×
login
യേശുദാസിന്‍റെ ഹിന്ദി ഗാനം 'മാനാ ഹൊ തും' പാടുമ്പോള്‍ വേദിയില്‍ കുഴഞ്ഞു വീണ് ഗായകന്‍ ഇടവാ ബഷീര്‍ ‍മരിച്ചു(വീഡിയോ)

പ്രശസ്ത ഗായകന്‍ ഇടവാ ബഷീര്‍ പാടിക്കൊണ്ടിരിക്കേ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു. അദ്ദേഹത്തിന് 78 വയസ്സായിരുന്നു. യേശുദാസ് അനശ്വരമാക്കിയ ഹിന്ദി ഗാനം മാനാ ഹൊ തും പാടിക്കൊണ്ടിരിക്കേയാണ് ഇടവ ബഷീര്‍ കുഴഞ്ഞുവീണ് മരിച്ചത്.

കൊച്ചി: പ്രശസ്ത ഗായകന്‍ ഇടവാ ബഷീര്‍ പാടിക്കൊണ്ടിരിക്കേ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു. അദ്ദേഹത്തിന് 78 വയസ്സായിരുന്നു. യേശുദാസ് അനശ്വരമാക്കിയ ഹിന്ദി ഗാനം മാനാ ഹൊ തും പാടിക്കൊണ്ടിരിക്കേയാണ് ഇടവ ബഷീര്‍ കുഴഞ്ഞുവീണ് മരിച്ചത്.  

വേദിയില്‍ പാടിക്കൊണ്ടിരിക്കെ കുഴഞ്ഞുവീണു മരിക്കുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗമാണ് പ്രചരിച്ചത്. 

ആലപ്പുഴയിലെ പ്രമുഖ ബ്ലൂ ഡയമണ്ട് ഓര്‍ക്കസ്ട്രയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷവേദിയിലായിരുന്നു ഇടവ ബഷീര്‍ പാടിയത്. പാടിക്കൊണ്ടിരിക്കുന്നതിനിടയില്‍ നെഞ്ചു വേദന അനുഭവപ്പെട്ടിരുന്നു. പിന്നീട് സ്റ്റേജില്‍ കുഴഞ്ഞു വീണു. അടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  

തിരുവനന്തപുരത്തെ ഇടവയില്‍ ജനിച്ച ബഷീറിന് സംഗീതം ഹരമായിരുന്നു. യേശുദാസ്, മുഹമ്മദ് റാഫി എന്നിവരുടെ ഗാനങ്ങളായിരുന്നു ബഷീറിന്‍റെ പ്രധാന പ്രചോദനം. വീണ വായിക്കും എന്ന ട്രാക്ക് പാടി പിന്നീട് ചലച്ചിത്ര പിന്നണി ഗാന രംഗത്തെത്തി. മുക്കവനെ സ്നേഹിച്ച ഭൂതം എന്ന സിനിമയില്‍ വാണി ജയറാമിനൊപ്പം പാടിയ ആഴിത്തിര മാലകള്‍ അഴലിന്‍റെ മാലകള്‍ എന്ന പാട്ടാണ് ഇടവ ബഷീറിനെ അറിയപ്പെടുന്ന ഗായകനാക്കിയത്. ഒരു കാലത്ത് മാപ്പിളപ്പാട്ടുകളുടെ വേദിയിലും പ്രിയഗായകനായിരുന്നു.  


ലൈല, റഷീദ എന്നിവര്‍ ഭാര്യമാരാണ്. ഭീമ, ഉല്ലാസ്, ഉഷസ്, ശ്വേത എന്നിവര്‍ മക്കളാണ്.  

 

 

 

  comment

  LATEST NEWS


  'കേരളത്തിലെ സാംസ്‌കാരിക 'നായ'കള്‍ ഉറക്കത്തിലാണ്; ഉദയ്പൂരില്‍ നടന്നത് അവര്‍ അറിഞ്ഞിട്ടേ ഇല്ല'; രൂക്ഷ വിമര്‍ശനവുമായി ടിപി സെന്‍കുമാര്‍


  വീണ്ടും ഉദ്ധവിന് അടി; ഔറംഗബാദിന്‍റെ പേര് മാറ്റാനുള്ള മന്ത്രിസഭായോഗത്തില്‍ പൊട്ടലും ചീറ്റലും; 2 മന്ത്രിമാരും 2 കോണ്‍ഗ്രസ് നേതാക്കളും ഇറങ്ങിപ്പോയി


  ഐടി നിയമങ്ങള്‍ പാലിക്കാന്‍ 'അവസാന അവസരം'; ജൂലൈ നാലിനുള്ളില്‍ എല്ലാം കൃത്യമായിരിക്കണം; ട്വിറ്ററിന് അന്ത്യശാസനവുമായി കേന്ദ്ര സര്‍ക്കാര്‍


  തിരുവനന്തപുരത്ത് സാറ്റ്‌ലൈറ്റ് ഫോണ്‍ സിഗ്‌നലുകള്‍; മുന്നറിയിപ്പ് നല്‍കി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം; പോലീസ് അന്വേഷണം തുടങ്ങി


  പൊടുന്നനെ ഹിന്ദുത്വ ആവേശിച്ച് ഉദ്ധവ് താക്കറെ; തിരക്കിട്ട് ഔറംഗബാദിന്‍റെ പേര് സാംബാജി നഗര്‍ എന്നാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍


  ഗ്രീന്‍ ടാക്കീസ് ഫിലിം ഇന്റര്‍നാഷണല്‍ 3 സിനിമകളുമായി മലയാളത്തില്‍ ചുവടുറപ്പിക്കുന്നു; പുതിയ ചിത്രം പ്രണയസരോവരതീരം ടൈറ്റില്‍ ലോഞ്ച് ചെയ്തു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.