login
ട്രാക്റ്റര്‍ ഓടിച്ച രാഗേഷിനേയും ടിവിയിലെ സ്ഥിരം മുഖം റഹീമിനേയും വെട്ടി; ബ്രിട്ടാസ്, ശിവദാസന്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ തെളിയുന്നത് പിണറായി അപ്രമാദിത്വം

സിപിഎമ്മിനു വേണ്ടി സജീവ രംഗത്തുള്ള നിരവധി നേതാക്കളെ തള്ളിയാണ് ജോണ്‍ ബ്രിട്ടാസിനു സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നത്. ഇതു വരും ദിവസങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച വിഷയമാകും.

തിരുവനന്തപുരം: പാര്‍ട്ടിക്കു വേണ്ടി പൊതുവേദികളിലും ടിവി ചാനലുകളിലും നിലപാടുകളുമായി എത്തിയിരുന്നു യുവനേതാക്കളായ കെ.കെ.രാഗേഷിനേയും എ.എ.റഹീമിനേയും രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് വെട്ടിയതോടെ സിപിഎമ്മിനുള്ളില്‍ തെളിയുന്നത് പിണറായി വിജയന്റെ അപ്രമാദിത്വം. തന്റെ മാധ്യമ ഉപദേഷ്ടാവും കൈരളി ടിവി എംഡിയുമായ ജോണ്‍ ബ്രിട്ടാസ്, കണ്ണൂരില്‍ നിന്നുള്ള നേതാവും സിപിഎം സംസ്ഥാന സമിതി അംഗവുമായ വി.ശിവദാസനും രാജ്യസഭയിലേക്ക് എത്തുന്നതിന് പിന്നിലെ നിര്‍ദേശം പിണറായി വിജയന്റേത് മാത്രമായിരുന്നു. ദേശാഭിമാനിയുടെ ജനറല്‍ എഡിറ്ററും റസിഡന്റ് എഡിറ്ററുമായി കെ. മോഹനന്‍ മാത്രമാണ് പാര്‍ട്ടി മാധ്യമങ്ങളില്‍ നിന്ന് രാജ്യസഭയിലേക്ക് സിപിഎം നിയോഗിച്ച് ഒരേ ഒരു വ്യക്തി. വര്‍ഷങ്ങളോളം പാര്‍ട്ടിക്കു വേണ്ടിയും ദേശാഭിമാനിക്കു വേണ്ടിയും പ്രവര്‍ത്തിച്ച പരിചയസമ്പത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പാര്‍ട്ടി തീരുമാനം. എന്നാല്‍, സിപിഎമ്മിനു വേണ്ടി സജീവ രംഗത്തുള്ള നിരവധി നേതാക്കളെ തള്ളിയാണ് ജോണ്‍ ബ്രിട്ടാസിനു സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നത്. ഇതു വരും ദിവസങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച വിഷയമാകും.  

ദല്‍ഹിയില്‍ പാര്‍ട്ടി പരിപാടികളിലെ സജീവ മുഖമായിരുന്ന കെ.കെ. രാഗേഷിന് രണ്ടാംതവണ കൂടി അവസരം നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ ട്രാക്റ്റര്‍ ഓടിച്ച് ഇടതുനേതാക്കളോടൊപ്പം ദല്‍ഹി സമരത്തിലും രാഗേഷ് സജീവമായിരുന്നു. അതേസമയം, നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചത് ഡിവൈഎഫ്‌ഐ നേതാവ് എ.എ.റഹീമിനെ രാജ്യസഭയിലേക്ക് അയക്കാനാണെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ ചര്‍ച്ചയുണ്ടായിരുന്നു. എന്നാല്‍, കണ്ണൂരില്‍ നിന്നുള്ള വി.ശിവദാസനെ തീരുമാനിക്കാന്‍ പിണറായി വഴി കണ്ണൂര്‍ ലോബി തീരുമാനിക്കുകയായിരുന്നു.  

കഴിഞ്ഞ തവണം എളമരം കരീമിനു വേണ്ടി മാറി നിന്ന് ഇടതുസഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്, കിസാന്‍ സഭ ജോയിന്റ് സെക്രട്ടറയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായി വിജു കൃഷ്ണന്‍, പി. ജയരാജന്‍, പി.സതീദേവി, എ. സമ്പത്ത്, രാജു എബ്രഹാം എന്നീ നേതാക്കളുടേയും പേരുകള്‍ സാധ്യത പട്ടികയില്‍ ഉയര്‍ന്നു വന്നിരുന്നു.  

 

 

  comment

  LATEST NEWS


  'എല്ലാ ആശുപത്രികളിലും ഇന്‍സിഡന്റ് റെസ്പോണ്‍സ് ടീം സജ്ജമാക്കണം'; മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം


  വ്യാജ ആരോപണങ്ങള്‍ക്ക് വടകര എംപി മാപ്പ് പറയണം; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി; കെ.മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ച് വത്സന്‍ തില്ലങ്കേരി


  കാസിം സുലൈമാനിയെ വധിച്ചത് മുസ്ലീംമതമൗലിക വാദം മുളയിലേ നുള്ളാന്‍; ഇറാന്റെ സൈനിക മേധാവിയെ വര്‍ഷങ്ങള്‍ പിന്തുടര്‍ന്നു; വധിച്ചതിന്റെ പിന്നിലെ 'തല' മൊസാദ്


  വാക്‌സിനുകള്‍ക്ക് എന്തിന് നികുതി?; മമതാ ബനര്‍ജിയുടെ കത്തിന് പിന്നാലെ വിശദീകരിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍


  ഇന്ന് 35,801 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88; മരണങ്ങള്‍ 68; നിരീക്ഷണത്തില്‍ 10,94,055 പേര്‍; 29,318 പേര്‍ക്ക് രോഗമുക്തി


  'ഓം നമഃ ശിവായ'; ഇന്ത്യയുടെ ക്ഷേമത്തിനായി മന്ത്രം ജപിച്ച് ഇസ്രയേലിലെ ജനങ്ങള്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ


  ഇടതുപക്ഷം വര്‍ഗീയത പറഞ്ഞു വോട്ടുകള്‍ തേടി; തുറന്നടിച്ച് ഷിബു ബേബിജോണ്‍


  കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് താഴ്ന്നു; മെയ് 17 വരെ ലോക്ഡൗണ്‍ നീട്ടി ഉത്തര്‍പ്രദേശും ദല്‍ഹിയും, പൊതുഗതാഗത സൗകര്യങ്ങള്‍ക്ക് നിയന്ത്രണം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.