×
login
ചന്ദനകളളക്കടത്തുകാരുടെ പേടി സ്വപ്‌നം കിച്ചു ഓര്‍മ്മയായി

34 കേസുകളില്‍ കിച്ചു തുമ്പുണ്ടാക്കിയിരുന്നു. ചന്ദനമോഷണം നടന്നത് അറിഞ്ഞാല്‍ കുറ്റി മണത്ത് കിലോമീറ്ററുകള്‍ താണ്ടി കേസുകള്‍ തെളിയിച്ചിട്ടുണ്ട്.

മറയുര്‍: ചന്ദനക്കടത്തുകാരുടെ പേടി സ്വപ്‌നമായിരുന്ന പോലീസ് നായ കിച്ചു എന്ന ഡിങ്കോ ഓര്‍മ്മയായി.ചന്ദനത്തിന്റെ മണപിടിച്ച് കൊളളക്കാരെ കണ്ടെത്താന്‍ വളരെ മിടുക്കനായിരുന്നു ഡിങ്കോ.11 വയസ് പ്രായമുണ്ട്. 

ഒന്‍പത് വര്‍ഷമായി സേവനത്തിലുണ്ടായിരുന്നു. ഇന്നലെ രാവിലെ ഒന്‍പതരയോടെയായിരുന്നു അന്ത്യം.സംസ്‌ക്കാരം ഔദ്യോഗിക ബഹുമതികളോടെ നാച്ചിവയല്‍ ഡോഗ് സ്വ്കാഡില്‍ നടന്നു. 2010ലായിരുന്നു സേവനത്തില്‍ പ്രവേശിച്ചത്.മറയൂരില്‍ ചന്ദന മോഷണം പതിവായപ്പോഴാണ് സര്‍ക്കാര്‍ നായയെ ഡ്യൂട്ടിക്കെടുക്കാന്‍ തീരുമാനിച്ചത്.തൃശ്ശൂര്‍ അക്കാഡമിയില്‍ ആയിരുന്നു പരിശീലനം. 

ചന്ദനമോഷ്ടാക്കളെ മാത്രം പിടിക്കാനായി നിയോഗിക്കുന്നതിനായി ഒരു വര്‍ഷം ചന്ദനം മാത്രം മണപ്പിച്ചായിരുന്നു പരിശീലനം.34 കേസുകളില്‍ കിച്ചു തുമ്പുണ്ടാക്കിയിരുന്നു. ചന്ദനമോഷണം നടന്നത് അറിഞ്ഞാല്‍ കുറ്റി മണത്ത് കിലോമീറ്ററുകള്‍ താണ്ടി കേസുകള്‍ തെളിയിച്ചിട്ടുണ്ട്. 

കിച്ചു ഉദ്യോഗസ്ഥര്‍ക്ക് വളരെ പ്രീയപ്പെട്ടവനായിരുന്നു. ചിന്നാര്‍ കേസ്, പയസ്‌നഗര്‍ ചെക്ക് പോസ്റ്റുകളിലെ ചന്ദനവേട്ട, കാന്തല്ലൂര്‍ വേട്ട, കോവിലില്‍ ചന്ദന കളളക്കടത്തുകാരുടെ സങ്കേതം കണ്ടെത്തിയത്, പുളിക്കരവയല്‍ ചന്ദനകേസ് എന്നിവ കിച്ചു കണ്ടെത്തിയ പ്രധാനകേസുകളാണ്. വാഹനങ്ങളില്‍ രഹസ്യ അറയില്‍ ചന്ദനം കടത്തുന്നത് കണ്ടെത്താന്‍ പ്രത്യേക കഴിവുണ്ടിരുന്നു കിച്ചുവിന്.

രണ്ടു വര്‍ഷമായി വിശ്രമജീവിതമാണ്. കാലാവധി പൂര്‍ത്തിയാവുന്നതിന് മുന്‍പ് മറ്റോരു നായ സേവനം ഏറ്റെടുത്തു. പെല്‍വിനാണ് കഴിഞ്ഞ നാലുവര്‍ഷമായി മറയൂരില്‍ സേവനം അനുഷ്ഠിക്കുന്നത്.

 

  comment

  LATEST NEWS


  പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് തിരുത്തി സിപിഎം എഴുതിക്കുകയാണുണ്ടായത്


  ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍


  എസ്എന്‍ഡിപി അമരത്ത് കാല്‍നൂറ്റാണ്ട് തികച്ച് വെള്ളാപ്പള്ളി; "ഈഴവ സമുദായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ കാരണക്കാരന്‍"; ആശംസകളുമായി നേതാക്കള്‍


  ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആളുകളെ ഏകോപിപ്പിച്ച് ആസൂത്രണം ചെയ്ത് സന്ദീപിനെ കൊലപ്പെടുത്തി; ആവര്‍ത്തിച്ച് കോടിയേരി


  നിഫ്റ്റില്‍ പഠിക്കാം: ഫാഷന്‍ ഡിസൈന്‍, അപ്പാരല്‍ പ്രൊഡക്ഷന്‍; ഒാണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി; അവസാന തീയതി ജനുവരി 17


  'മരക്കാര്‍' സിനിമയുടെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍; കാഞ്ഞിരപ്പള്ളി സ്വദേശി നസീഫിനെ പിടികൂടി പൊലീസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.