×
login
ഇനിയങ്ങോട്ട് തൃശൂര്‍ പൂരം‍ ഗംഭീരമാക്കാം; പൂരവെടിക്കെട്ടിനുള്ള അനുമതി വാങ്ങി നല്‍കിയ സുരേഷ്‌ഗോപിക്ക് നന്ദി പറഞ്ഞ് പാറമേക്കാവ് ദേവസ്വം

താങ്കളുടെ ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ അനുമതി ഇത്ര വേഗഗത്തില്‍ ലഭിക്കില്ലായിരുന്നു. ഇതില്‍ പാറമേക്കാവ് ദേവസ്വത്തിന്റേയും തൃശൂര്‍ പൂരം ആരാധകരുടേയും നന്ദി അറിയിക്കുന്നു

തൃശൂര്‍ : തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് നടത്താനുള്ള അനുവാദം നേടിത്തന്ന സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞ് പാറമേക്കാവ് ദേവസ്വം. നന്ദി അറിയിച്ചുകൊണ്ട് ദേവസ്വം താരത്തിന് കത്ത് നല്‍കുകയായിരുന്നു. താരം ഇത് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.  

പൂരം വെടിക്കെട്ട് നടത്തുന്നതിനുള്ള കേന്ദ്ര പെട്രോളിയം സുരക്ഷാ ഏജന്‍സിയായ പെസോവിന്റെ (പെട്രോളിയം ആന്‍ഡ് എക്സ്പ്‌ളോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍) അനുമതി വാങ്ങി തന്നതിന് നന്ദി. താങ്കളുടെ ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ അനുമതി ഇത്ര വേഗഗത്തില്‍ ലഭിക്കില്ലായിരുന്നു. ഇതില്‍ പാറമേക്കാവ് ദേവസ്വത്തിന്റേയും തൃശൂര്‍ പൂരം ആരാധകരുടേയും നന്ദി അറിയിക്കുന്നുവെന്നും കത്തില്‍ പറയുന്നുണ്ട്.  

സ്‌നേഹത്തിനു നന്ദി. എല്ലാ പ്രൗഢിയോടും കൂടി നമ്മുക്ക് ഇനിയങ്ങോട്ട് പൂരം ഗംഭീരമാക്കാം. തന്നാല്‍ ആകുന്നത് ഇനിയും തൃശ്ശൂരിനു വേണ്ടി താന്‍ ചെയ്യുമെന്ന ബിജെപിയുടെ മുന്‍ എംപി കൂടിയായ സുരേഷ് ഗോപി കത്തിന് മറുപടിയായി നല്‍കിയിട്ടുണ്ട്.  

ഈ വര്‍ഷത്തെ തൃശൂര്‍ പൂരം പൂര്‍ണ രൂപത്തില്‍ നടത്താന്‍ സാധിക്കുമെന്ന് സുരേഷ് ഗോപി നേരത്തെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. പൂരത്തിനുള്ള അനുമതി നേടിയെടുക്കുന്നതില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതാണ് ഇപ്പോള്‍ പാലിക്കപ്പെട്ടിരിക്കുന്നത്. പാറമേക്കാവ് ദേവസ്വം ആവശ്യപ്പെട്ട പ്രകാരമായിരുന്നു സുരേഷ് ഗോപി വിഷയത്തില്‍ ഇടപെട്ടത്.


Facebook Post: https://www.facebook.com/ActorSureshGopi/posts/531993988295623

 

 

 

  comment

  LATEST NEWS


  അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍


  കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്ക്ക് തുടക്കമായി


  പൗരത്വ നിയമത്തിനെതിരെ പൊതുമുതല്‍ തകര്‍ത്ത് കലാപം; ആദ്യഘട്ടത്തില്‍ 60പേര്‍ 57 ലക്ഷം അടയ്ക്കണം; വസ്തുക്കള്‍ പിടിച്ചെടുക്കം; കടുപ്പിച്ച് യോഗി സര്‍ക്കാര്‍


  അസര്‍ബൈജാനെ അടിച്ചിടണം; ഇന്ത്യയില്‍ നിന്ന് 2000 മിസൈലുകള്‍ വാങ്ങാന്‍ അര്‍മേനിയ; 5000 കോടിയുടെ ആയുധ കയറ്റുമതി; മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം


  ഇനി തിക്കും തിരക്കുമില്ലാത്ത പുതിയ പാലത്തിനായുള്ള കാത്തിരിപ്പ്; നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൂനെ ചാന്ദ്‌നി ചൗക്കിലെ പാലം തകര്‍ത്തു


  വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തി; ഇമ്രാന്‍ ഖാനെതിരെ അറസ്റ്റ് വാറണ്ട്; പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി അജ്ഞാത കേന്ദ്രത്തില്‍ ഒളിവിലെന്ന് റിപ്പോര്‍ട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.