login
സ്വപ്‌നയുടെ ശബ്ദസന്ദേശ വിവാദം; പോലീസും വിജിലന്‍സും സംശയ മുനയില്‍; പുറത്തുവിട്ട യൂട്യൂബ് ചാനലും സംശയ നിഴലില്‍

ശബ്ദം പുറത്തുവിട്ട യൂട്യൂബ് ചാനലും സംശയത്തിന്റെ നിഴലിലാണ്. സര്‍ക്കാരിനെതിരെ മൊഴി പറയാതിരിക്കാന്‍ സ്വപ്‌നയെ ജയിലിലെത്തി നിരവധി പേര്‍ കാണുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

തിരുവനന്തപുരം: സ്വപ്‌നയുടെ ശബ്ദ സന്ദേശ വിവാദത്തില്‍  പോലീസും വിജിലന്‍സും സംശയത്തിന്റെ നിഴലിലായി. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഈ  ഏജന്‍സികളാണ് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിനു പിന്നിലെന്നാണ് സൂചന.  

ഒക്‌ടോബര്‍ 15നാണ് സ്വപ്‌നയെ തലസ്ഥാനത്തെ അട്ടക്കുളങ്ങര ജയിലില്‍ എത്തിച്ചത്. കൊഫെ പോസ ചുമത്തിയിരിക്കുന്നതിനാല്‍ സന്ദര്‍ശകര്‍ക്ക്  നിയന്ത്രണമുണ്ട്. അമ്മ, മക്കള്‍, ഭര്‍ത്താവ് എന്നിവര്‍ക്ക് ആഴ്ചയില്‍ ഒരു തവണ ഫോണ്‍ വിളിക്കാനും  കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍  ആഴ്ചയില്‍ ഒരു ദിവസം കൂടിക്കാണാനുമാണ്  അനുവാദം. അതിനാല്‍ സന്ദര്‍ശകരെ കണ്ടെത്തുക എളുപ്പമാണ്. സന്ദര്‍ശകര്‍ക്ക് ജയിലിനുള്ളില്‍ ഫോണ്‍ ഉപയോഗിക്കാനാകില്ല. അഭിഭാഷകന്‍ സ്വപ്‌നയെ കാണാന്‍ വന്ന ദിവസമാണ് ശബ്ദം റെക്കോര്‍ഡ് ചെയ്തതെന്ന തരത്തിലാണ് സന്ദേശം. തിരുവനന്തപുരത്ത് എത്തും മുമ്പ് സ്വപ്‌ന എറണാകുളത്തെ ജയിലില്‍ ആയിരുന്നു. രണ്ട് സ്ഥലത്തെയും രേഖകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഇവരെക്കൂടാതെ ജയിലിനുള്ളിലെ ഉദ്യോഗസ്ഥരും പോലീസും വിജിലന്‍സുമാണ് സ്വപ്‌നയെ കണ്ടിട്ടുള്ളത്.  

ശബ്ദം പുറത്തുവിട്ട യൂട്യൂബ് ചാനലും സംശയത്തിന്റെ നിഴലിലാണ്. സര്‍ക്കാരിനെതിരെ മൊഴി പറയാതിരിക്കാന്‍ സ്വപ്‌നയെ ജയിലിലെത്തി നിരവധി പേര്‍ കാണുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.  

 

 

  comment

  LATEST NEWS


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


  മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു


  മഹാകവി രമേശന്‍ നായരുടെ ഓര്‍മ്മകളില്‍ കൊല്ലവും


  ഊരാളുങ്കലിന്റെ അശാസ്ത്രീയ നിർമാണം; പത്തനാപുരം പഞ്ചായത്തിന്റെ 23 കോടി വെള്ളത്തില്‍, അഞ്ചു നില മാളിന്റെ താഴത്തെ നില വെള്ളത്തിൽ മുങ്ങി


  കേന്ദ്രമന്ത്രി വി. മുരളീധരന് എസ്‌കോര്‍ട്ടും പൈലറ്റ് വാഹനവും മനപ്പൂര്‍വ്വം നല്‍കാതെ കേരളം; എന്നാല്‍ ഗണ്‍മാനും വേണ്ട, ഒഴിവാക്കി മന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.