×
login
ഭാര്യയ്ക്ക് കോവിഡ്: പശുവിന് പുല്ലരിയാന്‍ പറമ്പിലേക്കിറങ്ങിയ ക്ഷീര കര്‍ഷകന് 2000 രുപ പിഴ, ഒരു കുടുംബത്തിന്റെ അന്നംമുട്ടിച്ച് പോലീസ്

നാരായണന്‍ താമസിക്കുന്ന 25 സെന്റ് പുരയിടത്തില്‍ പുല്ലൊന്നുമില്ലാത്തതിനാല്‍ തൊട്ടടുത്ത വിജനമായ പറമ്പില്‍ മാസ്‌കിട്ട് പോയതിനാണ് പോലീസ് പിഴ ചുമത്തിയത്.

കാസര്‍കോട്: പശുവിന് പുല്ലരിയാന്‍ പറമ്പിലേക്ക് ഇറങ്ങിയ ക്ഷീര കര്‍ഷകന് 2000രൂപ പിഴയിട്ട് പോലീസ്. കോടോം- ബെളൂര്‍ പഞ്ചായത്തിലെ ആറ്റേങ്ങാനം പാറക്കല്‍ വേങ്ങയില്‍ വീട്ടില്‍ വി. നാരായണനാണ് ഇത്തരത്തില്‍ പോലീസ് പിഴ ചുമത്തിയിരിക്കുന്നത്. ഇയാളുടെ ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ച് ക്വാറന്റൈനിലാണ്. അതിനാല്‍ പ്രൈമറി കോണ്ടാക്ട് ആണെന്ന് ആരോപിച്ചാണ് പോലീസ് പിഴ ചുമത്തിയിരിക്കുന്നത്. കാസര്‍കോട് അമ്പലത്തറ പോലീസാണ് ഇത്തരത്തില്‍ പാവപ്പെട്ട കര്‍ഷകന്റെ അന്നംമുട്ടിച്ചത്.  

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ ജോലിക്ക് ശ്രമിക്കുന്നതിനാല്‍ കോവിഡില്ലാ സര്‍ട്ടിഫിക്കറ്റിനായി പരിശോധന നടത്തിയപ്പോഴാണ് ഭാര്യ ഷൈലജയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇവര്‍ ക്വാറന്റൈനില്‍ പോവുകുയും ചെയ്തു. ഇതോടെ പാല്‍ വിറ്റ് ഉപജീവനം നടത്തിയവരില്‍ നിന്നും പാല്‍ വാങ്ങാന്‍ ആരുമില്ലാത്ത സ്ഥിതിയുമായി. കറവ നടക്കാത്തതിനാല്‍ പശുവിന് പല അസ്വസ്ഥതകളുമുണ്ടായി.  

നാരായണന്‍ താമസിക്കുന്ന 25 സെന്റ് പുരയിടത്തില്‍ പുല്ലൊന്നുമില്ലാത്തതിനാല്‍ തൊട്ടടുത്ത വിജനമായ പറമ്പില്‍ മാസ്‌കിട്ട് പോയതിനാണ് പോലീസ് പിഴ ചുമത്തിയത്. ക്വാറന്റീനില്‍ കഴിയേണ്ട നിങ്ങള്‍ വേറെ ആരെ കൊണ്ടെങ്കിലും പുല്ല് അരിയിക്കണമെന്നായിരുന്നു മൂന്ന് പോലീസുകാര്‍ വീട്ടിലെത്തി അറിയിച്ചത്.  

വിജനമായ പ്രദേശത്ത് നിന്ന് പശുവിന് പുല്ലരിഞ്ഞാല്‍ കോവിഡ് പരക്കുന്നത് എങ്ങനെയാണ്. തന്റെ പശുവിന് വേണ്ടി പുല്ലരിയാന്‍ ആരാണ് വരികയെന്നും നാരായണന്‍ ചോദിച്ചു. എന്നാല്‍ പിഴ നല്‍കിയില്ലെങ്കില്‍ കേസ് കോടതിയിലെത്തിച്ച് വലിയ പ്രയാസം നേരിടേണ്ടി വരുമെന്നായിരുന്നു പോലീസ് മുന്നറിയിപ്പ് നല്‍കിയത്.  

അരലക്ഷം രൂപ വായ്?പയെടുത്താണ് ഇദ്ദേഹം പശുവിനെ വാങ്ങിയത്. എട്ട് ലിറ്റര്‍ പാല്‍ കിട്ടുന്നത് വിറ്റാണ് ഭാര്യയും അമ്മയും അനിയനും  പത്തിലും ഏഴിലും പഠിക്കുന്ന രണ്ട് കുട്ടികളും അടങ്ങുന്ന നാരായണന്റെ കുടുംബത്തിന്റെ വരുമാന മാര്‍ഗം. പശുവിനെ വാങ്ങിയ വായ്പ്പയും മക്കള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വാങ്ങാനെടുത്ത കടവുമെല്ലാം തിരിച്ചടയ്ക്കാന്‍ പ്രയാസം നേരിടുമ്പോഴാണ് പിഴയുടെ പേരിലും നാരായണന് അധിക ചെലവ് വരുന്നത്. ഒടുവില്‍ ഇവരുടെ അടുത്ത ബന്ധുവാണ പിഴയ്്ക്കുള്ള പണം നല്‍കിയതും അടച്ചതും.

 

  comment

  LATEST NEWS


  ടോയ് പാര്‍ക്ക്, ലെതര്‍പാര്‍ക്ക്, ഡിവൈസ് പാര്‍ക്ക്...ഇനി ഭീമന്‍ ഇലക്ട്രോണിക്സ് പാർക്ക്; 50,000 കോടി നിക്ഷേപത്തില്‍ യുപിയുടെ മുഖച്ഛായ മാറ്റി യോഗി


  വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


  സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.