×
login
പാര്‍ലമെന്റ്‍‍ ബജറ്റ് സമ്മേളനം ചൊവ്വാഴ്ച തുടങ്ങും; രാഷ്ട്രപതി ഇരുസഭകളേയും അഭിസംബോധന ചെയ്ത് സംസാരിക്കും, സാമ്പത്തിക സര്‍വേയും അവതരിപ്പിക്കും

ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ സാമ്പത്തിക സര്‍വേയും ഇരുസഭകളിലും അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ബജറ്റിന് മുന്നോടിയായി കാബിനറ്റ് മന്ത്രിമാരുടെയും സഹമന്ത്രിമാരും കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു.

ന്യൂദല്‍ഹി : പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ചൊവ്വാഴ്ച തുടക്കം കുറിക്കും. രാഷ്ട്രപതി ദ്രൗപദീ മുര്‍മു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമിടുന്നത്. രാഷ്ട്രപതി ആയശേഷം ദ്രൗപദീ മുര്‍മു ആദ്യമായാണ് ഇരു സഭകളേയും അഭിസംബോധന ചെയ്യാന്‍ ഒരുങ്ങുന്നത്. ബുധനാഴ്ചയാണ് കേന്ദ്ര ബജറ്റ് അവതരണം.  

രാഷ്ട്രപതിയുടെ പ്രസംഗത്തിന് ശേഷം സാമ്പത്തിക സര്‍വേ അവതരിപ്പിക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ സാമ്പത്തിക സര്‍വേയും ഇരുസഭകളിലും അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ബജറ്റിന് മുന്നോടിയായി കാബിനറ്റ് മന്ത്രിമാരുടെയും സഹമന്ത്രിമാരും കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലായിരുന്നു യോഗം.  


ഏപ്രില്‍ ആറ് മുതല്‍ രണ്ട് ഘട്ടമായി നടക്കുന്ന സമ്മേളനത്തില്‍ 27 സിറ്റിങ്ങുകളുണ്ടാകും. 31 മുതല്‍ ഫെബ്രുവരി 14 വരെ നടക്കുന്ന സമ്മേളനത്തില്‍ നന്ദിപ്രമേയ ചര്‍ച്ച, ബജറ്റ് ചര്‍ച്ചകളുടെ തുടക്കം എന്നിവയുണ്ടാകും. മാര്‍ച്ച് 13-ന് ആരംഭിക്കുന്ന രണ്ടാം ഘട്ട സമ്മേളനത്തില്‍  ബജറ്റ് ചര്‍ച്ച ചെയ്ത് അംഗീകരിക്കും. 2024 തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സമ്പൂര്‍ണ്ണ ബജറ്റാണിത്. അതുകൊണ്ടുതന്നെ ഏവരും പ്രതീക്ഷപുലര്‍ത്തുന്ന ബജറ്റ് കൂടിയാണ് ഇത്.  

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.