×
login
ഹര്‍ത്താലില്‍ കടയടപ്പിക്കാന്‍ വടിവാളെടുത്തു, കടകളുടെ ചില്ല് തകര്‍ത്തു; രണ്ട് പോപ്പുലര്‍ ഫ്രണ്ട്‍‍ നേതാക്കള്‍ അറസ്റ്റില്‍

ഹര്‍ത്താല്‍ ദിനത്തില്‍ ബസിന് കല്ലെറിഞ്ഞതിന് പാവറട്ടി, വടക്കാഞ്ചേരി പോലീസ് രണ്ടു പേരെ വീതം പിടികൂടി. മുള്ളൂര്‍ക്കരയില്‍ കെഎസ്ആര്‍ടിസി ബസിനും ലോറിക്കും കല്ലെറിഞ്ഞ റഫീഖ്, നൗഫല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

തൃശൂര്‍ : നേതാക്കളെ എന്‍ഐഎ അറസ്റ്റ് ചെയ്‌തെന്ന് ആരോപിച്ച് നടത്തിയ ഹര്‍ത്താലില്‍ കടയടപ്പിക്കാന്‍ വടിവാളെടുത്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ടു പേര്‍ അറസ്റ്റില്‍. പാവറട്ടി പോലീസാണ് പിടികൂടിയത്. മുല്ലശേരി സ്വദേശികളായ ഷാമില്‍, ഷമീര്‍ എന്നിവരാണ് അറസ്റ്റിലായത്.  

ഹര്‍ത്താല്‍ ദിനത്തില്‍ കടയടപ്പിക്കുന്നതിനായി വടിവാളുകൊണ്ട് വെട്ടി ഇവര്‍ രണ്ട് കടകളുടെ ചില്ല് തകര്‍ത്തിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്.  


ഇത് കൂടാതെ ഹര്‍ത്താല്‍ ദിനത്തില്‍ ബസിന് കല്ലെറിഞ്ഞതിന് പാവറട്ടി, വടക്കാഞ്ചേരി പോലീസ് രണ്ടു പേരെ വീതം പിടികൂടി. മുള്ളൂര്‍ക്കരയില്‍ കെഎസ്ആര്‍ടിസി ബസിനും ലോറിക്കും കല്ലെറിഞ്ഞ റഫീഖ്, നൗഫല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.  

കല്ലമ്പലത്ത് ബസിന് കല്ലെറിഞ്ഞ കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ അസ്ലം, മുഹമ്മദ് തൗഫീഖ് എന്നിവരെയാണ് ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഹര്‍ത്താലിന്റെ പേരില്‍ വ്യാപക ആക്രമണങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്. ഹര്‍ത്താലിന് അസൂത്രണം നല്‍കിയതിന് പിന്നാലെ പിഎഫ്‌ഐ നേതാക്കളും ഒളിവിലാണ്. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.  

 

  comment

  LATEST NEWS


  വിഴിഞ്ഞം സംഘര്‍ഷത്തില്‍ പരിക്കേറ്റവര്‍ക്ക് മെഡിക്കല്‍ കോളേജില്‍ മികച്ച ചികിത്സയൊരുക്കിയെന്ന് ആരോഗ്യവകുപ്പ്


  വഖഫ് ബോര്‍ഡിനും ഇമാമുമാര്‍ക്കുള്ള ശമ്പളത്തിനും ആം ആദ്മി സര്‍ക്കാര്‍ നല്‍കിയത് 100 കോടിയെന്ന് വിവരാവകാശ രേഖ; ഇത് ആം ആദ്മിയുടെ ന്യൂനപക്ഷ പ്രീണനം


  അടുത്ത അധ്യയന വര്‍ഷം മുതൽ നാല് വര്‍ഷ ബിരുദ ഓണേഴ്സ് കോഴ്സുകള്‍; ഗവേഷണത്തിന് മുന്‍തൂക്കം, മാറ്റം ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച്


  എത്ര പട്ടാളക്കാരെ കശ്മീരിലേക്കയച്ചാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് മെഹ്ബൂബ മുഫ്തി; കശ്മീരിലെ ഹിന്ദുക്കളെ മുസ്ലിങ്ങള്‍ രക്ഷിച്ചെന്നും മെഹ്ബൂബ


  പവർ സ്റ്റാർ രാം ചരൺ നായകനാവുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം പ്രഖ്യാപിച്ചു; ‘ഉപ്പേന’യിലൂടെ അരങ്ങേറ്റം കുറിച്ച ബുച്ചി ബാബു സംവിധായകൻ


  വിജയാഘോഷത്തില്‍ മെസിയുടെ 'ചവിട്ട്' വിവാദത്തില്‍; മെക്‌സിക്കോയ്‌ക്കെതിരായ വിജയത്തിന് ശേഷമുള്ള ആഘോഷത്തിന്റെ വീഡിയോ പുറത്ത്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.