സെന്റെ തോമസിന്റെ കേരള സന്ദര്‍ശനത്തെ സ്ഥാപിച്ചെടുക്കാനും ഹിന്ദുക്കള്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതിനെ ന്യായീരിക്കാനും ആദ്യകാല ക്രിസ്തീയ മത ചരിത്രത്തെ വാഴ്ത്തിക്കാട്ടാനും നടന്നുവരുന്ന പട്ടണം പര്യവേക്ഷണത്തിനെതിരെ വിമര്‍ശനം ശക്തമാകുന്നു.
തിരുവനന്തപുരം: സെന്റെ തോമസിന്റെ കേരള സന്ദര്‍ശനത്തെ സ്ഥാപിച്ചെടുക്കാനും ഹിന്ദുക്കള്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതിനെ ന്യായീരിക്കാനും ആദ്യകാല ക്രിസ്തീയ മത ചരിത്രത്തെ വാഴ്ത്തിക്കാട്ടാനും നടന്നുവരുന്ന പട്ടണം പര്യവേക്ഷണത്തിനെതിരെ വിമര്‍ശനം ശക്തമാകുന്നു. പട്ടണം ഉല്‍ഖനനത്തിന് പാമ എന്ന ക്രിസ്തീയ ചായ് വുള്ള സംഘടനയ്ക്ക് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ അംഗീകാരം നല്‍കിയതിനെയും പുരാവസ്തുഗവേഷകനും ഷിംലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി അക്കാദമിക് സമിതി അംഗവുമായ ബി.എസ്. ഹരിശങ്കര്‍ ശക്തമായ വിമര്‍ശനം ഉന്നയിക്കുന്നു.
സാംസ്കാരികവകുപ്പിനെയും സാംസ്കാരിക മന്ത്രിയെയും തെറ്റിദ്ധരിപ്പിച്ചാണ് പി.ജി. ചെറിയാന് ഡയറക്ടറായ പാമ എന്ന എന്‍ജിഒ സംഘടന പട്ടണം പര്യവേക്ഷണത്തിനുള്ള ലൈസന്‍സ് ഈ വര്‍ഷവും നേടിയെടുത്തതെന്ന് ആരോപണമുണ്ട്. ഈ പര്യവേക്ഷണത്തിലെ കണ്ടെത്തലുകള്‍ പി.ജെ. ചെറിയാന് സീറോ മലബാര്‍ സഭയിലും മുംബൈയിലും തിരുവല്ലയിലും അവതരിപ്പിച്ചിട്ടുണ്ടെന്നും ആദ്യകാല ക്രിസ്തീയസഭയുടെ കേരളാചരിത്രത്തെ മഹത്വവല്‍ക്കരിക്കാനുള്ള പുരാവസ്തു തെളിവുകള്‍ കണ്ടെത്തുകയാണ് പര്യവേക്ഷണ ലക്ഷ്യമെന്നും ആരോപിക്കപ്പെടുന്നു.
സുപ്രധാന ആര്‍ക്കിയോളജിസ്റ്റുകളായ പ്രൊഫ. ദിലീപ് ചക്രവര്‍ത്തി പട്ടണം പര്യവേക്ഷണത്തെ 2004ല്‍ "ആദ്യം രാജ്യം" എന്ന ലേഖനത്തില്‍ വിമര്‍ശിച്ചിട്ടുണ്ട്. ഡെക്കാന്‍ കൊളേജിലെ പ്രൊഫസര്‍ വസന്ത് ഷിന്‍ഡേയും സുപ്രധാന പുരാവസ്തുഗവേഷകരായ ആര്.നാഗസ്വാമി, എ. സുന്ദര, ടി. സത്യമൂര്‍ത്തി എന്നിവരും പട്ടണം പര്യവേക്ഷണത്തെ വിമര്‍ശിച്ചിട്ടുണ്ട്.
വാസ്തവത്തില്‍ പാമ എന്ന എന്‍ജിഒയില്‍ ആര്‍ക്കിയോളജിയുമായി ബന്ധപ്പെട്ട വിദഗ്ധര്‍ ആരും ഇല്ല. പുരാവസ്തു പര്യവേക്ഷണം നടത്താനുള്ള അനുഭവപരിചയമോ അക്കാദമിക് യോഗ്യതയോ ഉള്ള ആരും പാമ എന്ന സംഘടനയില്‍ ഇല്ലെന്നും പരാതിയുണ്ട്. പാമയുടെ ചെയര്‍പേഴ്സണ്‍ ആര്‍വിജി മേനോന് എഞ്ചിനീയറിംഗിലെ അക്കാദമിക് വിദഗ്ധനാണ്. പി.ജെ. ചെറിയാനാകട്ടെ ഡോക്ടറേറ്റ് നേടിയത് തിരുവിതാംകൂറിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ചുള്ള പഠനത്തിനാണ്. ഇദ്ദേഹത്തിന്റെ എംഎയും എംഫിലും ചരിത്രത്തിലാണ്. ഇദ്ദേഹത്തിനും പുരാവസ്തുവില്‍ യോഗ്യതയൊന്നുമില്ല.
പാമയുടെ പ്രചോദനം കാറല്‍ മാര്‍ക്സും അന്റോണിയോ ഗ്രാംഷിയും ഡിഡി കൊസാംബിയും പോലുള്ള കമ്മ്യൂണിസ്റ്റ് തത്വചിന്തകരാണ്. പുരാവസ്തുവിദഗ്ധരില്ലാത്ത ഒരു സംഘടനയ്ക്ക് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഖനനം നടത്താന്‍ അനുമതി നല്‍കിയതിന് പിന്നിലെ രഹസ്യമെന്തെന്നാണ് വിദഗ്ധര്‍ ചോദിക്കുന്നത്. ഒന്നുകില്‍ ഇടതുപക്ഷ ദര്‍ശനങ്ങളുടെ മേല്‍വിലാസം, അതല്ലെങ്കില്‍ കേരളത്തിലെ സാംസ്കാരികവകുപ്പിനെയോ സാംസ്കാരിക മന്ത്രിയെയോ തെറ്റിദ്ധരിപ്പിക്കല്‍- ഇതില്‍ രണ്ടിലേതെങ്കിലുമൊന്നാണ് ഈ ലൈസന്‍സ് നല്‍കിയതിന്റെ പിന്നിലെന്ന് ബി.എസ് ഹരിശങ്കര്‍ ആരോപിക്കുന്നു.
ഇവരുടെ പര്യവേക്ഷണ രീതിയ്ക്കെതിരെയും വിമര്‍ശനമുയരുന്നുണ്ട്. അതുപോലെ ഉല്ഖനനത്തില് കണ്ടെടുക്കപ്പെട്ടെന്ന് അവകാശപ്പെടുന്ന പുരാവസ്തുക്കളുടെ വ്ിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നു. ഏത് കലഘട്ടത്തിലെ പ്രദേശമാണ് ഖനനത്തിന് വിധേയമാക്കുന്നത് എന്ന് പോലും ഇവര്‍ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല, ഇവരുടെ ആര്‍ക്കിയോളജി പഠനത്തില്‍ ലാബ് പഠനമോ ഫീല്വര്ക്കോ കാര്യമായി ഇല്ലെന്നും പറയുന്നു. ഇത് ദേശീയ സുരക്ഷയെക്കുറിച്ചുള്ള ഗൗരവതരമായ ചോദ്യങ്ങളും ഉയര്‍ത്തുന്നു.
പാമയ്ക്ക് അവരുടെ ഗവേഷണത്തില്‍ പിന്തുണ നല്കുന്ന പ്രധാനി ജോര്‍ജ് സോറോസ് എന്ന കോടീശ്വരനായ ഇടതുചിന്തകന്‍ എന്ന് അവകാശപ്പെടുന്ന ക്രിസ്തീയത പ്രചരിപ്പിക്കുന്ന വ്യക്തിയാണ്. ഇദ്ദേഹം കശ്മീരിലെ വിഘടനവാദത്തെ പിന്തുണയ്ക്കുകയും മോദിയുടെ ദേശീയതയെ വിമര്‍ശിക്കുകയും ചെയ്തതിന് തെളിവുകളുണ്ട്. ഇദ്ദേഹം പട്ടണം ഉല്‍ഖനനത്തെ പിന്തുണയ്ക്കുന്നുണ്ട്. കമ്മ്യൂണിസത്തെയും ക്രിസ്ത്യന്‍ പള്ളികളെയും തമ്മില്‍ കൂട്ടിയിണക്കുന്നതില്‍ മധ്യസ്ഥനായി നില്‍ക്കുന്നയാളാണ് സോറോസ്. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്സിറ്റി (സിഇയു) സ്ഥാപിച്ച വ്യക്തിയാണ് സോറോസ്. ഇത് ഇടതു ബുദ്ധീജിവികളുടെ റിക്രൂട്ട്മെന്റും പരിശീലനവും നല്കുന്ന കേന്ദ്രമാണ്.
ഈ സിഇയു ആണ് കേരള കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചുമായി(കെസിഎച്ച് ആര്) ചേര്‍ന്ന് ഇടതുഭരണകാലത്ത് വലിയൊരു പദ്ധതി തയ്യാറാക്കിയത്. ഇതിന്റെ ഭാഗമായി മധ്യകാല ക്രിസ്തീയ പണ്ഡിതനായ സിഇയുവിലെ പ്രൊഫ. ഇസ്റ്റ്വാന്‍ പെര്‍സിയും പട്ടണം ഉല്‍ഖനനത്തിന്റെ രക്ഷാധികാരിയായി രംഗത്തുണ്ട്. കേരളത്തിലെ ക്രിസ്ത്യന്മതത്തിന്റെ ചരിത്രപരമായ മഹത്വത്തെക്കുറിച്ച് വിശദമാക്കുന്ന പ്രഭാഷണം പ്രൊഫ. പെര്‍സി തിരുവനന്തപുരത്ത് 2008ല്‍ നടത്തിയിട്ടുണ്ട്. പട്ടണം ഉല്‍ഖനനത്തിന്റെ ഭാഗമായുള്ള മുസിരിസ് ഹെറിറ്റേജ് പദ്ധതിയെക്കുറിച്ചുള്ള പ്രൊഫ. പെഴ്സിയുടെ വാക്കുകള്‍ നോക്കു: 'പാരമ്പര്യമനുസരിച്ച്, മുസിരിസ് എന്ന തുറമുഖത്തിലും വിശുദ്ധ സെന്റ് തോമസ് വന്നിറങ്ങിയിട്ടുണ്ട്. ഇവിടെയാണ് തദ്ദേശീയമായ ദക്ഷിണേന്ത്യന്‍ ക്രിസ്തീയതയുടെ തുടക്കം സംബന്ധിച്ച ഇതിഹാസങ്ങള്‍ ഉണ്ടാകുന്നത്. ഈ കണ്ടെത്തലുകള്‍ വിജ്ഞാനത്തിന്റെ പുതിയ കാഴ്ചപ്പാടുകള്‍ തുറന്നുതരുന്നു...ഇത്തരം കണ്ടെത്തലുകളുടെ തുടര്‍ച്ചയ്ക്ക് എന്റെ സര്‍വ്വവിധ ഭാവുകങ്ങളും'.
ഇപ്പോള്‍ പട്ടണം ഉല്ഖനനം പൊടുന്നനെ തമിഴ്നാട്ടിലെ കീഴാടി പുരാവസ്തു ഖനനപ്രദേശവുമായി ബന്ധപ്പെടുത്തപ്പെട്ടിരിക്കുകയാണ്. കീഴാടിയിലെ ഉല്ഖനനം ശരിക്കും നിയന്ത്രിക്കുന്നത് ഫാദര്‍ ഗാസ്പര്‍ രാജ് ആണ്. തീവ്രവാദികളുമായി ബന്ധമുള്ള മിഷണറിയാണെന്നു വരെ ഇദ്ദേഹത്തിനെതിരെ വിമര്‍ശനമുണ്ട്. എല്‍ടിടിഇയെ ഇദ്ദേഹം പിന്തുണച്ചതായും പറയപ്പെടുന്നു. കീഴാടിയുടെ രക്ഷാധികാരിയായി കെ.രാജന് പ്രവര്‍ത്തിക്കുന്നു. ഇദ്ദേഹം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഉപദേശക സമിതിയിലുണ്ട്. കെ.രാജന് ഫാദര്‍ ഗാസ്പര്‍ രാജുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്. തമിഴ് മയ്യം എന്ന എന്‍ജിഒയുടെ സ്ഥാപകന്‍ കൂടിയാണ് ഗാസ്പര്‍ രാജ്. രാജനാണ് കേരളത്തിലെ പട്ടണത്തിലെയും തമിഴ്നാട്ടിലെ കീഴാടിയിലെയും ഉല്‍ഖനനത്തെ പരസ്പരം ബന്ധപ്പെടുത്തുന്നതില്‍ മധ്യസ്ഥനായി പ്രവര്‍ത്തിക്കുന്നത്. - ബി.എസ്. ഹരിശങ്കര്‍ വാദിക്കുന്നു.
പട്ടണം ഉല്‍ഖനനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റൊരാള്‍ ഹിന്ദുവിരുദ്ധ ചിന്തകനും മാര്‍ക്സിസ്റ്റ് ചിന്തകനും കാലടി സംസ്കൃത സര്‍വ്വകലാശാലയിലെ മലയാളം അധ്യാപകനുമായ സുനില്‍ പി ഇളയിടമാണ്. മഹാഭാരതത്തിനും ഭഗവദ്ഗീതയ്ക്കുമെതിരെ അഹോരാത്രം പണിയെടുക്കുന്ന ഇടത് ചിന്തകന്‍ കൂടിയാണ് സുനില്‍ പി. ഇളയിടം. പട്ടണം ഉല്‍ഖനനത്തിന് പിന്നീലെ ഇടത്-ക്രിസ്ത്യന്‍ ഗൂഢാലോചന തുറന്നുകാട്ടാന്‍ സാംസ്കാരിക മന്ത്രാലയം ഉടനെ ഇടപെടണമെന്നും പട്ടണം ഉല്‍ഖനനത്തിന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ നല്കിയ ലൈസന്‍സ് റദ്ദാക്കണമെന്നും ബി.എസ്. ഹരിശങ്കര്‍ അഭിപ്രായപ്പെടുന്നു.
ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി
കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്
ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍
കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍
നൂറിന്റെ നിറവില്‍ ഹരിവരാസനം; അന്താരാഷ്ട്ര തലത്തില്‍ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ശബരിമല അയ്യപ്പസേവാ സമാജം
വിശക്കും മയിലമ്മ തന് പിടച്ചില്‍ കാണവേ തുടിയ്ക്കുന്നു മോദി തന് ആര്‍ദ്രഹൃദയവും…
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന
കര്‍ഷകരില്‍ നിന്ന് നേരിട്ട് ചാണകം സംഭരിക്കും; ശുദ്ധമായ ചാണകം പാക്കറ്റുകളിലാക്കി എല്ലാ വീട്ടിലും എത്തിക്കും; പദ്ധതി തുടങ്ങി പിണറായി സര്‍ക്കാര്‍
ഹിജാബിന്റെ പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിടല്‍:ഉഡുപ്പിയില്‍ നിരോധനാജ്ഞ, സ്കൂളില്‍ പരിസരങ്ങളില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി
രാമൻ സീതക്ക് വേവിച്ച ഇറച്ചി നല്കി, സീത മാനിന് പിന്നാലെ ഓടിയത് മാനിറച്ചിക്ക് വേണ്ടി, വിവാദ പരാമര്‍ശങ്ങളുമായി ഡോ.അസീസ് തരുവണ