കണ്ണൂര്‍: പുതുവര്‍ഷത്തിന്റെ തുടക്കം പിണറായി വിജയന്റെ ഗുരു നിന്ദ യോടെ . കണ്ണൂര്‍ എസ് എന്‍ കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രി ഗുരുനിന്ദ കാട്ടിയത്.
വേദിയില്‍ ഗുരുകീര്‍ത്തനം ചൊല്ലുമ്പോള്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉള്‍പ്പെടെയുള്ളവര്‍ ഭക്തിയോടെ എഴുന്നേറ്റ് നില്ക്കുമ്പോള് മുഖ്യമന്ത്രി പിണറായി വിജയന് സീറ്റില്‍ തന്നെ ഇരുന്നു. മാത്രല്ല, വിജയന്റെ തൊട്ടടുത്തിരുന്ന കടന്നപ്പള്ളി രാമചന്ദ്രന് ഈ ഗുരുസ്തുതി കേട്ട് ഉടനെ എഴുന്നേല്ക്കാന് ശ്രമിച്ചപ്പോള്‍ പിണറായി അദ്ദേഹത്തെ നിര്‍ബന്ധിച്ച് ഇരുത്തുന്നതായും വീഡിയോയില്‍ കാണാം. ഗുരുദേവനെ പിണറായി വിജയന് അപമാനിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
സ്കന്ദ പുരാണത്തിലെ ഗുരുഗീത എന്ന പേരില്‍ അറിയപ്പെടുന്ന ശ്ലോകം വേദിയില്‍ ചൊല്ലുമ്പോഴാണ് വെള്ളാപ്പള്ളിയടക്കം എഴുന്നേറ്റുനിന്നത്. പൊതുവേ ശ്രീനായണ വേദികളില്‍ പതിവായി ഉപയോഗിക്കുന്ന ശ്ലോകമാണ്
“ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു,
ഗുരുർ ദേവോ മഹേശ്വരാ,
ഗുരു സാക്ഷാത് പരബ്രഹ്മം,
തസ്മൈ ശ്രീ ഗുരു വേ നമഃ “-
എന്ന ഈ ശ്ലോകം. ഗുരുവിനെ നമിക്കുന്നതാണ് ഈ ശ്ലോകം. ശ്രീനാരായാണ ഗുരുവിനെ ക്കുറിച്ചുമാത്രമുള്ളതല്ലങ്കിലും അങ്ങേയറ്റം ഭയഭക്തിയോടെയാണ് ശ്രീനാരയണീയര്‍ ഉപയോഗിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: