×
login
കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു; ദാരുണ സംഭവം നടന്നത് അമ്മയുടെ മുന്നില്‍ വെച്ച്‌

റെയില്‍വേ ഗേറ്റിന് സമീപത്തായി നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസില്‍ കേറുന്നതിനായി പാളം മുറിച്ചു കടക്കുന്നതിനിടെ വിദ്യാര്‍ത്ഥിനിയെ ട്രെയിന്‍ തട്ടുകയായിരുന്നു.

കണ്ണൂര്‍ : പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു. കക്കാട് ഭാരതീയ വിദ്യാഭവന്‍ സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ നന്ദിത പി. കിഷോറാണ്(16) മരിച്ചത്. അലവില്‍ നിച്ചു വയല്‍ സ്വദേശിനിയാണ് നന്ദിത അമ്മയുടെ മുന്നില്‍വെച്ചാണ് അപകടത്തില്‍പെടുന്നത്.  

ഇന്ന് രാവിലെ ചിറക്കല്‍ അര്‍പ്പാംതോട് റെയില്‍വേ ഗേറ്റിലാണ് ദാരുണമായ സംഭവം ഉണ്ടായത്. റെയില്‍വേ ഗേറ്റിന് സമീപത്തായി നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസില്‍ കേറുന്നതിനായി പാളം മുറിച്ചു കടക്കുന്നതിനിടെ വിദ്യാര്‍ത്ഥിനിയെ വൈകിയെത്തിയത് പരശുറാം എക്‌സ്പ്രസ് ഇടിച്ചു തെറിപ്പിച്ചത്.

നന്ദിതയെ സാധാരണ അമ്മയാണ് വീട്ടില്‍ നിന്നും കാറില്‍ സ്‌കൂള്‍ ബസിനടുത്തേക്ക് കൊണ്ടു പോകാറ്. ഇന്ന് അമ്മയും മകളുമെത്തിയപ്പോള്‍ പരശുറാം എക്‌സ്പ്രസിന് കടന്ന് പോകാനായി റെയില്‍വേ ഗേറ്റ് അടച്ച നിലയിലായിരുന്നു. മകളെ ഇറക്കി അമ്മ ഗേറ്റ് തുറക്കാനായി വണ്ടിയില്‍ തന്നെ കാത്തിരുന്നു. ഈ സമയമാണ് കുട്ടി പാളം മുറിച്ച് കടക്കാന്‍ ശ്രമിച്ചത്. ട്രെയിന്‍ തട്ടി വീണ നന്ദിതയുടെ തല സമീപത്തെ കരിങ്കല്ലില്‍ ഇടിച്ചു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.  

  comment

  LATEST NEWS


  അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍


  കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്ക്ക് തുടക്കമായി


  പൗരത്വ നിയമത്തിനെതിരെ പൊതുമുതല്‍ തകര്‍ത്ത് കലാപം; ആദ്യഘട്ടത്തില്‍ 60പേര്‍ 57 ലക്ഷം അടയ്ക്കണം; വസ്തുക്കള്‍ പിടിച്ചെടുക്കം; കടുപ്പിച്ച് യോഗി സര്‍ക്കാര്‍


  അസര്‍ബൈജാനെ അടിച്ചിടണം; ഇന്ത്യയില്‍ നിന്ന് 2000 മിസൈലുകള്‍ വാങ്ങാന്‍ അര്‍മേനിയ; 5000 കോടിയുടെ ആയുധ കയറ്റുമതി; മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം


  ഇനി തിക്കും തിരക്കുമില്ലാത്ത പുതിയ പാലത്തിനായുള്ള കാത്തിരിപ്പ്; നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൂനെ ചാന്ദ്‌നി ചൗക്കിലെ പാലം തകര്‍ത്തു


  വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തി; ഇമ്രാന്‍ ഖാനെതിരെ അറസ്റ്റ് വാറണ്ട്; പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി അജ്ഞാത കേന്ദ്രത്തില്‍ ഒളിവിലെന്ന് റിപ്പോര്‍ട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.