×
login
എഐ ക്യാമറ‍ വഴിയുള്ള പിഴ; ഇരുചക്ര വാഹനങ്ങളില്‍ പന്ത്രണ്ട് വയസുവരെയുള്ള കുട്ടികളെ ഒഴിവാക്കും; ഇളവ് കേന്ദ്രതീരുമാനം വരുന്നത് വരെ

അതേ സമയം സ്വകാര്യ ബസുടമകള്‍ ബസ് സമരത്തില്‍ നിന്നും പിന്‍വാങ്ങണമെന്ന് അഭ്യര്‍ഥിക്കുകയാണെന്നും മന്ത്രി പ്രതികരിച്ചു. ബസ് ഉടമകള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ ഇടപെട്ട് പരിഹരിച്ചതാണ്.

തിരുവനന്തപുരം:  എഐ ക്യാമറ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങളില്‍ ജൂണ്‍ അഞ്ച് മുതല്‍ പിഴ ഈടാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. അതേ സമയം രണ്ട് പേരെ കൂടാതെ പന്ത്രണ്ട് വയസില്‍ താഴെയുള്ള ഒരു കുട്ടിയേക്കൂടി ഇരുചക്രവാഹനത്തില്‍ കൊണ്ടുപോകുന്ന കാര്യത്തില്‍ കേന്ദ്ര തീരുമാനം വരുന്നത് വരെ ഇളവുണ്ടാകും. അതുവരെ പിഴ ഈടാക്കില്ല. ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹന നിയമ ഭേദഗതിക്കായി കേന്ദ്രത്തോട് ആവശ്യപെട്ട് കത്തയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതേ സമയം സ്വകാര്യ ബസുടമകള്‍ ബസ് സമരത്തില്‍ നിന്നും പിന്‍വാങ്ങണമെന്ന് അഭ്യര്‍ഥിക്കുകയാണെന്നും മന്ത്രി പ്രതികരിച്ചു. ബസ് ഉടമകള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ ഇടപെട്ട് പരിഹരിച്ചതാണ്.

ബസുടമകള്‍ ആഗ്രഹിച്ചതുപോലെയുള്ള ബസ് ചാര്‍ജ് വര്‍ധനയും നടപ്പിലാക്കിയെന്നും മന്ത്രി പ്രതികരിച്ചു. ഇതിന് ശേഷം ഡീസല്‍ വില വര്‍ധിപ്പിച്ചിട്ടില്ല. സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്തി വീണ്ടും സമരത്തിനിറങ്ങി പുറപ്പെടുന്നത് ശരിയാണോ എന്ന് ബസുടമകള്‍ പരിശോധിക്കമെന്നും മന്ത്രി പറഞ്ഞു.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.