×
login
കോഴിക്കോട് ചേവരമ്പലത്തെ പെൺവാണിഭ സംഘം‍ പിടിയിൽ; വീട് വാടകയ്ക്കെടുത്തത് ഷഹീം

കോഴിക്കോട് ചേവരമ്പലത്ത് പെൺവാണിഭ സംഘം അറസ്റ്റിൽ. രിക്കുനം സ്വദേശിയായ ഷഹീം ആണ് ഈ പെണ്‍വാണിഭക്കച്ചവടത്തിന് പിന്നിലെ സൂത്രധാരന്‍.

കോഴിക്കോട് : കോഴിക്കോട് ചേവരമ്പലത്ത് പെൺവാണിഭ സംഘം അറസ്റ്റിൽ. രിക്കുനം സ്വദേശിയായ ഷഹീം ആണ് ഈ പെണ്‍വാണിഭക്കച്ചവടത്തിന് പിന്നിലെ സൂത്രധാരന്‍.  

മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേരെയാണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വീട് വാടകയ്ക്കെടുത്താണ് സംഘം പ്രവർത്തിച്ചിരുന്നത്.  

കഴിഞ്ഞ മൂന്ന് മാസമായി ചേവരമ്പലം മേഖലയിൽ പെൺവാണിഭം നടത്തിവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നരിക്കുനം സ്വദേശിയായ ഷഹീം എന്ന വ്യക്തിയാണ് വീട് വാടകയ്ക്ക് എടുത്തത്. വീടിന്‍റെ മുകൾ നിലയിലാണ് പെൺവാണിഭ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. പൊലീസിനു കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

വീട് വാടകയ്ക്കെടുത്ത ഷഹീം മുൻപും നഗരത്തിന്‍റെ പല ഭാഗങ്ങളിൽ ഇങ്ങനെ പെൺവാണിഭ കേന്ദ്രങ്ങൾ നടത്തിയിരുന്നു എന്ന് പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇവിടെ വിദ്യാര്‍ത്ഥികളുള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ ഇവിടെയെത്തിയിരുന്നു. ഇവരെപ്പറ്റിയുള്ള വിവരങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാവുമെന്ന് ചേവായൂര്‍ പൊലീസ് പറഞ്ഞു. 

    comment

    LATEST NEWS


    മ്യൂസിക് ഫെസ്റ്റിവലിന്‍റെ പേരില്‍ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി; ആളുകളെ ക്ഷണിച്ചത് വാട്‌സ്ആപ്പ് വഴി, എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകള്‍ വിതരണം ചെയ്തു


    പ്രതിപക്ഷ ബഹളം: പാര്‍ലമെന്‍റില്‍ ശീതകാലസമ്മേളനത്തിന്‍റെ ആദ്യആഴ്ചയില്‍ തന്നെ 52.30 ശതമാനം സിറ്റിംഗ് പാഴാക്കി രാജ്യസഭ


    പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് സിപിഎം തിരുത്തി എഴുതിച്ചു


    ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍


    എസ്എന്‍ഡിപി അമരത്ത് കാല്‍നൂറ്റാണ്ട് തികച്ച് വെള്ളാപ്പള്ളി; "ഈഴവ സമുദായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ കാരണക്കാരന്‍"; ആശംസകളുമായി നേതാക്കള്‍


    ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആളുകളെ ഏകോപിപ്പിച്ച് ആസൂത്രണം ചെയ്ത് സന്ദീപിനെ കൊലപ്പെടുത്തി; ആവര്‍ത്തിച്ച് കോടിയേരി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.