×
login
ഫേസ്ബുക്കില്‍ ശക്തിധരന്‍- ഷാജി ചാള്‍സ് വാക്‌പോര്; പാര്‍ട്ടി ഫണ്ടും, ദത്ത് വിവാദവും ചെന്നുകൊണ്ടത് പാര്‍ട്ടിയുടെ നെഞ്ചത്ത്

ഒരു സംശയം ചോയിച്ചോട്ടെ തന്റെ കൈയില്‍ ഇരിക്കുന്ന കൊച്ചുമകള്‍ വളര്‍ന്നു വലുതായി കല്യാണം കഴിക്കുന്നതിനു മുന്നേ ഒരു ഭാര്യയുള്ളവന്റെ കൊച്ചിനെ വയറ്റിലാക്കി വന്നാല്‍ താന്‍ എങ്ങനെ നേരിടും ആ പ്രശ്നം?''

കോഴിക്കോട്: സിപിഎമ്മിലെ മുതിര്‍ന്ന നേതാവ് പി. ഗോവിന്ദപ്പിള്ളയെ പാര്‍ട്ടി പുറത്താക്കിയ കാലത്തെ വസ്തുതകള്‍ പുറത്തുവിട്ട ജി. ശക്തിധരനെതിരേ സഖാക്കളുടെ നികൃഷ്ടമായ പ്രതികരണം. പാര്‍ട്ടിക്ക് നല്‍കിയ സംഭാവന സ്വന്തം അക്കൗണ്ടില്‍ മാറി, പാര്‍ട്ടിക്ക് കൊടുക്കാത്ത 'മന്ത്രി'യെ (മുഖ്യ?) ക്കുറിച്ചുള്ള വിമര്‍ശനങ്ങളും ദത്തുവിവാദക്കേസിലെ അനുപമയുടെ പക്ഷത്തുനിന്ന്, ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ കൂടിയായ ശക്തിധരന്‍ പാര്‍ട്ടിയെ വിമര്‍ശിച്ചതും എല്ലാം കണക്കിലെടുത്താണ് ആക്ഷേപങ്ങള്‍.

ഇവരില്‍ തലസ്ഥാനത്ത് പാര്‍ട്ടിയുടെ അനൗദ്യോഗിക വക്താവായ ഷാജി ചാള്‍സ് നടത്തിയത് അതിനീച പ്രതികരണമാണ്. അതിന് ശക്തിധരന്‍ കൊടുത്ത മറുപടി സിപിഎമ്മിന്റെ ചങ്കില്‍ കൊള്ളുന്നതായി. ജി. ശക്തിധരന്‍ ഫേസ്ബുക്കിലാണ് അഭിപ്രായം എഴുതിയത്. ഫേസ്ബുക്കില്‍, പേരക്കുട്ടിയെ ലാളിക്കുന്ന ചിത്രമാണ് ശക്തിധരന്‍ ചേര്‍ത്തിരുന്നത്. അതിനെ പരാമര്‍ശിച്ച് സഖാവ് ഷാജി ചാള്‍സ് എഴുതിയ പ്രതികരണം ഇങ്ങനെ: ''ഒരു സംശയം ചോയിച്ചോട്ടെ തന്റെ കൈയില്‍ ഇരിക്കുന്ന കൊച്ചുമകള്‍ വളര്‍ന്നു വലുതായി കല്യാണം കഴിക്കുന്നതിനു മുന്നേ ഒരു ഭാര്യയുള്ളവന്റെ കൊച്ചിനെ വയറ്റിലാക്കി വന്നാല്‍ താന്‍ എങ്ങനെ നേരിടും ആ പ്രശ്നം?''

പേരക്കുട്ടിയുടെ മാനം രക്ഷിക്കാന്‍ പ്രൊഫൈല്‍ ചിത്രംതന്നെ ശക്തിധരന്‍ മാറ്റേണ്ടിവന്നു. മാത്രമല്ല ഷാജി ചാള്‍സിന്റെ പ്രതികരണം ചെറകുറിപ്പോടെ സിപിഎം നേതാവും വീണ്ടും സംസ്ഥാന സെക്രട്ടറിയാകാന്‍ തയാറായിരിക്കുന്നയാളുമായ കോടിയേരി ബാലകൃഷ്ണന് അയച്ചുകൊടുത്തു. ''സഖാവിന്റെ പാര്‍ട്ടിക്കാരന്‍ ഷാജി ചാള്‍സ് ഇന്ന് രാവിലെ എന്റെ ഫേസ്ബുക് പോസ്റ്റിന് കീഴില്‍ നല്‍കിയ മറുപടിയാണ് ചുവടെ. 

എന്റെ പേരക്കുട്ടിക്ക്  ഒരുവയസ്സേ ആയിട്ടുള്ളു. എഫ്ബിയില്‍ ആ കുഞ്ഞിന്റെ പ്രൊഫൈല്‍ ചിത്രമാണ് കൊടുത്തിരിക്കുന്നത്. അത് വെച്ചാണ് ഇയാള്‍ ചുവടെയുള്ള കമന്റ് ഇട്ടിരിക്കുന്നത്. ഇവനൊക്കെയാണ് സഖാവിന്റെ ഇപ്പോഴത്തെ അനുയായികള്‍, എന്നാണ് ശക്തിധരന്റെ കുറിപ്പില്‍.  ഷാജി ചാള്‍സിന് ശക്തിധരന്‍ നല്‍കിയ മറുപടിയാണ് പാര്‍ട്ടിയുടെ ചങ്കില്‍ കൊണ്ടിരിക്കുന്നത്: ''ഞാന്‍ ഈ ചോദ്യം സഖാവ് കോടിയേരി ബാലകൃഷ്ണന്റെ മൂത്ത മകനോട്  ചോദിക്കണം'' എന്നാണത്.

    comment

    LATEST NEWS


    മ്യൂസിക് ഫെസ്റ്റിവലിന്‍റെ പേരില്‍ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി; ആളുകളെ ക്ഷണിച്ചത് വാട്‌സ്ആപ്പ് വഴി, എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകള്‍ വിതരണം ചെയ്തു


    പ്രതിപക്ഷ ബഹളം: പാര്‍ലമെന്‍റില്‍ ശീതകാലസമ്മേളനത്തിന്‍റെ ആദ്യആഴ്ചയില്‍ തന്നെ 52.30 ശതമാനം സിറ്റിംഗ് പാഴാക്കി രാജ്യസഭ


    പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് സിപിഎം തിരുത്തി എഴുതിച്ചു


    ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍


    എസ്എന്‍ഡിപി അമരത്ത് കാല്‍നൂറ്റാണ്ട് തികച്ച് വെള്ളാപ്പള്ളി; "ഈഴവ സമുദായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ കാരണക്കാരന്‍"; ആശംസകളുമായി നേതാക്കള്‍


    ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആളുകളെ ഏകോപിപ്പിച്ച് ആസൂത്രണം ചെയ്ത് സന്ദീപിനെ കൊലപ്പെടുത്തി; ആവര്‍ത്തിച്ച് കോടിയേരി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.