×
login
ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരിച്ചു; ഈ മാസം 29 വരെയാണ് ചികിത്സ, ഭരണകാര്യങ്ങള്‍ ഓണ്‍ലൈനിലൂടെ നിര്‍വ്വഹിക്കും

ഇതിന് മുമ്പ് 2018 സെപ്റ്റംബറിലും മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും തുടര്‍ ചികിത്സക്ക് വേണ്ടി അദ്ദേഹം വിദേശത്തേക്ക് പോകുന്നത്.

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ഇന്ന് പുലര്‍ച്ചെ 4.40നുള്ള എമിറേറ്റ്സ് വിമാനത്തിലാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്. ഭാര്യ കമലയും, പേഴ്സണല്‍ അസിസ്റ്റന്റ് സുനീഷും അദ്ദേഹത്തിനൊപ്പമുണ്ട്.  

യുഎസിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രിക്ക് ചികിത്സ. ഇത് മൂന്നാഴ്ചയിലേറെ നീണ്ടുനില്‍ക്കും. ഈ മാസം 29 വരെയാണ് ചികിത്സ. വിവരം വെള്ളിയാഴ്ച ഫോണില്‍ ഗവര്‍ണറെ വിളിച്ച് മുഖ്യമന്ത്രി അറിയിച്ചിരുന്നു. യാത്രാ ചെലവ് സര്‍ക്കാര്‍ വഹിക്കും.  

ഇത്രയും ദിവസം മാറി നില്‍ക്കുകയാണെങ്കിലും അദ്ദേഹത്തിന്റെ ചുമതല മറ്റാര്‍ക്കും കൈമാറിയിട്ടില്ല. ക്യാബിനറ്റ് യോഗത്തില്‍ അടക്കം മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുക്കും. ഇതിന് മുമ്പ് 2018 സെപ്റ്റംബറിലും മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്നു.  

അന്നും മുഖ്യമന്ത്രിയുടെ അധികാരം മറ്റാര്‍ക്കും നല്‍കാതെ ഇ-ഫയലിംഗ് വഴിയാണ് അദ്ദേഹം ഭരണകാര്യങ്ങള്‍ നോക്കിനടത്തിയത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും തുടര്‍ ചികിത്സക്ക് വേണ്ടി അദ്ദേഹം വിദേശത്തേക്ക് പോകുന്നത്.

 

 

 

  comment

  LATEST NEWS


  നടനും എംപിയുമായ സുരേഷ് ഗോപിക്ക് കോവിഡ് സ്ഥിരീകരിച്ചു; നേരിയ പനി മാത്രമെന്നും പൂര്‍ണ ആരോഗ്യവാനെന്നും താരം


  സംസ്ഥാനത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി; മൂന്നാം തരംഗം തുടങ്ങിയിട്ടേ ഉള്ളൂ; അതിജീവിക്കാന്‍ ജനങ്ങള്‍ സഹകരിക്കണം


  എന്‍പിറ്റിഐയില്‍ പവര്‍ പ്ലാന്റ് എന്‍ജിനീയറിങ് പഠിക്കാം; ഫെബ്രുവരി 15 വരെ ഓണ്‍ലൈനിലൂടെ അപേക്ഷകള്‍ സ്വീകരിക്കും


  വിഎസ് പക്ഷത്തിന്റെ കഥ കഴിഞ്ഞു; ചാത്തന്നൂര്‍ ഏരിയായില്‍ ഇനി പിണറായിക്കാലം, പ്രമുഖരായ നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി


  നീറ്റ്- യുജി 2022: സംസ്ഥാന കൗണ്‍സലിങ് ജനുവരി 27 മുതല്‍; പ്രവേശനം മാര്‍ച്ച് 15 വരെ


  ജനകീയാസൂത്രണ പദ്ധതിയില്‍ വ്യാപക ക്രമക്കേട്; നല്കുന്നത് ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍, ലക്ഷക്കണക്കിന് രൂപ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.