×
login
ജനം ടിവി പരിപാടി ബഹിഷ്‌ക്കരിച്ച് ഇടത് വലത് നേതാക്കള്‍; വിമര്‍ശിച്ച് ശ്രീധരന്‍ പിള്ളയും മുരളീധരനും

കേരളത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത സി അച്ച്യുതന്‍ മേനോന് വേണ്ടി മകന്‍ ഡോ.രാമന്‍കുട്ടി പുരസ്‌കാരം ഏറ്റുവാങ്ങാനെത്തി

തിരുവനന്തപുരം :    ജനം ടി വി നടത്തിയ പരിപാടി ബഹിഷ്‌ക്കരിച്ച് ഇടത് വലത് നേതാക്കള്‍. ജനം ടി വി യുടെ ജനനായകന്‍ പുരസ്‌കാര ചടങ്ങിലാണ് വരാമെന്നേറ്റിരുന്ന കോണ്‍ഗ്രസ് സിപിഐ സിപിഎം നേതാക്കള്‍ എത്താതിരുന്നത്.  ഏറ്റവും മികച്ച മുന്‍ മന്ത്രിക്കുള്ള പുരസ്‌ക്കാരം ജി സുധാകരനായിരുന്നു.  അദ്ദേഹം എത്തിയില്ല. സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ് എന്നിവര്‍ ആശംസാ പ്രാസംഗികരുടെ പട്ടികയിലുണ്ടായിരുന്നു. പാര്‍ട്ടി നിര്‍ദ്ദേശിച്ചതിനാല്‍ പങ്കെടുക്കാന്‍ സാധിക്കില്ലന്ന് ചെറിയാന്‍ ഫിലിപ്പും പാര്‍ട്ടി പരിപാടി ഉള്ളതിനാല്‍ എത്താനാകില്ലന്ന പന്ന്യന്‍ രവീന്ദ്രനും അവസാന നിമിഷം അറിയിക്കുകയായിരുന്നു വെന്ന് സ്വാഗതം പറഞ്ഞ ജനം ചീഫ് എഡിറ്റര്‍ ജി കെ സുരേഷ് ബാബു അറിയിച്ചു. കോഴിക്കോട് കേസരിയുടെ പരിപാടിയില്‍ പങ്കെടുത്തതിന് മുസ്‌ളിം ലീഗ് നേതാവ് കെ എന്‍ എ ഖാദറിനെതിരെ നടപടി ഉണ്ടായ സാഹചര്യത്തിലാണ് വിട്ടു നില്‍ക്കല്‍ എന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇടത് വലത് നേതാക്കള്‍ വിട്ടു നിന്നതിനെ ഉദ്ഘാടകന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയും മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്രമന്ത്രി മന്ത്രി വി. മുരളീധരനും വിമര്‍ശിച്ചു. രാഷ്ട്രീയ അയിത്തം ജനാധിപത്യ വിരുദ്ധമാണെന്നും രാഷ്ട്രീയത്തിന്റെ പേരില്‍  ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് ജനാധിപത്യത്തിന് യോജിക്കുന്നതാണോയെന്ന് പരിശോധിക്കണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

 എല്ലാവരെയും ഒരുപോലെ സ്വീകരിക്കുന്ന സംസ്‌കാരമുള്ള നാടാണ് കേരളം. എതിരാളിയും  മാനിക്കപ്പെടണം. ബഹിഷ്‌ക്കരണം ശരിയല്ല. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി ശിവഗിരിയിലെത്തിയപ്പോള്‍ അന്നത്തെ കേരള മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുക്കാതിരുന്നു. ഇന്നും നരേന്ദ്ര മോദിക്ക് മാറ്റമില്ല. പ്രധാനമന്ത്രി ആയി എന്നു മാത്രം. അന്ന് ബഹിഷ്‌കരിച്ചവരൊക്കെ ഇന്ന് അപേക്ഷ കൊടുത്ത് അങ്ങോട്ട് പോയി കാണേണ്ടി വരുന്നത് ആരും മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.  പാര്‍ലമെന്റില്‍ തനിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ വാജ്‌പേയിയെ 'വെല്‍ഡണ്‍ ബോയി' എന്നു പറഞ്ഞ് അഭിനന്ദിച്ച ജവഹര്‍ലാല്‍ നെഹ്‌റുവും വിശ്യാസ വോട്ടെടുപ്പുവേളയില്‍ തന്നെ ആക്ഷേപിക്കുകയും അപമാനിക്കുകയും ഒക്കെ ചെയ്ത പ്രതിപക്ഷത്തെ മുരശൊലി മാരന്‍, രാംവിലാസ് പസ്വാന്‍ എന്നിവരുടെ നടപടിയെ് 'സ്തുതി പാഠകരല്ല വിമര്‍ശകരാണ് തന്റെ വഴികാട്ടികളെന്നു' പറഞ്ഞ വാജ്്പേയിയും മാതൃകകളായി മുന്നിലുണ്ട്.പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.


ഒരേ വേദിയില്‍ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതാണ് പരിഷ്‌കൃത സമൂഹത്തിന്റെ ലക്ഷണമെന്നായിരുന്നു വി മുരളീധരന്‍ ചൂണ്ടിക്കാട്ടിയത്.  കേരളം ഒരാശയത്തിന്റെ മാത്രം കേന്ദ്രമല്ലെന്നും വിയോജിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത സി അച്ച്യുതന്‍ മേനോന് വേണ്ടി മകന്‍ ഡോ.രാമന്‍കുട്ടി പുരസ്‌കാരം ഏറ്റുവാങ്ങാനെത്തി. മികച്ച ജനപ്രിയ നേതാവിനുള്ള പുരസ്‌കാരം കുമ്മനം രാജശേഖരന്‍, യുവജന നേതാവായി സന്ദീപ് വാചസ്പതി, കലാ സാഹിത്യ സാംസ്‌കാരിക മേഖലയിലെ സമഗ്ര സംഭാവനയക്ക് ശ്രീകുമാരന്‍ തമ്പി, പ്രൊഫ.സി.ജി. രാജഗോപാല്‍, വ്യവസായ മേഖലയില്‍ നിന്നുള്ള  സാമൂഹ്യ പ്രതിബദ്ധതയ്ക്ക് തൃശൂര്‍ ഐബിസ് ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ എന്നിവരും പുരസ്‌കാരം സ്വീകരിച്ചു.

 

  comment

  LATEST NEWS


  രക്ഷനായെത്തി വീണ്ടും പ്രഗ്നാനന്ദ; അത്ഭുതക്കൗമാര ടീമിനെ കരകയറ്റി; ഗുകേഷിന് എട്ട് ജയത്തിന് ശേഷം സമനില


  ക്രിപ്റ്റോകറന്‍സിയില്‍ പണം സിറിയയിലേക്ക് അയയ്ക്കുന്ന ഐഎസ്ഐഎസ് സഹായി മൊഹ്സിന്‍ അഹമ്മദ് ഖാന്‍ ജാമിയ എഞ്ചി. വിദ്യാര്‍ത്ഥി


  പ്ലസ് വണ്‍ പ്രവേശനം: കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്എസ്എല്‍സി ബുക്ക് ഹാജരാക്കിയാല്‍ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി


  വോട്ടര്‍ പട്ടികയിലെ പേരും ആധാറും ഓണ്‍ലൈനായി ബന്ധിപ്പിക്കാം; സമ്മതിദായക പട്ടിക പുതുക്കല്‍ 2022 ആഗസ്ത് മുതല്‍


  നാഷണല്‍ ഹെറാള്‍‍ഡ് കേസില്‍ തകര്‍ന്നത് ഗാന്ധി കുടുംബത്തിന്‍റെ ഹ്യുബ്രിസ്- ആരും തൊടില്ലെന്ന അഹന്ത: സുബ്രഹ്മണ്യം സ്വാമി


  വീണയ്ക്ക് ആരോഗ്യ മേഖലയെക്കുറിച്ച് അജ്ഞത; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; കൈയടിക്കായി മാധ്യമ നാടകം; ആരോഗ്യമന്ത്രിക്കെതിരെ തുറന്നടിച്ച് ഐഎംഎ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.