login
കേന്ദ്ര സര്‍ക്കാര്‍‍ നല്‍കിയ ഭക്ഷ്യധാന്യം വിതരണം ചെയ്യാതെ വൈകിപ്പിക്കുന്നത് പാവങ്ങളുടെ വയറ്റത്തടിക്കുന്നതിന് തുല്യം: പി.കെ. കൃഷ്ണദാസ്

2243.589 ടണ്‍ അരിയും 14156.471 ടണ്‍ ഗോതമ്പുമാണ് മെയ് മാസത്തിലേക്ക് മാത്രം കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്തിന് ലഭിച്ചത്.

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പാവങ്ങള്‍ക്ക് നല്‍കിയ സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്യാതെ ബോധപൂര്‍വം വൈകിപ്പിക്കുന്നത് പാവങ്ങളുടെ വയറ്റത്തടിക്കുന്നതിന് തുല്യമെന്ന് ബിജെപിദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന മൂന്നാം ഘട്ടത്തിന്റെ ഭാഗമായി വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ 20ന് നടക്കുന്ന സത്യപ്രതിജ്ഞയ്ക്ക് ശേഷം നല്‍കാനായി വൈകിപ്പിക്കുന്നത്.  

62243.589 ടണ്‍ അരിയും 14156.471 ടണ്‍ ഗോതമ്പുമാണ് മെയ് മാസത്തിലേക്ക് മാത്രം കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്തിന് ലഭിച്ചത്. എഫ്‌സിഐ ഗോഡൗണ്‍ മുഖേന അരിയും ഗോതമ്പും 80 ശതമാനവും നല്‍കിയിട്ടും മെയ് മാസത്തെ അരി വിതരണം ഇതുവരെ തുടങ്ങിയിട്ടില്ല. മിക്ക റേഷന്‍ കടകളിലും ഭക്ഷ്യധാന്യം എത്തിയെങ്കിലും സിവില്‍ സപ്ലൈസ് ഓഫീസുകളില്‍ നിന്നും ആധികാരികമായി ഇപോസ് മെഷീനില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ വിതരണം ചെയ്യാനുമാകുന്നില്ല. ചെറിയ പെരുന്നാള്‍ അടക്കമുള്ള ആഘോഷങ്ങള്‍ ഉണ്ടായിട്ടും സൗജന്യ ധാന്യവിതരണം നീട്ടിവച്ച സര്‍ക്കാര്‍ നടപടി നീതീകരിക്കാനാകാത്തതാണ്. മഹാമാരിയില്‍ ദുരിതമനുഭവിക്കുന്ന സാധാരണക്കാര്‍ക്ക് ഭക്ഷ്യധാന്യം നല്‍കാനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ കൈക്കൊള്ളണം. കേന്ദ്രം നല്‍കിയ ഭക്ഷ്യധാന്യം എന്തുകൊണ്ടാണ് വിതരണം ചെയ്യാന്‍ വൈകിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

 

 

  comment

  LATEST NEWS


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


  മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു


  മഹാകവി രമേശന്‍ നായരുടെ ഓര്‍മ്മകളില്‍ കൊല്ലവും


  ഊരാളുങ്കലിന്റെ അശാസ്ത്രീയ നിർമാണം; പത്തനാപുരം പഞ്ചായത്തിന്റെ 23 കോടി വെള്ളത്തില്‍, അഞ്ചു നില മാളിന്റെ താഴത്തെ നില വെള്ളത്തിൽ മുങ്ങി


  കേന്ദ്രമന്ത്രി വി. മുരളീധരന് എസ്‌കോര്‍ട്ടും പൈലറ്റ് വാഹനവും മനപ്പൂര്‍വ്വം നല്‍കാതെ കേരളം; എന്നാല്‍ ഗണ്‍മാനും വേണ്ട, ഒഴിവാക്കി മന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.