര്‍ത്താലിന്റെ പേരിലുണ്ടായ ആക്രമണങ്ങള്‍ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയം; തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥലമായി കേരളം മാറി

പ്രധാനമന്ത്രിയെ വരെ ആക്രമിക്കാന്‍ ഇവര്‍ പദ്ധതിയിട്ടതായി എന്‍ഫോഴ്സ്മെന്റ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഭീകരാക്രമണത്തിന് ഇവര്‍ പദ്ധതിയിട്ടെങ്കിലും മോദി അത് അടിച്ചമര്‍ത്തി.

തിരുവനന്തപുരം : പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ സംസ്ഥാനത്തുണ്ടായ വ്യാപക ആക്രമം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. ഹര്‍ത്താലിന്റെ മറവില്‍ കേരളത്തില്‍ വ്യാപക ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥലമായി കേരളം മാറിയെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു.  

വെള്ളിയാഴ്ച കേരളത്തില്‍ കറുത്ത ദിനമായിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ കേരളത്തില്‍ മാത്രം ഹര്‍ത്താലും ആക്രമണവും നടന്നു. സംസ്ഥാന സര്‍ക്കാര്‍ ഇതിന് മറുപടി പറയണം. സിപിഎം എംപി ദേശീയ അന്വേഷണ നടപടികളെ എതിര്‍ത്ത് രംഗത്തെത്തി. സിപിഎമ്മിന് പിഎഫ്‌ഐയുടെ പിന്തുണ കിട്ടുന്നുണ്ട്. ഇരുവരും പരസ്പരം സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  തീവ്രവാദ ശക്തികളുമായി പോപ്പുലര്‍ ഫ്രണ്ടിനു ബന്ധമുണ്ട്. വന്‍ തുകകളാണ് ഇവര്‍ക്കായി വരുന്നത്. ഏറ്റവും അധികം തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥലം ആയി കേരളം മാറുകയാണ്.  

പ്രധാനമന്ത്രിയെ വരെ ആക്രമിക്കാന്‍ ഇവര്‍ പദ്ധതിയിട്ടതായി എന്‍ഫോഴ്സ്മെന്റ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഭീകരാക്രമണത്തിന് ഇവര്‍ പദ്ധതിയിട്ടെങ്കിലും മോദി അത് അടിച്ചമര്‍ത്തി. തെളിവുകളുടെ അടിസ്ഥാനത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നിരോധനം സംബന്ധിച്ച് തീരുമാനം കൈക്കൊള്ളും.  


അതേസമയം കേന്ദ്രമന്ത്രി രാഹുല്‍ ഗാന്ധിയേയും വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധിയും പോപ്പുലര്‍ ഫ്രണ്ടിന്റെ പേരെടുത്ത് പറയാന്‍ തയാറാവുന്നില്ല.

എന്താണ് കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ സന്ദേശം. നര്‍കോട്ടിക് ജിഹാദ് വിഷയം ഉയര്‍ത്തിയ പാലാ ബിഷപ്പിനെ രാഹുല്‍ കാണാന്‍ തയാറായില്ലെന്നും വിമര്‍ശിച്ചു.  

 

 

  comment

  LATEST NEWS


  മഹേഷ് നാരായണന്റെ 'അറിയിപ്പ്' റിലീസ് ഡിസംബര്‍ 16ന് നെറ്റ്ഫ്‌ലിക്‌സില്‍


  പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കാപ്പയുടെ ട്രൈലര്‍ റിലീസ് നാളെ


  ലോകത്തിലെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനമന്ത്രിയും; തുടര്‍ച്ചയായ നാലാം തവണയും പട്ടികയില്‍ ഇടംനേടി നിര്‍മല സീതാരാമന്‍


  ആദിശങ്കറിന് രണ്ടാം ജന്മം; ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് നന്ദി പറഞ്ഞ് മമ്മൂക്കയുടെ ജന്മനാടായ ചെമ്പ് ഗ്രാമം


  12ലക്ഷം വിദ്യാര്‍ഥികള്‍ക്കു നൂതന സാങ്കേതിക പരിശീലനം നല്‍കും മുഖ്യമന്ത്രി; 9000 റോബോട്ടിക് കിറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് പിണറായി വിജയന്‍


  തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 23ന് ആറന്മുളയില്‍ നിന്നു പുറപ്പെടും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.