×
login
പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി പി.സി. ജോര്‍ജ്; കേരളം ഭരിക്കുന്നത് നാലംഗസംഘം

കെ. സുധാകരനുള്ള മറുപടി ജോണ്‍ ബ്രിട്ടാസ് എഴുതി നല്‍കിയതാണ്. സുധാകരനെതിരെ പിണറായി നടത്തിയ പ്രസ്താവനകള്‍ ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ലെന്നും പി.സി. ജോര്‍ജ് കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി കേരള ജനപക്ഷം ചെയര്‍മാന്‍ പി.സി. ജോര്‍ജ്. ഭരിക്കുന്നത് മുഖ്യമന്ത്രിയല്ല, അദ്ദേഹത്തിന് പിന്നില്‍ നിന്ന് നാലംഗസംഘമാണ് ഭരണം നിയന്ത്രിക്കുന്നതെന്ന് പി.സി. ജോര്‍ജ് ആരോപിച്ചു. ജോണ്‍ ബ്രിട്ടാസ്, ഫാരിസ് അബൂബക്കര്‍ എന്നിവരുള്‍പ്പെടുന്ന അദൃശ്യശക്തിയാണ് മുഖ്യമന്ത്രിക്ക് പിന്നില്‍. കെ. സുധാകരനുള്ള മറുപടി ജോണ്‍ ബ്രിട്ടാസ് എഴുതി നല്‍കിയതാണ്. സുധാകരനെതിരെ പിണറായി നടത്തിയ പ്രസ്താവനകള്‍ ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ലെന്നും പി.സി. ജോര്‍ജ് കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  

സുധാകരനെതിരെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകള്‍ അത് കണ്ടവര്‍ക്കെല്ലാം അപമാനമുണ്ടാക്കി. സിപിഎം പിബി അംഗം എന്ന നിലയില്‍ എന്തും പറയാം. എന്നാല്‍ കേരളത്തിന്റെ മുഖ്യമന്ത്രി പദവിയില്‍ ഇരുന്ന് ഇങ്ങനെ സംസാരിക്കുന്നത് ജനങ്ങളുടെ മുഖത്ത് കരിവാരിത്തേക്കുന്ന നടപടിയാണത്. പിണറായി വിജയന്റെ യഥാര്‍ത്ഥ മുഖമാണ് പുറത്തുവന്നത്. ഒരു ലോക്കല്‍ സെക്രട്ടറിയുടെ മനസ്സാണിപ്പോഴും പിണറായിക്ക്. സിപിഎമ്മുകാരായ നല്ല മന്ത്രിമാരെപ്പോലും പിണറായി നശിപ്പിച്ചു. താന്‍  വിതച്ചത് താന്‍ തന്നെ കൊയ്യുകയാണ് പിണറായി ചെയ്യുന്നത്. പിണറായിയുടെ കൗണ്ട് ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു.  

കര്‍ഷകരുടെ കൃഷി ഭൂമിയിലെ അപകടാവസ്ഥയിലായ മരങ്ങള്‍ മുറിച്ച് നീക്കണമെന്നതില്‍ സംശയമില്ല, പക്ഷേ ഇവിടെ നടന്നത് വ്യാപകകൊള്ളയാണ്. മരം മുറി സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണം. കൂടാതെ പോലീസ് അന്വേഷണം ഹൈക്കോടതി നിരീക്ഷണത്തിലാകണം.  

ദൈവ വിശ്വാസത്തെയും പിണറായി വിജയന്‍ അപമാനിക്കുകയാണ്. നാസ്തികനായ പിണറായിയുടെ ദൈവ വിശ്വാസത്തോടുള്ള എതിര്‍പ്പാണ് ദേവാലയങ്ങള്‍ തുറക്കാത്തതിന് കാരണം. ആരാധനാലയങ്ങള്‍ തുറക്കാന്‍ നടപടി സ്വീകരിക്കണമെന്നും പി.സി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.  

  comment

  LATEST NEWS


  ഈശോ, കേശു ഈ വീടിന്റെ നാഥന്‍ പേരുകള്‍ മാറ്റില്ല; നോറ്റ് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ഒഴിവാക്കും; വിവാദങ്ങളില്‍ മറുപടിയുമായി നാദിര്‍ഷാ


  75 പേരടങ്ങുന്ന കുറുവാസംഘം കേരളത്തിലേക്ക് കടന്നു; അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ്, പകല്‍ സമയത്ത് ആക്രിസാധനങ്ങൾ ശേഖരിക്കാൻ എത്തുന്നവരെ സൂക്ഷിക്കുക


  അഴീക്കോട് നിന്നാല്‍ തോല്‍ക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു, എന്നിട്ടും മത്സരിക്കാന്‍ ആവശ്യപ്പെട്ടു; ലീഗ് നേതൃത്വത്തിനെതിരെ കെ.എം. ഷാജി


  ടോക്കിയോവില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ പെണ്‍കരുത്ത്; ആദ്യമായി ഇന്ത്യന്‍ ഹോക്കി വനിത ടീം ഒളിംപിക്‌സ് സെമിയില്‍


  സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ; കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണെന്ന് കര്‍ണ്ണാടകയും തമിഴ്‌നാടും


  ''ഹിറ്റ് ആന്‍ഡ് റണ്‍'' നയം സ്വീകരിച്ച് ''കലാപങ്ങളുടെ നേതാവ്'' ആകാന്‍ കോണ്‍ഗ്രസ് മത്സരിക്കുന്നു


  ലഹരി മൂത്തപ്പോള്‍ ട്രാഫിക് സിഗ്‌നലില്‍ നൃത്തം; സംവിധായകന്‍ അറസ്റ്റില്‍, ലഹരിയില്‍ ആറാടിയത് മയക്കുമരുന്നിനെതിരെ രണ്ടു ഹ്രസ്വചിത്രങ്ങളെടുത്തയാള്‍


  ജലരാജാക്കന്മാര്‍ക്ക് വിശ്രമം; തുഴപ്പെരുക്കവും ആരവങ്ങളുമില്ലാതെ ഒരു ജലോത്സവകാലം കൂടി, അറുപതിലധികം വള്ളങ്ങള്‍ സംരക്ഷണമില്ലാതെ പ്രതിസന്ധിയിൽ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.