ഫണ്ട് വിവാദത്തില്‍ നേതാക്കള്‍ക്കെതിരെ പരാതി നല്‍കിയതിന് ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയ വി.കുഞ്ഞികൃഷ്ണന് പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ചതായി ഇന്നലെയാണ് നേതൃത്വത്തെ അറിയിച്ചത്.
പയ്യന്നൂര്‍: സാമ്പത്തികത്തട്ടിപ്പ് വിവാദത്തെ തുടര്‍ന്ന് പയ്യന്നൂരിലെ സിപിഎമ്മില്‍ സ്വീകരിച്ച നടപടികളുടെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യം പുകയുന്നു. തെറ്റുചെയ്തവര്‍ക്കെതിരെ നടപടിയെടുത്തെങ്കിലും അപാകതകള്‍ ചുണ്ടിക്കാട്ടിയവര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നതാണ് പുതിയ വിവാദങ്ങള്‍ക്ക് കളമൊരുക്കുന്നത്. സ്ഥാനഭൃഷ്ടനാക്കപ്പെട്ട ഏരിയ സെക്രട്ടറി കുഞ്ഞികൃഷ്ണന് താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ഇന്നലെ അറിയിച്ചു. ഇതോടെ നടപടിയുമായി ബന്ധപ്പെട്ട വിവാദം തുറന്ന പോരിലേക്ക് നീങ്ങുകയാണെന്ന് വ്യക്തമാകുന്നു.
ഫണ്ട് വിവാദത്തില്‍ നേതാക്കള്‍ക്കെതിരെ പരാതി നല്‍കിയതിന് ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയ വി.കുഞ്ഞികൃഷ്ണന് പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ചതായി ഇന്നലെയാണ് നേതൃത്വത്തെ അറിയിച്ചത്. ഇനി താന്‍ പൊതുപ്രവര്‍ത്തനരംഗത്തില്ലെന്നും എല്ലാം അവസാനിപ്പിച്ചതായും കുഞ്ഞികൃഷ്ണന് മാധ്യമങ്ങളേയും അറിയിച്ചിട്ടുണ്ട്. കുറ്റാരോപിതര്‍ക്കൊപ്പം പരാതിക്കാരനായ തനിക്കെതിരെയും നടപടിയെടുത്തതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി ഏരിയാസെക്രട്ടറി സ്ഥാനം, കര്‍ഷക സംഘം ഏരിയാ സെക്രട്ടറിസ്ഥാനം എന്നിവയില്‍ നിന്നും ഒഴിവാകുന്നതെന്നും ഇത് കഴിഞ്ഞദിവസം നടന്ന ഏരിയാകമ്മിറ്റി യോഗത്തില്‍ അറിയിച്ചതായും കുഞ്ഞികൃഷ്ണന് പറഞ്ഞു. നേരത്തെയുണ്ടായ ഏരിയാ സെക്രട്ടറി കെ.വി. മധുവിനെ സോഷ്യല്‍മീഡിയയില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനാണ് ഏതാനും മാസം മുമ്പ് നീക്കം ചെയ്തത്. ഇതിനു ശേഷമാണ് വെള്ളൂര്‍ സ്വദേശിയായ കുഞ്ഞികൃഷ്ണനെ ഏരിയാസെക്രട്ടറിയുടെ ചുമതല ഏല്‍പ്പിച്ചത്. ടി.വി രാജേഷിനാണ് ഏരിയാസെക്രട്ടറിയുടെ പകരം ചുമതല നല്‍കിയിരിക്കുന്നത്. കുഞ്ഞികൃഷ്ണനെതിരായ നടപടിക്കെതിരെ കഴിഞ്ഞദിവസം നടന്ന യോഗത്തില്‍ 17 പേര് രംഗത്തു വന്നിരുന്നു. ഇതോടെ യോഗത്തില്‍ ചൂടേറിയ ചര്‍ച്ചയും വാക്കേറ്റവുമുണ്ടായി. പയ്യന്നൂരില്‍ നടന്ന ചിട്ടിതട്ടിപ്പ്, തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി, പാര്‍ട്ടി ഓഫിസിലെ നിര്‍മാണത്തിലെ അഴിമതി, രക്തസാക്ഷി ധനരാജിന്റെ പേരിലുള്ള പണപിരിവിലെ സുതാര്യത എന്നിവ കണക്കുസഹിതം കുഞ്ഞികൃഷ്ണന് യോഗത്തില്‍ അവതരിപ്പിച്ചതാണ് നേതൃത്വത്തെ പ്രകോപിപ്പിച്ചത്.
പയ്യന്നൂര്‍ സിപിഎമ്മിലെ ചില നേതാക്കള്‍ സാമ്പത്തിക വെട്ടിപ്പ് നടത്തിയെന്ന ആരോപണങ്ങള്‍ സംബന്ധിച്ചുള്ള നടപടിയുടെ ഭാഗമായി എടുത്ത തീരുമാനങ്ങള്‍ വിശദീകരിക്കാനായി വ്യാഴാഴ്ച പയ്യന്നൂരില്‍ ചേര്‍ന്ന ഏരിയാകമ്മിറ്റി യോഗം ബഹളത്തില്‍ കലാശിച്ചിരുന്നു. അണികളുടെ വികാരമുള്‍ക്കൊള്ളാതെ നേതൃത്വത്തിലിരിക്കുന്ന ചിലരെടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഉന്നയിച്ചതായാണ് വിവരം. മാത്രമല്ല, പാര്‍ട്ടി സമ്മേളനങ്ങളിലുയര്‍ന്ന ആരോപണങ്ങളില്‍ നടപടിക്രമമനുസരിച്ച് അന്വേഷണം നടത്തിയ ഏരിയാ കമ്മറ്റി സെക്രട്ടറിയെ തല്‍സ്ഥാനത്തുനിന്നും ഒഴിവാക്കാനെടുത്ത തീരുമാനം പ്രഖ്യാപിച്ച ഉടന്‍ യോഗത്തില്‍വെച്ച് കുഞ്ഞികൃഷ്ണന് രാജിസന്നദ്ധത അറിയിച്ചിരുന്നു. വി. കുഞ്ഞിക്കൃഷ്ണനെതിരെയെടുത്ത നടപടികളില്‍ 37 അംഗ കമ്മിറ്റിയിലെ 16 പേര് എതിര്‍ത്തതായാണ് വിവരം.
ധനാപഹരണം നടന്നിട്ടില്ലെന്നും കണക്കുകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള ജാഗ്രതക്കുറവാണ് സംഭവിച്ചിട്ടുള്ളതെന്നുമാണ് മേല്‍ക്കമ്മറ്റി നേതാക്കള്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് ഒരു വിഭാഗത്തെ ചൊടിപ്പിച്ചു. ധനരാജ് രക്തസാക്ഷിഫണ്ടിലെ ബാക്കി പണം എവിടെപോയെന്ന ചോദ്യത്തിന് ഉത്തരം നല്‍കാനായില്ലെന്നും അറിയുന്നു. ധനാപഹരണം നടന്നില്ലെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വെട്ടിപ്പ് നടന്നതായി വ്യക്തമാക്കുന്ന കണക്കുകള്‍ വി. കുഞ്ഞികൃഷ്ണന് യോഗത്തിലവതരിപ്പിച്ചതായി പറയപ്പെടുന്നു. ഉച്ചകഴിഞ്ഞ് മൂന്നിനാരംഭിച്ച അര്‍ദ്ധരാത്രിവരെ നീണ്ട യോഗത്തിലെ കൊടുമ്പിരിക്കൊണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോടെയുള്ള തീരുമാനമാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും ഇത് അംഗീകരിക്കണമെന്നും നേതൃത്വം അവശ്യപ്പെട്ടെങ്കിലും ഒരു വിഭാഗം അംഗീകരിക്കാന്‍ തയ്യാറായില്ല.
ചിട്ടി നടത്തിപ്പ്, തെരഞ്ഞെടുപ്പ് ഫണ്ട് രക്ത സാക്ഷിഫണ്ട് എന്നിവയില്‍ നടത്തിയ സാമ്പത്തിക തിരിമറി എന്നിവ സംബന്ധിച്ച അന്വേഷണങ്ങള്‍ക്കൊടുവില്‍ ടി.ഐ. മധുസൂദനന് എംഎല്‍എയെ സെക്രട്ടറിയേറ്റ് സ്ഥാനത്തുനിന്നൊഴിവാക്കി ജില്ലാക്കമ്മിറ്റിയിലേക്ക് തരം താഴ്ത്താനുളള തീരുമാനം ഫണ്ട് വെട്ടിപ്പില്‍ എംഎല്‍എക്കും പങ്കുണ്ടെന്ന് വ്യക്തമാക്കുന്നതാണ്. പാര്‍ട്ടിയുടെ ശക്തി കേന്ദ്രമെന്നറിയപ്പെടുന്ന പയ്യന്നൂര്‍ മേഖലയില്‍ എംഎല്‍എ അടക്കമുളള നേതാക്കള്‍ തട്ടിപ്പിന് കൂട്ടുനിന്നത് വരും ദിവസങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴി തുറക്കും. ആരോപണ വിധേയരായവര്‍ക്കൊപ്പം തെറ്റുകള്‍ ചൂണ്ടിക്കാണിച്ചവര്‍ക്കെതിരെയും നടപടിയെടുത്തത് പാര്‍ട്ടിക്കുളളില്‍ രൂക്ഷമായ ഭിന്നതയ്ക്ക് വഴി തുറന്നിരിക്കുകയാണ്. തൊഴിലാളി സ്നേഹവും രക്തസാക്ഷി സ്നേഹവും പ്രസംഗിക്കുന്ന പാര്‍ട്ടി നേതാക്കള്‍ നടത്തിയ ലക്ഷക്കണക്കിന് രൂപയുടെ തിരിമറിയും വെട്ടിപ്പും കണ്ടെത്തിയിട്ടും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാതെ നിസ്സാരമായ തരംതാഴ്ത്തലടക്കമുളള നടപടിയിലൊതുക്കിയത് സിപിഎം അണികള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.
ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ് പി ടി ഉഷ : പ്രധാനമന്ത്രി നരേന്ദ്രമോദി
ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ
പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി
മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്
താലിബാനിലുമുണ്ട് സ്വജനപക്ഷപാതം; താലിബാന് കമാന്‍ഡര്‍ സ്വന്തം വധുവിനെ വീട്ടിലെത്തിച്ചത് ഹെലികോപ്റ്ററില്‍; സ്ത്രീധനം നല്‍കിയത് 1.2 കോടി
1962 മുതല്‍ മന്ത്രി സ്ഥാനം രാജിവയ്ക്കെണ്ടി വന്നത് അമ്പതിലേറെ പേര്‍ക്ക്; ഭരണഘടന അവഹേളം ഇത് ആദ്യം; അറിയാം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
അഗ്നിപഥ് സവര്‍ക്കറുടെ ആശയം; പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ ആര്‍എസ്എസിന്റെ രണ്ടാം സേനയാകും; മോദി ഇന്ത്യക്കാരെ സൈനികവല്‍ക്കരിക്കുകയാണെന്ന് കോടിയേരി
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന