×
login
പ്രളയത്തില്‍ തകര്‍ന്ന പാലം നിര്‍മിച്ചില്ല; രോഗിയെ മുളയില്‍ കെട്ടിവെച്ച് ആശുപത്രിയില്‍ എത്തിച്ച് പറമ്പിക്കുളം ഓവന്‍പാടി കോളനി നിവാസികള്‍

കഴിഞ്ഞ ദിവസം പ്രദേശവാസിയായ സ്ത്രീയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അവരെ മുളയില്‍ കെട്ടിവെച്ച് ഏഴ് കിലോമീറ്റോളം ചുമന്നാണ് ആശുപത്രിയിലെത്തിച്ചത്. കോളനിവാസിയായ മണിപ്പാടിയപ്പനെയാണ് സമീപവാസികള്‍ മുളയില്‍വെച്ച് കെട്ടി ചുമന്ന് കൊണ്ട് പോയത്.

പാലക്കാട് : പാലമില്ലാത്തതിതെ തുടര്‍ന്ന് മുളയില്‍ കെട്ടിവെച്ച് രോഗിയെ ആശുപത്രിയില്‍ എത്തിച്ച് പറമ്പിക്കുളം ഓവന്‍പാടി കോളനി നിവാസികള്‍. 2019ലെ പ്രളയത്തില്‍ പാലം തകര്‍ന്നതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ഏറെ ദുരിതത്തിലാണ്. കോളനി നിവാസികള്‍ക്ക് അടിയന്തിര ചികിത്സാ ആവശ്യമുള്ള ഘട്ടങ്ങളില്‍ പല തവണ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടിയൊന്നുമായിട്ടില്ല.  

കഴിഞ്ഞ ദിവസം പ്രദേശവാസിയായ സ്ത്രീയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അവരെ മുളയില്‍ കെട്ടിവെച്ച് ഏഴ് കിലോമീറ്റോളം ചുമന്നാണ് ആശുപത്രിയിലെത്തിച്ചത്. കോളനിവാസിയായ മണിപ്പാടിയപ്പനെയാണ് സമീപവാസികള്‍ മുളയില്‍വെച്ച് കെട്ടി ചുമന്ന് കൊണ്ട് പോയത്. സമീപത്തെ അല്ലിമൂപ്പന്‍ കോളനിയില്‍ നിന്നു മാത്രമാണ് ടൗണിലേക്ക് വാഹന സൗകര്യമുള്ളത്. രോഗിയെ ഇവിടെയെത്തിച്ച ശേഷം ജീപ്പില്‍ സ്ത്രീയെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതിനിടെ കാടിലൂടെ നടന്നു പോകുന്നതിനിടയില്‍ ഇവരെ കാട്ടാനയും ഓടിച്ചു.  


2019ലെ പ്രളയത്തിലാണ് കോളനിയുമായി ബന്ധിപ്പിച്ചിരുന്ന പാലം തകര്‍ന്നത്. ഇതോടെ കോളനി നിവാസികള്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. കടയിലും ആശുപത്രിയിലേക്കും വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പോകാനുമെല്ലാം വലിയ പ്രശ്നമാണ് കോളനിവാസികള്‍ നേരിടുന്നത്.  പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെയാണ് ഇവിടുത്തെ മിക്ക കുടുംബങ്ങളും കഴിയുന്നത്. പാലം പുതുക്കി നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ കോളനിവാസികള്‍ പഞ്ചായത്തിനേയും മറ്റ് അധികൃതരെയും സമീപിച്ചിരുന്നു. എന്നാല്‍ നടപടിയൊന്നുമായില്ല. 30ഓളം കുടുംബങ്ങളാണ് കോളനിയില്‍ താമസിക്കുന്നത്.

 

  comment

  LATEST NEWS


  ഗുജറാത്തും ബിജെപിയും മോദിയുടെ ജൈത്രയാത്രയും


  മഹേഷ് നാരായണന്റെ 'അറിയിപ്പ്' റിലീസ് ഡിസംബര്‍ 16ന് നെറ്റ്ഫ്‌ലിക്‌സില്‍


  പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കാപ്പയുടെ ട്രൈലര്‍ റിലീസ് നാളെ


  ലോകത്തിലെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനമന്ത്രിയും; തുടര്‍ച്ചയായ നാലാം തവണയും പട്ടികയില്‍ ഇടംനേടി നിര്‍മല സീതാരാമന്‍


  ആദിശങ്കറിന് രണ്ടാം ജന്മം; ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് നന്ദി പറഞ്ഞ് മമ്മൂക്കയുടെ ജന്മനാടായ ചെമ്പ് ഗ്രാമം


  12ലക്ഷം വിദ്യാര്‍ഥികള്‍ക്കു നൂതന സാങ്കേതിക പരിശീലനം നല്‍കും മുഖ്യമന്ത്രി; 9000 റോബോട്ടിക് കിറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് പിണറായി വിജയന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.