login
ഇഡിയെ പ്രതിക്കൂട്ടിലാക്കി രക്ഷപ്പെടാനുള്ള നീക്കം തകര്‍ന്നു; ഹൈക്കോടതി വിധി മുഖ്യമന്ത്രിയുടെ വ്യാമോഹത്തിനേറ്റ തിരിച്ചടിയെന്ന് പി.കെ. കൃഷ്ണദാസ്

തെരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാരിന്റെ മുഖം രക്ഷിയ്ക്കാന്‍ നടത്തിയ നെറികെട്ട നീക്കമാണ് പൊളിഞ്ഞത്. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തോട് ബഹുമാനവുമില്ലാത്ത മാടമ്പിത്തരത്തിന് ഇനിയും മുതിരരുതെന്നും അദ്ദേഹം വ്യക്തമാക്കി

തിരുവനന്തപുരം: ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയന് മുഖമടച്ച് കിട്ടിയ അടിയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. കള്ളക്കടത്തും സ്വര്‍ണക്കടത്തും ഹവാലയും നടത്തിയ ശേഷം ഇഡിയെ പ്രതിക്കൂട്ടിലാക്കി രക്ഷപ്പെടാമെന്നാണ് മുഖ്യമന്ത്രി വ്യാമോഹിച്ചത്.

തെരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാരിന്റെ മുഖം രക്ഷിയ്ക്കാന്‍ നടത്തിയ നെറികെട്ട നീക്കമാണ് പൊളിഞ്ഞത്. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തോട് ബഹുമാനവുമില്ലാത്ത മാടമ്പിത്തരത്തിന് ഇനിയും മുതിരരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഇഡി പോലുള്ള സ്വതന്ത്ര അന്വേഷണ ഏജന്‍സികളെ കുരുക്കിടാമെന്ന ഉപദേശകരുടെ വാക്കില്‍ മുഖ്യന്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടു. ഇഡി അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും പങ്കും പുറത്ത് വരുമെന്നും പി.കെ. കൃഷ്ണദാസ് പ്രസ്താവിച്ചു.

എന്‍ഫോഴ്‌മെന്റ് ഡയറക്റ്ററേറ്റിനെതിരേ അന്വേഷണം നടത്താനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. ഇഡിക്കെതിരേ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ടു എഫ്‌ഐആറുകളും ഹൈക്കോടതി റദ്ദാക്കി. ഇഡിക്കെതിരേ ഇനി ഒരു നീക്കവും പാടില്ലെന്നും കോടതി ഉത്തരവിട്ടു. സ്വപ്ന സുരേഷിന്റെ ശബ്ദരേഖ, സന്ദീപ് നായരുടെ മൊഴി എന്നിവയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിലെ ഉന്നതര്‍ക്കെതിരേ ഇഡി മനപൂര്‍വം നീക്കം നടത്തുന്നെന്ന് ആരോപിച്ചാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇതിനെതിരേ ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വി ജി അരുണ്‍ ഉത്തരവിട്ടത്.  സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു, കെ എം നടരാജ് എന്നിവര്‍ ഇഡിയ്ക്കു വേണ്ടി ഹാജരായി. മുതിര്‍ന്ന അഭിഭാഷകന്‍ ഹരിന്‍ റാവല്‍ ക്രൈംബ്രാഞ്ചിന് വേണ്ടി ഹാജരായി.

സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പിന്നിലെന്ന് എന്‍ഫോഴ്സ്മെന്റ് ഡറക്ടറേറ്റ് കോടതിയെ അറിയിച്ചിരുന്നു.  കള്ളപ്പണ ഇടപാട് കേസിലെ പ്രമുഖരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കുന്നതിനുള്ള ആസൂത്രിത നീക്കമാണ് ഇതിനു പിന്നില്‍. ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈംബ്രാഞ്ച് എഫ്ഐആര്‍ അസംബന്ധമാണെന്നും ഇഡി ഹൈക്കോടതിയില്‍ അറിയിച്ചു.

  comment

  LATEST NEWS


  വി.എസ്. സുനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത് കടുത്ത ചുമയെ തുടര്‍ന്ന്


  മന്ത്രിമാരുടെ എണ്ണം കുറയുന്നതിൽ കണ്ണൂരിന് നിരാശ; മരുമകന് വേണ്ടി പിണറായി ഷംസീറിനെ തഴഞ്ഞു


  രാജ്യത്തെ കോവിഡ് വ്യാപനം: പ്രധാനമന്ത്രി ഇന്ന് ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ച നടത്തും; ഗ്രാമീണ മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തും


  യഹുദന്മാരോടുള്ള കടം


  കൊവിഡ് വ്യാപനം: നുണകളും യഥാര്‍ത്ഥ്യവും


  കൊവിഡിനെ പിടിച്ചുകെട്ടി യുപിയും യോഗിയും


  'ഏഷ്യാനെറ്റ് ന്യൂസ് അഞ്ചു വര്‍ഷമായി നിയമിച്ചത് സഖാക്കളെയും സുഡുക്കളെയും'; വ്യാജവാര്‍ത്തകളില്‍ കാണുന്നത് അവരുടെ അടങ്ങാത്ത പകയും ഈര്‍ഷ്യയുമെന്ന് കെ.എസ്


  317ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷന്‍; 346 കേന്ദ്രങ്ങളിലൂടെ 10771പേര്‍ക്ക് വാക്സിനേഷന്‍; 23317കുടുംബങ്ങള്‍ക്ക് ഭക്ഷണം; രാപ്പകല്‍ സേവന സജ്ജമായി സേവാഭാരതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.