×
login
കേസും അറസ്റ്റുമെല്ലാം രാഷ്ട്രീയ പ്രേരിതം; പിണറായിയുടേത് നാണം കെട്ട രാഷ്ട്രീയക്കളി; തൃക്കാകരയില്‍ എല്ലാത്തിനും മറുപടിയെന്ന് പിസി ജോര്‍ജ്

പിണറായിയുടെ പോലീസ് തന്നെ കൂച്ചിവിലങ്ങിട്ട് നിര്‍ത്താന്‍ ശ്രമിക്കുകയാണ്. താന്‍ കുറ്റക്കാരനല്ല. കേസും അറസ്റ്റുമെല്ലാം രാഷ്ട്രീയ പ്രേരിതമെന്നും അദ്ദേഹം പറഞ്ഞു. താന്‍ തെറ്റ് ചെയ്തിട്ടില്ല. അത് കോടതിയില്‍ തനിക്ക് തെളിയിക്കാന്‍ കഴിയും.

കോട്ടയം: തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗ കേസില്‍ ചോദ്യം ചെയ്യലിന് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്നില്‍ ഇന്ന് ഹാജരാകില്ലെന്ന് പി.സി ജോര്‍ജ്. തൃക്കാക്കരയില്‍ എത്തേണ്ടത് അത്യാവശ്യമാണെന്നും അതുകൊണ്ട് അവിടേക്ക് പോകുകയാണെന്നും ജോര്‍ജ് പറഞ്ഞു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ലഭിച്ച നോട്ടീസ് രാഷ്ട്രീയപ്രേരിതമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നാണംകെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും പി.സി വിമര്‍ശിച്ചു. തൃക്കാക്കരയിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് ഈരാറ്റുപേട്ടയിലെ വീട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായിയുടെ പോലീസ് തന്നെ കൂച്ചിവിലങ്ങിട്ട് നിര്‍ത്താന്‍ ശ്രമിക്കുകയാണ്. താന്‍ കുറ്റക്കാരനല്ല. കേസും അറസ്റ്റുമെല്ലാം രാഷ്ട്രീയ പ്രേരിതമെന്നും അദ്ദേഹം പറഞ്ഞു. താന്‍ തെറ്റ് ചെയ്തിട്ടില്ല. അത് കോടതിയില്‍ തനിക്ക് തെളിയിക്കാന്‍ കഴിയും. ഇന്ന് പോകുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പോലീസിന് കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ല. താന്‍ തെറ്റ് ചെയ്തെങ്കില്‍ അത് കോടതിയെ ബോധിപ്പിച്ചശേഷമേ നടപടി സ്വീകരിക്കാന്‍ കഴിയൂ. നിര്‍ണായക മറുപടി തൃക്കാക്കരയില്‍ നല്‍കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.


തൃക്കാക്കരയുടെ പ്രചാരണപരിപാടികള്‍ ഇന്ന് അവസാനിക്കുകയാണ്. ഇതുവരെ തനിക്ക് അവിടെയെത്താന്‍ കഴിഞ്ഞില്ല. പോലീസിന്റെ അറസ്റ്റും റിമാന്‍ഡും കോടതിയും ഒക്കെയായി സമയം ലഭിച്ചിരുന്നില്ല. ഒരിക്കലും ഒളിച്ചിരിക്കുന്ന പരിപാടിയില്ല.  പിണറായി വിജയന്റെ വൃത്തികെട്ട നാണം കെട്ട രാഷ്ട്രീയം ആണിത്. തൃക്കാക്കര തിരഞ്ഞെടുപ്പ് ഇല്ലായിരുന്നു എങ്കില്‍ ഒരു എഫ്ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകില്ലായിരുന്നു. തനിക്കെതിരായ കേസും അറസ്റ്റുമെല്ലാം രാഷ്ട്രീയ പ്രേരിതമാണ്. ഇന്ന് എന്തുണ്ടായാലും തൃക്കാക്കരയില്‍ എത്തിയേ പറ്റൂ എന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയുടെ അദ്ധ്യക്ഷനാണ്. തന്നെ പിന്തുണയ്ക്കുന്നവരോട് ആര്‍ക്ക് വോട്ട് ചെയ്യണം എന്ന് പറയാനുളള ബാദ്ധ്യതയുണ്ട്. അതിനാല്‍ തൃക്കാക്കരയിലേക്ക് പോകും. അതിനുള്ള അവകാശം തനിക്കുണ്ട്. തന്റെ യാത്ര ചട്ടവിരുദ്ധമല്ല. വെണ്ണലയില്‍ എന്തായാലും പോകണം. ആ ക്ഷേത്രത്തിലെ പരിപാടിയില്‍ പങ്കെടുത്തതിന് ആണല്ലോ തന്നെ അറസ്റ്റ് ചെയ്തത്. താന്‍ എന്താണ് പറഞ്ഞതെന്ന് എല്ലാവരും കേള്‍ക്കണം. ഒരു സമുദായത്തെക്കുറിച്ചും പറഞ്ഞിട്ടില്ല. സമുദായങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് താന്‍ പറഞ്ഞിട്ടുള്ളത്. ആനപ്പുറത്ത് ഇരിക്കുന്നവര്‍ക്ക് ആരെയും പേടിക്കേണ്ടെന്നാണ് വിചാരം. ആനപ്പുറത്ത് നിന്നും ഇറങ്ങട്ടെ അപ്പോള്‍ കാണാമെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി.

രാഷ്ട്രീയ നിലപാട് പ്രഖ്യപിക്കാനാണ് താന്‍ തൃക്കാക്കരയിലേക്ക് പോകുന്നത്. ഹൈക്കോടതി വിധി അനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥനുമായി പൂര്‍ണമായും സഹകരിക്കുന്നതിനും ആവശ്യമായ തെളിവുകള്‍ നല്‍കുന്നതിനും തയ്യാറാണ്. ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവ് പ്രകാരം 153 A, 295 A IPC ഉള്‍പ്പെടെയുള്ള ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടില്ല. നാളിതുവരെയായി ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ല. ഭരണഘടനയുടെ പത്തൊമ്പതാം അനുച്ഛേദം അനുസരിച്ചുള്ള സ്വാതന്ത്ര്യം അനുവദിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കുന്നതിനുള്ള ഭരണഘടനാപരമായുള്ള അവകാശം സംരക്ഷിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. ആരോഗ്യസ്ഥിതി കൂടി പരിഗണിച്ച് നാളെ അല്ലാതെ മറ്റ് ഏതൊരു ദിവസവും ഹാജരായി കൊള്ളാം എന്നും നോ്ട്ടീസിന് മറുപപടിയായി അറിയിച്ചുവെന്നും പി.സി ജോര്‍ജ് പറഞ്ഞു.

  comment

  LATEST NEWS


  നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു


  സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍


  പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം


  അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും


  മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്


  102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.