×
login
പെട്രോള്‍‍, ഡീസലിന് 2 രൂപ അധിക സെസ്സ്, നാളെ മുതല്‍ പ്രാബല്യത്തില്‍;ഭൂമിയുടെ ന്യായവിലയിലും 20 ശതമാനം വര്‍ധനവുണ്ടാകും

സെന്റിന് ഒരുലക്ഷം ന്യായവില 20 ശതമാനം കൂടുമ്പോള്‍ 1,20,000. എട്ട് ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും രണ്ട് ശതമാനം രജിസ്‌ട്രേഷന്‍ ഫീസും ചേര്‍ന്നാല്‍ പ്രമാണ ചെലവിലും ആനുപാതിക വര്‍ധന ഉണ്ടാകും.

തിരുവനന്തപുരം : സംസ്ഥാനത്ത് പെട്രോളിനും ഡീസലിനുമുള്ള വര്‍ധന ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. സംസ്ഥാന ബജറ്റ് നിര്‍ദ്ദേശ പ്രകാരമുള്ള പുതുക്കിയ നിരക്കാണ് നാളെ മുതല്‍ നടപ്പിലാകുക. ഇതോടെ നാളെ മുതല്‍ പെട്രോളിനും ഡീസലിനും 2 രൂപ അധികം നല്‍കണം. മദ്യത്തിന്റെ വിലയും വര്‍ധിക്കും. കൂടാതെ ഭൂമിയുടെ ന്യായവിലയില്‍ 20 ശതമാനം വര്‍ദ്ധനയും പ്രാബല്യത്തില്‍ വരും.  

ക്ഷേമ പെന്‍ഷനുകള്‍ നല്‍കാനുള്ള പണം കണ്ടെത്താന്‍ എന്ന പേരില്‍ ബജറ്റില്‍ പ്രഖ്യാപിച്ചാണ് ഇന്ധനത്തിന് രണ്ട് രൂപ സെസ്സ് ഏര്‍പ്പെടുത്തുന്നത്.  ഇതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയര്‍ന്നെങ്കിലും വിലകുറയ്ക്കില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.  


നാളെ മുതല്‍ മദ്യവിലയില്‍ പത്ത് രൂപയുടെ വരെ വ്യത്യാസവും ഉണ്ടാകും. 13 വര്‍ഷത്തിനിടെ അഞ്ച് തവണയാണ് സംസ്ഥാനത്തെ ഭൂമിയുടെ ന്യായവില കൂടിയത്. സെന്റിന് ഒരുലക്ഷം ന്യായവില 20 ശതമാനം കൂടുമ്പോള്‍ 1,20,000. എട്ട് ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും രണ്ട് ശതമാനം രജിസ്‌ട്രേഷന്‍ ഫീസും ചേര്‍ന്നാല്‍ പ്രമാണ ചെലവിലും ആനുപാതിക വര്‍ധന ഉണ്ടാകും. അതായത് ഒരു ലക്ഷം ന്യായവിലുള്ള ഭൂമി പ്രമാണം ചെയ്യണമെങ്കില്‍ 12,000 രൂപയെങ്കിലും വേണം. കൂടിയ നിരക്ക് നിലവില്‍ വരുന്നതിന് മുന്‍പ് പരമാവധി പേര്‍ രജിസ്‌ട്രേഷന്‍ നടത്താനെത്തിയതോടെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനെ അപേക്ഷിച്ച് ഈമാസം മാത്രം 200 കോടിയോളം രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിയത്.  

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.