×
login
തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർത്ഥിക്ക് നടുറോഡിൽ ക്രൂരമർദ്ദനം; ആക്രമിച്ചത് ഇരുപതോളം കുട്ടികൾ, പരിക്കേറ്റ ഡാനിയൽ ചികിത്സ തേടി

ഇരുപതോളം വിദ്യാർത്ഥികൾ ചേർന്നായിരുന്നു ആക്രമണം. സ്കൂളിലേക്ക് വരാനായി ബസ് ഇറങ്ങിയ ഉടനെ സ്റ്റോപ്പിൽ കാത്തു നിന്ന വിദ്യാർത്ഥികൾ മർദ്ദിക്കുകയായിരുന്നു. ഇവർ തിരുവനന്തപുരത്തെ മറ്റൊരു സ്കൂളിലെ വിദ്യാർത്ഥികളാണ്.

തിരുവനന്തപുരം: വിദ്യാർത്ഥിക്ക് നടുറോഡിൽ ക്രൂരമർദ്ദനം. പട്ടം സെൻറ് മേരീസ് സ്കൂൾ പ്ലസ് വൺ വിദ്യാർഥി ജെ ഡാനിയേലിന് ആണ് മർദ്ദനമേറ്റത്. വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കമാണ് മർദ്ദനത്തിലേക്ക് കലാശിച്ചത്. മർദ്ദനമേറ്റ് അവശനായ ഡാനിയൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെയാണ് വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനമേറ്റത്.  

ഇരുപതോളം വിദ്യാർത്ഥികൾ ചേർന്നായിരുന്നു ആക്രമണം. സ്കൂളിലേക്ക് വരാനായി ബസ് ഇറങ്ങിയ ഉടനെ സ്റ്റോപ്പിൽ കാത്തു നിന്ന വിദ്യാർത്ഥികൾ മർദ്ദിക്കുകയായിരുന്നു. ഇവർ തിരുവനന്തപുരത്തെ മറ്റൊരു സ്കൂളിലെ വിദ്യാർത്ഥികളാണ്. ഡാനിയലും ആക്രമിച്ച കുട്ടികളും തമ്മിൽ നേരത്തേ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിൻ്റെ പ്രതികാരമായിട്ടായിരുന്നു ആക്രമണം. ഡാനിയലിൻ്റെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമിച്ച കുട്ടികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.  

പ്രായപൂർത്തിയാകാത്തതിനാൽ വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തിട്ടില്ല. വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും നേരിട്ട് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. 

    comment

    LATEST NEWS


    രക്ഷനായെത്തി വീണ്ടും പ്രഗ്നാനന്ദ; അത്ഭുതക്കൗമാര ടീമിനെ കരകയറ്റി; ഗുകേഷിന് എട്ട് ജയത്തിന് ശേഷം സമനില


    ക്രിപ്റ്റോകറന്‍സിയില്‍ പണം സിറിയയിലേക്ക് അയയ്ക്കുന്ന ഐഎസ്ഐഎസ് സഹായി മൊഹ്സിന്‍ അഹമ്മദ് ഖാന്‍ ജാമിയ എഞ്ചി. വിദ്യാര്‍ത്ഥി


    പ്ലസ് വണ്‍ പ്രവേശനം: കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്എസ്എല്‍സി ബുക്ക് ഹാജരാക്കിയാല്‍ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി


    വോട്ടര്‍ പട്ടികയിലെ പേരും ആധാറും ഓണ്‍ലൈനായി ബന്ധിപ്പിക്കാം; സമ്മതിദായക പട്ടിക പുതുക്കല്‍ 2022 ആഗസ്ത് മുതല്‍


    നാഷണല്‍ ഹെറാള്‍‍ഡ് കേസില്‍ തകര്‍ന്നത് ഗാന്ധി കുടുംബത്തിന്‍റെ ഹ്യുബ്രിസ്- ആരും തൊടില്ലെന്ന അഹന്ത: സുബ്രഹ്മണ്യം സ്വാമി


    വീണയ്ക്ക് ആരോഗ്യ മേഖലയെക്കുറിച്ച് അജ്ഞത; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; കൈയടിക്കായി മാധ്യമ നാടകം; ആരോഗ്യമന്ത്രിക്കെതിരെ തുറന്നടിച്ച് ഐഎംഎ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.