×
login
കൊല്ലത്ത് പ്രതികളെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ വടിവാള്‍ വീശി; നാല് റൗണ്ട് വെടിയുതിര്‍ത്ത് പോലീസ്‍‌, രണ്ടു പേർ കായലിൽ ചാടി രക്ഷപ്പെട്ടു

വീട് വളഞ്ഞ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പ്രതികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പിന്നാലെ ഓടിയപ്പോള്‍ ഇവര്‍ പോലീസിന് നേരെ വടിവാള്‍ വീശി.

കൊല്ലം: വടിവാള്‍ വീശിയ ഗുണ്ടകള്‍ക്ക് നേരെ പ്രാണരക്ഷാര്‍ത്ഥം പോലീസ് വെടിയുതിര്‍ത്തു. അടൂര്‍ റെസ്റ്റ് ഹൗസ് മര്‍ദനക്കേസിലെ മൂന്ന് പ്രതികളാണ് പോലീസിനെ ആക്രമിച്ചത്. പ്രതികളിലൊരാളെ പിടികൂടിയെങ്കിലും രണ്ടുപേര്‍ കായലില്‍ ചാടി രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

പ്രതികളായ ആന്റണിയും ലിജോയും അടക്കം മൂന്ന് പേർ കുണ്ടറയില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇന്‍ഫോ പാര്‍ക്ക് സി ഐ വിപിന്‍ ദാസിന്റെ നേതൃത്വത്തിലുള്ള സംഘം പടപ്പക്കരയിലേക്കെത്തുകയായിരുന്നു.  വീട് വളഞ്ഞ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പ്രതികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പിന്നാലെ ഓടിയപ്പോള്‍ ഇവര്‍ പോലീസിന് നേരെ വടിവാള്‍ വീശി. ഇതോടെ പ്രാണരക്ഷാര്‍ത്ഥം സി ഐ നാല് തവണ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടെ ആന്റണിയും ലിജോയും കായലില്‍ ചാടി രക്ഷപ്പെട്ടു.

നാല് റൗണ്ട് വെടിയുതിര്‍ത്തെങ്കിലും ആര്‍ക്കും വെടിയേറ്റിട്ടില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.  

    comment

    LATEST NEWS


    രാഷ്ട്രസേവയ്ക്കായി നവസംന്യാസിമാരുടെ നാരായണിസേന; യുവസംന്യാസിമാര്‍ രാഷ്ട്രത്തെ രാമരാജ്യത്തിലേക്ക് നയിക്കുമെന്ന് ഡോ. മോഹന്‍ ഭാഗവത്


    തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; 15,000 കടന്ന് സജീവകേസുകള്‍


    സാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പക്കിയിട്ട് 10 വര്‍ഷം; ഏപ്രില്‍ ഒന്ന് എന്‍ജിഒ സംഘ് വഞ്ചനാദിനമായി ആചരിക്കും


    ഡോ. കെവി. പണിക്കര്‍: വൈക്കം സത്യഗ്രഹത്തിലെ സൂര്യതേജസ്


    നാനിയുടെ 'ദസറ' ആദ്യ ദിനം വാരിയത് കോടികള്‍; നാനിയ്ക്കൊപ്പം ശ്രദ്ധേയരായി കീര്‍ത്തി സുരേഷും ഷൈന്‍ ടോം ചാക്കോയും സായ് കുമാറും


    പോലീസ് സ്റ്റേഷനുകള്‍ മര്‍ദന കേന്ദ്രങ്ങളായി മാറി; പിണറായി ഭരണത്തില്‍ കേരളത്തിലുണ്ടാകുന്നത് മനോഹരന്റേത് പോലുള്ള കുടുംബങ്ങള്‍: സി.കെ. പത്മനാഭന്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.