login
പി ജയരാജന്റെ ചാവേറുകളെ ഭയന്ന് സിപിഎം; പിജെ ആര്‍മിയെ മുളയിലെ നുള്ളാന്‍ തന്ത്രപരമായ നിലപാട്; അടിയൊഴുക്ക് ഭയന്ന് പാര്‍ട്ടി നേതൃത്വം; തമ്മിലടി തുടരുന്നു

. പല സ്ഥലങ്ങളിലും പിജെ ആര്‍മിയില്‍പ്പെട്ടവര്‍ രഹസ്യ യോഗം ചേര്‍ന്ന് ശക്തമായ കൂട്ടായ്മകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. പരസ്യമായി തള്ളിപ്പറഞ്ഞെങ്കിലും ജയരാജന്റെ മൗനാനുവാദത്തോടെയാണ് ഇതെല്ലാം നടക്കുന്നതെന്നാണ് സൂചന.

കണ്ണൂര്‍: സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പരസ്യ പിന്തുണയുമായി രംഗത്തുവന്ന പിജെ ആര്‍മിയെ പ്രത്യക്ഷമായി തുടക്കത്തില്‍ ഒതുക്കി നിര്‍ത്തിയെങ്കിലും തെരഞ്ഞെടുപ്പില്‍ അടിയൊഴുക്ക് ഭയന്ന് സിപിഎം നേതൃത്വം. പിജെ ആര്‍മിയുടെ പ്രതികരണങ്ങളിലും പ്രതിഷേധങ്ങളിലും തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ജയരാജന്റെ മൗനാനുവാദത്തോടെയാണ് എല്ലാം നടക്കുന്നതെന്ന് സിപിഎം നേതൃത്വത്തിന് ബോധ്യമുണ്ട്.  

ജയരാജന്റെ നീക്കങ്ങളെ മുളയിലേ നുള്ളുകയെന്ന നേതൃത്വത്തിന്റെ തന്ത്രപരമായ നിലപാടിന്റെ ഭാഗമാണ് പരസ്യ പിന്തുണയുമായി രംഗത്ത് വന്ന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ജില്ലാ വൈസ് പ്രസിഡന്റ് ധീരജ് കുമാറിനെ പാര്‍ട്ടിയില്‍ നിന്ന് തുടക്കത്തില്‍ തന്നെ പുറത്താക്കിയത്. നേതൃത്വം നിലപാട് കര്‍ശനമാക്കിയതോടെ വിമതരുടെ പ്രത്യക്ഷ പ്രതികരണം നിലച്ചെങ്കിലും അടിയൊഴുക്കുകള്‍ ശക്തമാണെന്ന് നേതൃത്വത്തിന് ബോധ്യമുണ്ട്. വിഎസിന് സീറ്റ് നിഷേധിച്ചപ്പോള്‍ ഉണ്ടായതുപോലുള്ള വ്യാപകമായ പ്രതിഷേധങ്ങളാണ് പിജെ ആര്‍മി ആസുത്രണം ചെയ്തിരുന്നത്.

പാര്‍ട്ടി നേതൃത്വം നടത്തിയ അന്വേഷണത്തിലും ഇത് വ്യക്തമായിട്ടുണ്ട്. പല സ്ഥലങ്ങളിലും പിജെ ആര്‍മിയില്‍പ്പെട്ടവര്‍ രഹസ്യ യോഗം ചേര്‍ന്ന് ശക്തമായ കൂട്ടായ്മകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. പരസ്യമായി തള്ളിപ്പറഞ്ഞെങ്കിലും ജയരാജന്റെ മൗനാനുവാദത്തോടെയാണ് ഇതെല്ലാം നടക്കുന്നതെന്നാണ് സൂചന.  

ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയത് മുതല്‍ പിജെ ആര്‍മി രഹസ്യമായി അടിയൊഴുക്കുകള്‍ ശക്തമാക്കിയിരുന്നുവെങ്കിലും നിയമസഭാ സീറ്റ് നിഷേധത്തോടെയാണ് കൂടുതല്‍ രൂക്ഷമായത്. കുറ്റിയാടിയിലും പൊന്നാനിയിലുമെല്ലാം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോള്‍ അത്തരത്തിലുള്ള പ്രതിഷേധത്തെ ഒരു പരിധിവരെ കണ്ണൂരില്‍ നിയന്ത്രിച്ച് നിര്‍ത്താനായെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍.  

പിണറായി വിജയന്‍ കണ്ണൂര്‍ ജില്ലയിലുണ്ടെങ്കിലും സ്വന്തം മണ്ഡലമായ ധര്‍മ്മടത്തിന് പുറത്ത് ഇതുവരെ പ്രചാരണത്തിനിറങ്ങിയിട്ടില്ല. മറ്റ് മണ്ഡലങ്ങളില്‍ പ്രചാരണത്തിനിറങ്ങുമോയെന്ന കാര്യത്തിലും വ്യക്തതയില്ല. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് കണ്ണൂരിലെത്തിയിരുന്നുവെങ്കിലും പിണറായി പ്രചാരണത്തിനിറങ്ങിയിരുന്നില്ല. ഇത്തവണയും സ്ഥിതി മറിച്ചാകില്ലെന്നാണ് സൂചന. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പി. ജയരാജനെ എങ്ങനെ ഉപയോഗിക്കണമെന്നതിലും സിപിഎമ്മില്‍ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിന് തുടക്കം കുറിച്ചെങ്കിലും മുമ്പൊന്നുമില്ലാത്ത വിധം സര്‍വ്വത്ര ആശയക്കുഴപ്പത്തിലാണ് സിപിഎം നേതൃത്വം.

  comment

  LATEST NEWS


  നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


  'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


  തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


  മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


  മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


  വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


  സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


  പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.