login
സത്യം കണ്ടു പിടിച്ചു തുടങ്ങിയപ്പൊള്‍ ദഹിക്കാതെ സര്‍ക്കാര്‍; ഏജന്‍സികളുടെ അന്വേഷണം ഭരണഘടനാപരം; മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല

അവയുടെ അന്വേഷണം ഫെഡറല്‍ സംവിധാനം തകര്‍ക്കുന്നു, അവയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു, മൊഴികള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നു തുടങ്ങിയ അനവധി ആരോപണങ്ങളാണ് ഇപ്പോള്‍ മുഖ്യമന്ത്രി ഉന്നയിക്കുന്നത്. ഏതാനും ദിവസം മുന്‍പു വരെ അന്വേഷണം ശരിയായ രീതിയിലാണെന്ന് പതിവ് വാര്‍ത്താ സമ്മേളനത്തില്‍ ആവര്‍ത്തിക്കാറുള്ള മുഖ്യമന്ത്രിയാണ് ഇപ്പോള്‍ അവക്കെതിരെ പൊടുന്നനെ തിരിഞ്ഞത്.

കൊച്ചി: ഇടതുപക്ഷ സര്‍ക്കാരിനെ വന്‍ കുഴിയിലാക്കിയ സ്വര്‍ണക്കടത്ത് അന്വേഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷണിച്ചുവരുത്തിയതാണ് കേന്ദ്ര ഏജന്‍സികളെ. അവര്‍ അന്വേഷണം മുറുക്കുകയും കുറ്റവാളികളെ ഒരോരുത്തരെയായി പൊക്കുകയും ചെയ്തതോടെ സര്‍ക്കാര്‍ വെട്ടിലായി. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് തിരിഞ്ഞുവെന്ന് മനസിലായതോടെ ഇപ്പോള്‍ അന്വേഷണ ഏജന്‍സികള്‍ക്കു നേരെ തിരിഞ്ഞരിക്കുകയാണ് മുഖ്യമന്ത്രി.

അവയുടെ അന്വേഷണം ഫെഡറല്‍ സംവിധാനം തകര്‍ക്കുന്നു, അവയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു, മൊഴികള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നു തുടങ്ങിയ അനവധി ആരോപണങ്ങളാണ് ഇപ്പോള്‍ മുഖ്യമന്ത്രി ഉന്നയിക്കുന്നത്. ഏതാനും ദിവസം മുന്‍പു വരെ അന്വേഷണം ശരിയായ രീതിയിലാണെന്ന് പതിവ് വാര്‍ത്താ സമ്മേളനത്തില്‍ ആവര്‍ത്തിക്കാറുള്ള മുഖ്യമന്ത്രിയാണ് ഇപ്പോള്‍ അവക്കെതിരെ പൊടുന്നനെ തിരിഞ്ഞത്.

അന്വേഷണ ഏജന്‍സികള്‍ ഒന്നും തങ്ങളുടെ അധികാരങ്ങള്‍ മറികടന്നിട്ടില്ല. കൃത്യമായും ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നു തന്നെയാണ് അവയുടെ പ്രവര്‍ത്തനം. അവയെ തടയാന്‍ മുഖ്യമന്ത്രിക്ക് കഴിയുകയുമില്ല. കാരണം അവ ചെയ്യുന്നത് ഏല്‍പ്പിച്ച, നിയമപ്രകാരമുള്ള ജോലികള്‍ മാത്രമാണ്. മാത്രമല്ല സിബിഐ അന്വേഷിക്കുന്ന ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ വിജിലന്‍സും സിബിഐയുടെ കണ്ടെത്തല്‍ തന്നെയാണ് നടത്തിയിട്ടുള്ളത്. സ്വന്തം വിജിലന്‍സിന്റെ  അന്വേഷണവും ഇതുവരെ സിബിഐയുടെ വഴിയില്‍ തന്നെയാണെന്ന് മുഖ്യമന്ത്രി അറിയാത്തതാവില്ല.  

ആറ് കേന്ദ്ര അന്വേഷണ ഏജന്‍സികളാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍, ബിനീഷ് കേസ്, ഖുറാന്റെ മറവിലെ സ്വര്‍ണക്കടത്ത് എന്നിയും അവയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളിപ്പിക്കല്‍ കേസുമെല്ലാം ഇവരാണ് അന്വേഷിക്കുന്നത്

സിബിഐ

രണ്ടാം ലോകയുദ്ധക്കാലത്ത് അന്നത്തെ ബ്രിട്ടീഷ് ഭരണകൂടം 1941 ല്‍ രൂപംകൊടുത്ത സ്‌പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റാണ് (എസ്പില്‍) പില്‍ക്കാലത്ത് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആയത്. യുദ്ധാനുബന്ധ സാമഗ്രികള്‍ വാങ്ങുന്നതിലെ അഴിമതി അന്വേഷിക്കാനായിരുന്നു ഇത്. 1946 ല്‍ ഇന്ത്യാ സര്‍ക്കാര്‍ അതിനെ ദല്‍ഹി പോലീസ് എസ്റ്റാബ്ലിഷ്‌മെന്റിന്റെ ചട്ടപ്രകാരമുള്ള അഴിമതി അന്വേഷണ ഏജന്‍സിയാക്കി. 1963 ല്‍ അത് സിബിഐ ആയി.

പ്രതിരോധകാര്യങ്ങള്‍, ഉന്നത കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ അഴിമതികള്‍, ഗൗരവമുള്ള വഞ്ചന, കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ്, പണാപഹരണം തുടങ്ങിയ കാര്യങ്ങളില്‍ അഖിലേന്ത്യാ അന്തര്‍ സംസ്ഥാന ബന്ധമുള്ള സംഭവങ്ങളാണ് അന്വേഷണ പരിധിയില്‍.

സിബിഐക്ക് മൂന്നു പ്രധാന വിഭാഗങ്ങള്‍:

 1. അഴിമതിവിരുദ്ധ വിഭാഗം: പൊതുപ്രവര്‍ത്തകര്‍ക്കെതിരേയുള്ള അഴിമതി തടയല്‍ 1988 ചട്ട പ്രകാരമുള്ള കേസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, കേന്ദ്ര സര്‍ക്കാരിന്റെയോ നിയന്ത്രണത്തിലോ ഉള്ള സംവിധാനങ്ങള്‍ എന്നിവിടങ്ങളിലെ അഴിമതിക്കേസുകള്‍ അന്വേഷിക്കുന്നു. കേരളത്തിലുള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലും ഓഫീസുണ്ട്.
 2. സാമ്പത്തിക കുറ്റകൃത്യ വിഭാഗം: ഗുരുതരമായ സാമ്പത്തിക കുറ്റങ്ങള്‍, വഞ്ചനക്കേസുകള്‍, കള്ളനോട്ടു കേസുകള്‍, ബാങ്ക് തട്ടിപ്പുകള്‍, സൈബര്‍ കുറ്റങ്ങള്‍ എന്നിവ അന്വേഷിക്കുന്നു. കേരളത്തിലുണ്ട്.
 3. പ്രത്യേക കുറ്റകൃത്യ വിഭാഗം: ഗൗരവതരവും ആസൂത്രിതവുമായ കുറ്റകൃത്യങ്ങള്‍, സംസ്ഥാന സര്‍ക്കാര്‍, ഹൈക്കോടതി, സുപ്രീംകോടതി എന്നിവയുടെ അഭ്യര്‍ഥന പ്രകാരം അന്വേഷിക്കുന്ന വിഭാഗം. കേരളത്തില്‍ ഓഫീസുണ്ട്.

 

ഡയറക്ടറേറ്റ് ഓഫ് എന്‍ഫോഴ്‌സ്‌മെന്റ് (ഇഡി)

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരേ പോരാടാനുള്ള രഹസ്യ പ്രവര്‍ത്തന ഏജന്‍സിയാണ് ഡയറക്ടറേറ്റ് ഓഫ് എന്‍ഫോഴ്‌സ്‌മെന്റ് (ഇഡി). കേന്ദ്ര ധനമന്ത്രാലയത്തിന്റെ കീഴിലുള്ള ഡിപ്പാര്‍ട്‌മെന്റ് ഓഫ് റവന്യൂവിന്റെ കീഴിലാണിത്. എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് എന്ന സംവിധാനം  

1956 മെയ് ഒന്നിന് രൂപീകരിച്ചതാണ് ആദ്യത്തേത്. 1947ലെ ഫോറിന്‍ എക്‌ചേഞ്ച് റഗുലേഷന്‍ ആക്ട് (ഫെറാ) നിയമപ്രകാരമുള്ള ചട്ടലംഘനം തടയുകയായിരുന്നു ലക്ഷ്യം. 1957ല്‍ ഈ വിഭാഗത്തിന്റെ പേര് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നായി.

രണ്ടു മേഖലയിലാണ് പ്രധാനമായും പ്രവര്‍ത്തനം. ഒന്ന്: ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് 199 (ഫെമ) പ്രിവന്‍ഷന്‍ ഓഫ് മണീ ലോണ്ടറിങ് ആക്ട് 2002 (പിഎംഎല്‍എ) എന്നിവയില്‍. കേരളത്തില്‍ ഇ ഡിയുടെ പ്രവര്‍ത്തന സംവിധാനവും ഓഫീസുമുണ്ട്.

 

എന്‍ഐഎ

ഭീകരത തടയുന്നതിനുള്ള സേനയാണ് ദേശീയ അന്വേഷണ ഏജന്‍സി എന്ന എന്‍ഐഎ. രാജ്യത്താകമാനം ഭീകരതാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അധികാരമുള്ള സംവിധാനമാണിത്.  

2008 ഡിസംബര്‍ 26ന് മുംബൈയില്‍ ഭീകരര്‍ നടത്തിയ ആക്രമണ സംഭവത്തിനു ശേഷം അതേ മാസം 31 നാണ് ഈ അന്വേഷണ ഏജന്‍സി നിലവില്‍ വന്ന നിയമമുണ്ടാക്കിയത്. ആസ്ഥാനം ന്യൂദല്‍ഹിയാണ്. കേരളത്തിലുമുണ്ട് ഓഫീസ്.

 

ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ)

കള്ളക്കടത്ത് തടയാനും അന്വേഷിക്കാനുമുള്ള രഹസ്യാന്വേഷണ ഏജന്‍സി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ്(സിബിഐസി)യുടെ ഉദ്യോഗസ്ഥരാണ് ഡിആര്‍ഐയില്‍. ഇവര്‍ വിവിധ രാജ്യങ്ങളിലെ എംബസികളില്‍ കസ്റ്റംസ് ഓവര്‍സീസ് ഇന്റലിജന്‍സ് നെറ്റ്‌വര്‍ക്കിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. കേന്ദ്ര സര്‍ക്കാരിലെ സ്‌പെഷ്യല്‍ സെക്രട്ടറി റാങ്കിലുള്ളയാളാണ് ഡിആര്‍ഐയുടെ ഡയറക്ടര്‍ ജനറല്‍.

രാജ്യത്തിന്റെ ദേശീയ സാമ്പത്തിക സുരക്ഷ ലക്ഷ്യമിട്ട്, ആയുധം, സ്വര്‍ണം, ലഹരിവസ്തുക്കള്‍, കള്ളനോട്ടുകള്‍, പുരാവസ്തുക്കള്‍, വനസമ്പത്ത്, പരിസ്ഥിതി വസ്തുക്കള്‍ തുടങ്ങിയവയുടെ കള്ളക്കടത്ത് തടയുകയാണ് പ്രവര്‍ത്തനലക്ഷ്യം. കള്ളപ്പണം തടയല്‍, വ്യാപാരത്തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയും അന്വേഷണ പരിധിയില്‍ വരും.

 

നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി)

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ലഹരിയുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ ഏജന്‍സി.  നാര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്ട് 1985 പ്രകാരം ലഹരിമരുന്നു കച്ചവടവും ഉപയോഗവും തടയുന്നതിനാണ് 1986ല്‍ രൂപംകൊണ്ട ഈ ഏജന്‍സി പ്രവര്‍ത്തിക്കുന്നത്. ബെംഗളൂരുവാണ് ദക്ഷിണേന്ത്യയിലെ ആസ്ഥാനം.

 

കസ്റ്റംസ്

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് എന്നാണ് മുഴുവന്‍ പേര്. കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് 1855ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് രൂപീകരിച്ചു.  

വിദേശത്തുനിന്നും വിദേശത്തേക്കും നികുതി വെട്ടിച്ച് വസ്തുക്കളും മറ്റും കടത്തുന്നു. വിദേശ കറന്‍സിയും ചട്ടം ലംഘിച്ച് വിനിമയം ചെയ്യപ്പെടുന്നുവെന്ന് തിരിച്ചറിഞ്ഞ് ഇത് തടയാനുള്ള സംവിധാനമായി കസ്റ്റംസ് പില്‍ക്കാലത്ത് മാറി. കേന്ദ്ര ധനമന്ത്രാലയത്തിന് കീഴില്‍ റവന്യൂ ഡിപ്പാര്‍ട്ട്്‌മെന്റിന്റെ നിയന്ത്രണത്തില്‍.

പ്രവര്‍ത്തനം വിമാനത്താവളം, തുറമുഖം, കസ്റ്റംസ് ഹൗസുകള്‍, ഇന്റര്‍നാഷണല്‍ എയര്‍കാര്‍ഗോ സ്‌റ്റേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നികുതി ശേഖരിക്കല്‍. ഒപ്പം കസ്റ്റംസ് സ്‌റ്റേഷനുകളിലും അതിര്‍ത്തികളിലും കള്ളക്കടത്ത് തടയല്‍..

  comment

  LATEST NEWS


  കോവിഡ് രണ്ടാം​തരം​ഗം: പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ, റാലികള്‍ക്കായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ യോഗങ്ങള്‍ ഒഴിവാക്കി


  20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


  തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


  ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


  പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


  പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


  കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


  50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.