×
login
പ്രകൃതി വിരുദ്ധ പീഡനം; മലപ്പുറത്ത് അധ്യാപകന്‍ അറസ്റ്റില്‍; ആണ്‍കുട്ടികളെ പീഡിപ്പിച്ചതിന് അഷ്‌റഫ് പിടിയിലാകുന്നത് മൂന്നാം തവണ

മുന്‍പും ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചതിന് ഇയാള്‍ പിടിക്കപ്പെട്ടിട്ടുണ്ട്.

മലപ്പുറം: താനൂരില്‍ പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റിലായി. അഷ്‌റഫ് എന്നയാളാണ് ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചതിന് പോലീസ് പിടിയിലായത്. ഇത് ഇയാള്‍ക്കെതിരെയുള്ള മൂന്നാമത്തെ പോക്‌സോ കേസാണിത്.  

മുന്‍പും ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചതിന് ഇയാള്‍ പിടിക്കപ്പെട്ടിട്ടുണ്ട്. അഷ്‌റഫ് പരപ്പനങ്ങാടി, കരിപ്പൂര്‍ എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ ജോലി ചെയ്യുമ്പോഴായിരുന്നു സംഭവങ്ങള്‍. ഇയാള്‍ മുസ്ലീം ലീഗ് അധ്യാക സംഘടനയുടെ നേതാവ് കൂടിയാണ്.

അതേ സമയം കേരളത്തില്‍ പോക്‌സോ കേസുകള്‍ വിചാരണയ്ക്കായി പരിഗണിക്കാന്‍ മതിയായ കോടതികള്‍ ഇല്ലാത്തതിനെതിരെ വിമര്‍ശനം ഉയരുന്നു. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിച്ചതില്‍ 28 കോടതികള്‍ ഇനിയും തുടങ്ങിയില്ല. നവംബര്‍ ഒന്നിന് 28 കോടതികളും പ്രവര്‍ത്തനം തുടങ്ങാനായിരുന്നു ഉന്നതയോഗത്തിലെ തീരുമാനം.

28 കോടതികളിലായി 7226 പോക്‌സോ കേസുകളും, 1882 ഗാര്‍ഹകി പീഡനകേസുകളും, 5698 സ്ത്രീധനപീഡന കേസുകളുമാണ് പരിഗണിക്കാനുള്ളത്. ആരംഭിക്കാനുള്ള 28 കോടതികള്‍ കൂടി പ്രവ!ര്‍ത്തനം തുടങ്ങിയാല്‍ കെട്ടിക്കിടക്കുന്ന എല്ലാ കേസുകളിലും തീര്‍പ്പുണ്ടാകുമെന്നാണ് പ്രതീക്ഷ.

 

  comment

  LATEST NEWS


  പദ്ധതിയില്‍ നിറയെ വളവുകള്‍; സില്‍വര്‍ലൈന്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ


  സേവാദര്‍ശന്‍ കൂവൈറ്റിന്റെ കര്‍മ്മയോഗി പുരസ്‌ക്കാരം പി ശ്രീകുമാറിന് സമ്മാനിച്ചു; കേരളത്തിന്റെ സമൃദ്ധിയുടെ സ്രോതസ്സ് പ്രവാസികളെന്ന് ഗോവ ഗവര്‍ണര്‍


  ആഗോള രാഷ്ട്ര നേതാക്കളില്‍ ജനപ്രീതിയില്‍ ഇപ്പോഴും മുന്നില്‍ മോദി തന്നെ; ഏറ്റവും പിന്നില്‍ ബ്രിട്ടന്‍റെ ബോറിസ് ജോണ്‍സണ്‍


  വീണ്ടും അഖിലേഷ് യാദവിന് തിരിച്ചടി; ബിജെപിയിലെത്തിയ മരുമകള്‍ അപര്‍ണ യാദവിനെ അനുഗ്രഹിക്കുന്ന മുലായം സിങ്ങ് യാദവിന്‍റെ ചിത്രം വൈറല്‍


  54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ഇതുവരെ രോഗബാധിതരായത് 761 പേര്‍


  ഗോവയില്‍ ബിജെപിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെങ്കില്‍ ചിദംബരം രാജിവെയ്ക്കണമെന്ന് തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.