×
login
വീട്ടിനുള്ളില്‍ രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്ന സമാന്തര വയർലസ് സംവിധാനം‍; അബുദാബി ഡിഫൻസിലെ ജീവനക്കാരന്‍ തൃശൂരില്‍ പിടിയില്‍

രാജ്യസുരക്ഷയെ ബാധിക്കുന്ന സമാന്തര വയർലസ് സംവിധാനം വീട്ടിനുള്ളിൽ ഒരുക്കിയ വ്യക്തിയെ പൊലീസ് പിടികൂടി. അന്തിക്കാട് ചാഴൂർ സ്വദേശി നമ്പേരിവീട്ടിൽ സമ്പത്ത് (40) ആണ് അറസ്റ്റിലായത്. ഇയാൾ പൊലീസിന്‍റെ രഹസ്യസന്ദേശങ്ങൾ ചോർത്തിയെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റുണ്ടായത്.

തൃശൂർ: രാജ്യസുരക്ഷയെ ബാധിക്കുന്ന സമാന്തര വയർലസ് സംവിധാനം വീട്ടിനുള്ളിൽ ഒരുക്കിയ വ്യക്തിയെ പൊലീസ് പിടികൂടി. അന്തിക്കാട് ചാഴൂർ സ്വദേശി നമ്പേരിവീട്ടിൽ സമ്പത്ത് (40) ആണ് അറസ്റ്റിലായത്. ഇയാൾ പൊലീസിന്‍റെ രഹസ്യസന്ദേശങ്ങൾ ചോർത്തിയെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റുണ്ടായത്.

വർഷങ്ങളോളം അബുദാബിയിലെ ഡിഫൻസിന്‍റെ ഐടി മേഖലയിൽ ടെക്നീഷ്യനായി ജോലി ചെയ്തതിന്‍റെ പരിചയത്തിലാണ് ഇയാൾ വീട്ടിൽ സമാന്തര വയർലസ് സംവിധാനം ഒരുക്കി പൊലീസ് സന്ദേശങ്ങൾ ചോർത്തിയത്. തൃശൂർ പൊലീസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് സമ്പത്തിന്‍റെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി. 


അബുദാബിയിൽനിന്ന് മടങ്ങിയെത്തിയ സമ്പത്ത് കഴിഞ്ഞ അഞ്ചു വർഷമായി നാട്ടിലുണ്ട്. ഇലക്ട്രോണിക് എൻജിനിയറായ ഇയാൾ വീട്ടിലൊരുക്കിയിട്ടുള്ള വയർലെസ് സംവിധാനങ്ങൾ കണ്ട്‌ പൊലീസ് ഞെട്ടിപ്പോയി. അത്യാധുനിക ഉപകരണങ്ങളാണ് ഇയാൾ സ്ഥാപിച്ചിരിക്കുന്നതെന്ന് പൊലീസ് പരിശോധനയിൽ വ്യക്തമായി. പൊലീസിന്‍റെ ടെലികമ്യൂണിക്കേഷൻ വിഭാഗവും സൈബർ സെല്ലും മറ്റ് അവാന്തര വിഭാഗങ്ങളും വിശദമായി പരിശോധിച്ച് വരികയാണ്.

 എയർ ട്രാഫിക് സംവിധാനങ്ങൾപോലും നിരീക്ഷിക്കാനുള്ള സൗകര്യങ്ങൾ ഈ വയർലെസ് സംവിധാനത്തിൽ ഉണ്ടെന്നാണ് സൂചന.ദേശസുരക്ഷയെ അപകടപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ സമ്പത്ത് ആരെയെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നും ആരാണ് ഈ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ സമ്പത്തിന് സാമ്പത്തികസഹായം നല്‍കിയതെന്നും അറിയേണ്ടിയിരിക്കുന്നു. 

 

    comment

    LATEST NEWS


    പിഎസ്‌സി നിയമന ശിപാര്‍ശകള്‍ ജൂണ്‍ ഒന്നു മുതല്‍ ഡിജിലോക്കറിലും ലഭ്യം


    മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരണം 26 ആയി


    നടന്‍ സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; 'ഹിന്ദി തെരിയാത് പോടാ എന്ന് ഇനി സൂര്യ പറയുമോ?'


    ശ്രീരാമന്‍റെ കുടുംബമായി ഗാന്ധി കുടുംബം സ്വയം കണക്കാക്കുന്നു; 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ നേതാവാണ് സവര്‍ക്കര്‍: അനുരാഗ് താക്കൂര്‍


    സ്ത്രീകളുടെ കായിക ഇനങ്ങളില്‍ മത്സരിക്കുന്നതില്‍ നിന്ന് ട്രാന്‍സ്ജന്‍ഡര്‍ അത്‌ലറ്റുകളെ വിലക്കി അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് ഭരണ സമിതി


    "കോണ്‍ഗ്രസിന് തൊഴിലില്ലാതായിരിക്കുന്നു; ഞാന്‍ പഴയ ട്വീറ്റുകള്‍ കളയില്ല; നിങ്ങളുടെ സമയം ഉപയോഗിച്ച് അവ കണ്ടെത്തൂ"- കോണ്‍ഗ്രസിനെ പരിഹസിച്ച് ഖുശ്ബു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.