login
പിണറായിയുടെ വെട്ടിനിരത്തല്‍; മുന്‍ സിമി നേതാവിന് കിട്ടിയ പരിഗണന പോലും മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്ക് ലഭിച്ചില്ല; ചൊങ്കൊടി പാര്‍ട്ടിയില്‍ കലാപക്കൊടി

അമ്പലപ്പുഴ മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥിപ്പട്ടികയെച്ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം പുകയുന്നു. സുധാകരനേയും ഐസക്കിനേയും മത്സരിപ്പിക്കണമെന്ന് ജില്ലാ കമ്മിറ്റിയും ജില്ലാ സെക്രട്ടേറിയറ്റും വീണ്ടും ആവശ്യപ്പെട്ടെങ്കിലും യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ അംഗീകരിച്ചില്ല.

ആലപ്പുഴ:  സിപിഎം സ്ഥാനാര്‍ഥിപ്പട്ടികയില്‍  പിണറായി വിജയന്റെ ഏകാധിപത്യം.  മുതിര്‍ന്ന നേതാക്കളെ  വെട്ടിനിരത്തിയതില്‍ പാര്‍ട്ടിയില്‍ വ്യാപക പ്രതിഷേധം. മുന്‍ സിമി നേതാവ് മന്ത്രി കെ. ടി. ജലീലിന് കിട്ടിയ പരിഗണന  മുതിര്‍ന്ന നേതാക്കളായ ജി. സുധാകരനും തോമസ് ഐസക്കിനും കിട്ടാത്തതെന്തുകൊണ്ടാണെന്ന ചോദ്യമാണുയരുന്നത്. പിണറായി വിജയന്റെ ആധിപത്യത്തെ അംഗീകരിക്കുന്നവര്‍ മാത്രം അടുത്ത നിയമസഭ കണ്ടാല്‍ മതിയെന്ന  നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാരില്‍ ഏറ്റവും തിളക്കമുള്ള മന്ത്രിയായിരുന്ന ജി. സുധാകരന് പോലും വിനയായതെന്നാണ് വിമര്‍ശനം.  

അമ്പലപ്പുഴ മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥിപ്പട്ടികയെച്ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം പുകയുന്നു. സുധാകരനേയും ഐസക്കിനേയും മത്സരിപ്പിക്കണമെന്ന് ജില്ലാ കമ്മിറ്റിയും ജില്ലാ സെക്രട്ടേറിയറ്റും വീണ്ടും ആവശ്യപ്പെട്ടെങ്കിലും യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ അംഗീകരിച്ചില്ല.അമ്പലപ്പുഴ മണ്ഡലത്തിലെ സിപിഎം സാധ്യതാ സ്ഥാനാര്‍ഥി പട്ടികയിലുള്ള എച്ച്. സലാം എസ്ഡിപിഐക്കാരനെന്ന് വ്യക്തമാക്കുന്ന പോസ്റ്ററുകള്‍ സിപിഎം പ്രവര്‍ത്തകര്‍ തന്നെ വ്യാപകമായി പ്രചരിപ്പിച്ചു.  വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിന്റെ മതിലിലടക്കം പോസ്റ്റര്‍ പതിച്ചു. ജില്ലയിലെ പ്രധാന നേതാക്കളായ മന്ത്രി സുധാകരനും തോമസ് ഐസക്കിനും സീറ്റ് നിഷേധിച്ചതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷമുണ്ട്.   

കണ്ണൂര്‍ പാര്‍ട്ടിയില്‍ പിണറായി വിജയനെക്കാള്‍  ശക്തനായി വളരുന്ന പി. ജയരാജനെയും  വെട്ടിനിരത്തി.  അതേ സമയം, പി. ജയരാജന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിനെതിരെ സിപിഎമ്മിനുള്ളില്‍ പ്രതിഷേധം ശക്തമാവുകയാണ്. വിഷയത്തില്‍ പ്രതിഷേധിച്ച് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ധീരജ് കുമാര്‍ രാജിവച്ചു. പാര്‍ട്ടിക്ക് സമാന്തരമായി പ്രവര്‍ത്തിക്കുന്ന പിജെ ആര്‍മിയും പി. ജയരാജന് സീറ്റു നിഷേധിച്ചതില്‍ പ്രതിഷേധമുയര്‍ത്തി. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിര്‍ത്തി ഒതുക്കുകയും പിന്നീട് ജില്ലാ സെക്രട്ടറി സ്ഥാനം മടക്കി നല്‍കാത്തതിലൂടെ പി. ജയരാജന്‍, പിണറായിയുടെ ഹിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടെന്ന് വ്യക്തമായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട കോട്ടയം ജില്ലാ സെക്രട്ടറി വാസവന് ജില്ലാ സെക്രട്ടറി സ്ഥാനം മടക്കി നല്‍കുക മാത്രമല്ല, ഇത്തവണ നിയമസഭാ സീറ്റു നല്‍കിയതും ജയരാജനുള്ള കൃത്യമായ സന്ദേശമാണ്.  

പൊന്നാനിയില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് സീറ്റ് നിഷേധിച്ചതിനെതിരെയും സഖാക്കള്‍ പോസ്റ്റര്‍ പ്രചരണം തുടങ്ങി. പത്തനംതിട്ട റാന്നിയില്‍  രാജു എബ്രഹാമിനെ ഒഴിവാക്കുക മാത്രമല്ല, കേരള കോണ്‍ഗ്രസിന് മണ്ഡലം വിട്ടു നല്‍കിയതിലും  അമര്‍ഷമുയരുന്നു. തിരുവനന്തപുരത്ത് അരുവിക്കരയിലും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനെതിരെ കലാപക്കൊടി ഉയര്‍ന്നു.

എന്നാല്‍ പാര്‍ട്ടി അണികളെയും നേതാക്കളെയും അത്ഭുതപ്പെടുത്തുന്നതാണ് മന്ത്രി കെ.ടി. ജലീലിന് മത്സരിക്കാന്‍ തുടര്‍ച്ചയായി നാലാമൂഴം നല്‍കിയത്. പാര്‍ട്ടിക്കു വേണ്ടി പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാക്കളെ  മാനദണ്ഡങ്ങള്‍ പറഞ്ഞ് ഒഴിവാക്കുകയും  ജലീലിന് അവസരം നല്‍കുകയും ചെയ്യുന്നതിലെ യുക്തി ഇതുവരെ അണികള്‍ക്ക് ബോധ്യപ്പെട്ടിട്ടില്ല. സിപിഎം സ്വതന്ത്രനായാണ് ജലീല്‍ മത്സരിക്കുന്നതെന്ന് വാദം ഉയരുമ്പോഴും സീറ്റ് അനുവദിച്ചത് പാര്‍ട്ടി സംസ്ഥാന നേതൃത്വമാണെന്നത് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. 

  comment

  LATEST NEWS


  വീടിന്റെ തറ തകര്‍ത്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി; നിര്‍മ്മാണം തടസ്സപ്പെടുത്താന്‍ സിപിഎം ശ്രമിച്ചാൽ സംരക്ഷണം നൽകും


  വൈഗയുടെ മരണം: മകളെ പുഴയിലേക്ക് എറിഞ്ഞു; കുറ്റസമ്മതം നടത്തി സനു മോഹന്‍; മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് പോലീസ്


  എന്തിനാണ് ആള്‍ക്കാര്‍ വാക്‌സിന്‍ എടുക്കുന്നത്; ഒരു വര്‍ഷമായി പറയുന്നു കോവിഡ് എന്നൊന്ന് ഇല്ലെന്ന്; വിവാദ പ്രതികരണവുമായി മന്‍സൂര്‍ അലിഖാന്‍ (വീഡിയോ)


  കേരളത്തില്‍ വാക്‌സിനേഷന്‍ മന്ദഗതിയില്‍; സ്‌റ്റോക്കില്‍ നാലു ലക്ഷം ഡോസ് വാക്‌സിന്‍; ശനിയാഴ്ച നല്‍കിയത് ലക്ഷ്യമിട്ടതിന്റെ 41 ശതമാനം മാത്രം


  ക്ലാസുകള്‍ എടുക്കാതെ പരീക്ഷയുമായി കേരള സര്‍വകലാശാല; പരീക്ഷ മാറ്റിയത് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം


  രാജ്യവ്യാപകമായി മെഡിക്കല്‍ ഓക്‌സിജന്‍ വിതരണത്തിന് അതിവേഗ സംവിധാനം; തീരുമാനം വ്യവസായ വികസന-ആഭ്യന്തര വ്യാപരം മന്ത്രാലയങ്ങളുടെ യോഗത്തില്‍


  പത്തോളം അഴിമതിക്കേസുകള്‍; ലോകായുക്തയും വിജിലന്‍സും പുറകെ; സി.കെ. ബൈജുവിനു വേണ്ടി കസേര ഒഴിച്ചിട്ട് വ്യവസായ വകുപ്പ്


  'ഇന്നു മുതല്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് വേണ്ട; നഴ്‌സറി മുതലുള്ള എല്ലാ സ്‌കൂളുകളും തുറക്കും'; കൊറോണയെ വാക്‌സിനേഷനിലൂടെ അതിജീവിച്ച് ഇസ്രയേല്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.