×
login
മുസ്ലീം ലീഗും മോദിയുടെ അമിത് ഷായുടെയും നിലപാടിനൊപ്പം; മുസ്ലീം ജനവിഭാഗത്തില്‍ 98 ശതമാനവും പിഎഫ്‌ഐ നിരോധനത്തെ അനുകൂലിക്കുന്നുവെന്ന് അബ്ദുള്ളക്കുട്ടി

പോപ്പുലര്‍ ഫ്രണ്ടിനെതിരെ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിക്കാതിരുന്നത് ഭയം കൊണ്ടാണ്. കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വികരിച്ചതോടെ ഭയം മറന്ന് രംഗത്ത് വന്നതിന്റെ തെളിവാണ് മുസ്ലിം ലീഗ് നേതാക്കള്‍ ഇന്ന് നടത്തിയ പ്രസ്താവന. ഈ നിലപാടിനെ അഭിനന്ദിക്കണമെന്നും അദേഹം പറഞ്ഞു.

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ മുസ്ലീം ലീഗ് എടുത്ത നിലപാട് ശരിയാണെന്ന് ബിജെപി ഉപാധ്യക്ഷനും കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ എപി അബ്ദുള്ളക്കുട്ടി. പോപ്പുലര്‍ ഫ്രണ്ടിനെതിരെ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിക്കാതിരുന്നത് ഭയം കൊണ്ടാണ്. കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വികരിച്ചതോടെ ഭയം മറന്ന് രംഗത്ത് വന്നതിന്റെ തെളിവാണ് മുസ്ലിം ലീഗ് നേതാക്കള്‍ ഇന്ന് നടത്തിയ പ്രസ്താവന. ഈ നിലപാടിനെ അഭിനന്ദിക്കണമെന്നും അദേഹം പറഞ്ഞു.  

നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും നിലപാടിനൊപ്പം മുസ്ലീം ലീഗും നില്‍ക്കുകയാണ് ഉണ്ടായത്.  മുസ്ലീം ജനവിഭാഗത്തില്‍ 98 ശതമാനവും പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ ശരിവെയ്ക്കുന്നവരാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്ററും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇക്കാര്യത്തില്‍ മുടന്തന്‍ നയമാണ് സ്വീകരിച്ചത്. 2001ല്‍ രാജ്യം ഭരിച്ചവരല്ല ഇന്ന് രാജ്യം ഭരിക്കുന്നതെന്ന് വിസ്മരിക്കരുതെന്നും അമിത് ഷായാണ് അഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.  


ഇസ്ലാമിക ഭീകരസംഘടന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നിയമവിരുദ്ധ സംഘടനയായി കേന്ദ്ര സര്‍ക്കാര്‍ ഇന്നു പുലര്‍ച്ചെയാണ് പ്രഖ്യാപിച്ചത്. പോപ്പുലര്‍ ഫ്രണ്ട് , അതിന്റെ അസോസിയേറ്റ്‌സ് അല്ലെങ്കില്‍ അഫിലിയേറ്റ്‌സ് സംഘടനകള്‍ എന്നിവയെ അഞ്ച് വര്‍ഷത്തേക്കാണ് നിരോധിച്ചിരിക്കുന്നത്. പിഎഫ്‌ഐയുടെ അനുബന്ധ സംഘടനയായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ (ആര്‍ഐഎഫ്), ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്‌ഐ), ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ (എഐഐസി), നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ (എന്‍സിഎച്ച്ആര്‍ഒ),നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, കേരള റിഹാബ് ഫൗണ്ടേഷന്‍ എന്നിവയാണ് നിരോധിക്കപ്പെട്ട മറ്റ് ഭീകര സംഘടനകള്‍..

ഈ സംഘടനകളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് കുറ്റകരമായി കണക്കാക്കും. നിയമം ലംഘിച്ച് ഇവയില്‍ പ്രവര്‍ത്തിച്ചാല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കും ഭീകര പ്രവര്‍ത്തനം നടത്തി , ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കി ,ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ആളെ റിക്രൂട്ട് ചെയ്തു തുടങ്ങിയവ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം.

രാജ്യത്തിന്റെ ഭരണഘടനാപരമായ സംവിധാനങ്ങള്‍ക്കെതിരെ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ തുടരുക, അതുവഴി പൊതു ക്രമം തകര്‍ക്കുകയും തുരങ്കം വയ്ക്കുകയും ചെയ്യുക,  തീവ്രവാദത്തെ അടിസ്ഥാനമാക്കിയുള്ള പിന്തിരിപ്പന്‍ ഭരണത്തെ പ്രോത്സാഹിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുക, ദേശവിരുദ്ധ വികാരങ്ങള്‍ പ്രചരിപ്പിക്കുന്നത് തുടരുകയും സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ സമൂലവല്‍ക്കരിക്കുകയും ചെയ്യുക,രാജ്യത്തിന്റെ  സമഗ്രതയ്ക്കും സുരക്ഷയ്ക്കും പരമാധികാരത്തിനും ഹാനികരമായ പ്രവര്‍ത്തനങ്ങള്‍ തുടരുക എന്നിവ കണക്കിലെടുത്താണ് നിരോധനമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.

  comment

  LATEST NEWS


  കുച്ചിപ്പുഡിയുമായി ഋഷി സുനകിന്‍റെ മകള്‍ ; ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞയെടുക്കുന്ന സുനക് മകളിലും പകര്‍ന്നത് ഭാരതീയ പാരമ്പര്യം


  മലയാള നടി മഞ്ജിമ മോഹനും തമിഴ് നടന്‍ ഗൗതം കാര്‍ത്തിക്കും വിവാഹിതരായി


  പിണറായി ചരിത്രത്തില്‍ ഏറ്റവും പരാജയപ്പെട്ട ആഭ്യന്തരമന്ത്രി;പൊലീസ് സ്‌റ്റേഷന് നേരെ ആക്രമണം നടക്കുന്നത് 50 വര്‍ഷങ്ങള്‍ക്ക് ശേഷമെന്നും പികെ കൃഷ്ണദാസ്


  ജനവാസ മേഖലയിലെ ടാര്‍ മിക്‌സിംഗ് പ്ലാന്റിനെതിരെ ജനകീയ സമരം ശക്തം; രണ്ടാം ഘട്ടം നിരാഹാര സമരമെന്ന് സംഘാടകര്‍


  വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പ്; പ്രതിപക്ഷം പരസ്യമായും ഭരണപക്ഷം രഹസ്യമായും സമരത്തിനൊപ്പമെന്ന് കെ.സുരേന്ദ്രന്‍


  വിഴിഞ്ഞം സംഘര്‍ഷത്തില്‍ പരിക്കേറ്റവര്‍ക്ക് മെഡിക്കല്‍ കോളേജില്‍ മികച്ച ചികിത്സയൊരുക്കിയെന്ന് ആരോഗ്യവകുപ്പ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.