×
login
സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്; പ്രതികള്‍ക്ക് പാക്- ചൈനീസ് ബന്ധം; കേസ് ‍എന്‍ഐഎയ്ക്ക് കൈമാറണമെന്ന ആവശ്യം ശക്തം

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ നടത്താന്‍ അതിഭീമമായ ചെലവുണ്ട്.

കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസിലെ പിടികിട്ടാപ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളുമായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം മുന്നോട്ട് പോകുന്നതിനിടയില്‍ അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറണമെന്ന ആവശ്യം ശക്തമാകുന്നു. ആറ് കേസുകളിലായി ആറ് പ്രതികളാണുള്ളതെങ്കിലും രണ്ട് പേര്‍ മാത്രമാണ് ഇതുവരെ പിടിയിലായത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാലാം പ്രതി ബേപ്പൂര്‍ സ്വദേശി അബ്ദുള്‍ ഗഫൂര്‍ നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിലും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസാണിതെന്ന് വ്യക്തമാക്കിയിരുന്നു.  

അറസ്റ്റിലായ ഇബ്രാഹിം പുല്ലാട്ടിലിന് 168 പാക് പൗരന്മാരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രധാന പ്രതികളായ അബ്ദുല്‍ ഗഫൂര്‍, ഷെബീര്‍ എന്നിവര്‍ നടത്തിയ നിരന്തര വിദേശയാത്രകളെക്കുറിച്ചും അന്വേഷണം നടത്തേണ്ടതുണ്ട്. ഉരു ബിസിനസ് നടത്തിവന്ന അബ്ദുല്‍ ഗഫൂറിന്റെ വിദേശബന്ധവും പ്രതികളുടെ പേരിലും ബിനാമി പേരിലുമുള്ള അനധികൃതസ്വത്തും കണ്ടെത്തണം. സാമ്പത്തികനേട്ടം മാത്രമല്ല സമാന്തര എക്‌സ്‌ചേഞ്ച് നടത്തിപ്പിന് പിന്നിലെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. യഥാര്‍ഥലക്ഷ്യം എന്തെന്ന് കണ്ടെത്തണമെന്ന് ഹൈക്കോടതിയും ആവശ്യപ്പെട്ടിട്ടുണ്ട്.  


സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ നടത്താന്‍ അതിഭീമമായ ചെലവുണ്ട്. കെട്ടിട വാടകയും ഉപകരണങ്ങള്‍ക്കാവശ്യമായ വന്‍തുകയും ചെലവഴിച്ച് ഇത്തരം എക്‌സ്‌ചേഞ്ചുകളുടെ നടത്തിപ്പിന് പിന്നില്‍ തീവ്രവാദ സംഘങ്ങളും വിദേശരാജ്യങ്ങളുടെ താത്പര്യങ്ങളും ഉണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. വിദേശ രാജ്യങ്ങളില്‍ നിന്ന് വീഡിയോകോളുകള്‍ ലാഭകരവും സൗകര്യപ്രദവുമാണെന്നിരിക്കേ സമാന്തര ഫോണ്‍ശൃംഖല ഉപയോഗിക്കുന്നവരെ കണ്ടെത്തി അന്വേഷിച്ചാലേ യഥാര്‍ത്ഥ ലക്ഷ്യമറിയാനാവൂ.  

അതിര്‍ത്തി സംസ്ഥാനങ്ങളിലെ ആളുകളുടെ പേരിലാണ്, പിടിച്ചെടുത്ത 7000 സിംകാര്‍ഡുകളില്‍ ഭൂരിഭാഗവും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്തര്‍ സംസ്ഥാന അന്വേഷണ സംഘങ്ങളെ ഏകോപിപ്പിച്ചാലെ ഇവരെ കണ്ടെത്താനും തട്ടിപ്പ് പുറത്ത് കൊണ്ടുവരാനും കഴിയൂ.

 

  comment

  LATEST NEWS


  ദല്‍ഹിയില്‍ ഹിന്ദുവിരുദ്ധ കലാപത്തില്‍ തോക്കുചൂണ്ടിയ ഷാരൂഖ് പരോളിലിറങ്ങിയപ്പോള്‍ വമ്പന്‍ സ്വീകരണം (വീഡിയോ)


  നടന്‍ ധര്‍മ്മജന്‍റെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ 200കിലോ പഴകിയ മീന്‍ പിടിച്ചു; പിഴയടയ്ക്കാന്‍ നോട്ടീസ്


  തൃക്കാക്കരയില്‍ ബിജെപിക്കായി നാളെ പ്രചരണത്തിനിറങ്ങും; പോലീസിന് മുന്നില്‍ ഹാജരാകില്ല; നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്


  കശ്മീരില്‍ വീണ്ടും സൈന്യത്തിന് വിജയം ;രണ്ട് തീവ്രവാദികളെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ വധിച്ച് സൈന്യം


  പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; ഒളിവില്‍ പോയ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍


  'മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂ'...സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഹാഷ് ടാഗ്; കാരണം നൂപുര്‍ ശര്‍മ്മര്‍ക്കെതിരായ ഇസ്ലാമിസ്റ്റ് വധഭീഷണി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.