login
പിണറായി വിജയന്‍ കോവിഡിയറ്റ്; കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനുമായി വി.മുരളീധരന്‍ (വീഡിയോ)

എന്താണ് കോവിഡിയറ്റ് എന്നു വിളിക്കാന്‍ കാരണമെന്ന് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് രണ്ടു വാക്കുകള്‍ ചേര്‍ന്നുള്ള വാക്കാണ് അതെന്നും രണ്ടു വാക്കുകള്‍ ഏതെന്നു വ്യക്തമാണെന്നും മുരളീധരന്‍ മറുപടി നല്‍കി.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡിയറ്റ് ആണെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍. ദേശീയ വാര്‍ത്ത ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ വിശദാംശങ്ങള്‍ അദ്ദേഹം ട്വീറ്റും ചെയ്തു. രാവിലെ ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച പിണറായിക്കെതിരേ കേസെടുക്കണമെന്ന് വി. മുരളീധരന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് തുടര്‍ച്ചയായി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്ന പിണറായി വിജയനെ വിശേഷിപ്പിക്കാന്‍ കോവിഡിയറ്റ് എന്നതിനേക്കാള്‍ മറ്റൊരു വാക്കുമില്ലെന്നും മുരളീധരന്‍ ട്വീറ്റ് ചെയ്തു. എന്താണ് കോവിഡിയറ്റ് എന്നു വിളിക്കാന്‍ കാരണമെന്ന് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് രണ്ടു വാക്കുകള്‍ ചേര്‍ന്നുള്ള വാക്കാണ് അതെന്നും രണ്ടു വാക്കുകള്‍ ഏതെന്നു വ്യക്തമാണെന്നും മുരളീധരന്‍ മറുപടി നല്‍കി.

ഗുരുതരമായ പിഴവാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഏപ്രില്‍ നാലിന് മുഖ്യമന്ത്രിക്ക് കൊറോണ ബാധിച്ചെന്നാണ് മെഡിക്കല്‍ കോളേജ് ഡോക്റ്റര്‍മാര്‍ പറയുന്നത്. രോഗബാധിതനായ ആള്‍ ഏപ്രില്‍ നാലിന് റോഡ് ഷോയും നടത്തി. കോവിഡ് രോഗബാധ കൂടിയിരിക്കുന്ന സാഹചര്യത്തില്‍ സാമാന്യ മര്യാദ മുഖ്യമന്ത്രി കാണിച്ചില്ല. കോവിഡ് ബാധിച്ച ആള്‍ ആശുപത്രിയില്‍ പ്രവേശിക്കുന്ന പോലെയാണോ മുഖ്യമന്ത്രി പോയത്. ഗണ്‍മാന്‍ അടക്കം ആള്‍ക്കാരെ കൂട്ടി ഔദ്യോഗിക കാറിലാണ് അദ്ദേഹം ആശുപത്രിയിലെത്തിയത്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയതും മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ്. നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി.കാരണവര്‍ക്ക് എന്തും ആകാമെന്ന നിലപാടാണൊ മുഖ്യമന്ത്രിക്കെന്ന് മുരളീധരന്‍ ചോദിച്ചു. കോവിഡ് ബാധിച്ച് ആറാം ദിവസം അദ്ദേഹം ആശുപത്രി വിട്ടു. ഇതെല്ലാം സാധാരണക്കാര്‍ക്കും ബാധകമാണോ എന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ വ്യക്തമാക്കണമെന്നും അദ്ദേഹം രാവിലെ ആവശ്യപ്പെട്ടിരുന്നു.  

 

  comment

  LATEST NEWS


  20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


  തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


  ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


  പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


  പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


  കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


  50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി


  കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ ആഭരണങ്ങള്‍ തിരികെ നല്‍കിയില്ല; ആലുവ ഗവണ്‍മെന്റ് ആശുപത്രിക്കെതിരെ ബന്ധുക്കള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.