login
വീണ്ടും മനുഷ്യക്കടത്തിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്; മുനമ്പത്ത് പരിശോധന ശക്തമാക്കി പൊലീസ്, ശ്രീലങ്കന്‍ വംശജരെ കണ്ടാല്‍ അറിയിക്കണമെന്നും നിര്‍ദേശം

ശ്രീലങ്കന്‍ പൗരന്‍മാരുടെ നേതൃത്വത്തില്‍ വീണ്ടും മനുഷ്യക്കടത്തിന് സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്.

കൊച്ചി: മനുഷ്യക്കടത്തിന് സാധ്യതയുണ്ടെന്ന കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുനമ്പത്ത് പരിശോധന ശക്തമാക്കി പൊലീസ്. ശ്രീലങ്കന്‍ പൗരന്‍മാരുടെ നേതൃത്വത്തില്‍ വീണ്ടും മനുഷ്യക്കടത്തിന് സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. സംശയാസ്പദമായ സാഹചര്യത്തില്‍ ശ്രീലങ്കന്‍ തമിഴരെയോ, വംശജരെയോ കണ്ടാല്‍ അറിയിക്കണമെന്ന് മുനമ്പത്തും പരിസരപ്രദേശങ്ങളിലുമുള്ള റിസോര്‍ട്ട് ഉടമകള്‍ക്ക് നിര്‍ദേശം നല്‍കി. 

ശ്രീലങ്കന്‍ പൗരനായ റോഡിസ് എന്നയാളുടെ നേതൃത്വത്തില്‍ മനുഷ്യക്കടത്തിന് ശ്രമം നടക്കുന്നതായാണ് വിവരമുള്ളത്. 2019 ജനുവരി 13ന് മുനമ്പം ദ്വീപില്‍നിന്നും 41 പേരുമായി ദേവമാതാ എന്ന ബോട്ട് മറ്റ് രാജ്യങ്ങളിലേക്ക് പോയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന ശക്തമാക്കിയത്.

 മുനമ്പം, ചെറായി, എടവനക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ റിസോര്‍ട്ടുകളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ശ്രീലങ്കന്‍ വംശജരെ കണ്ടാല്‍ അറിയിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതിനൊപ്പമാണ് രഹസ്യപരിശോധന പൊലീസ് ശക്തമാക്കിയിട്ടുള്ളത്.

 

  comment

  LATEST NEWS


  ചാരത്തില്‍ ഇപ്പോഴും കനലെരിയുന്നു; 1994 ഒക്ടോബര്‍ 20ന് തുടങ്ങിയ കേസ് 2021 ഏപ്രില്‍ 15ല്‍ എത്തി നില്‍ക്കുന്നു


  വാഹനങ്ങള്‍ക്ക് ഇനി താത്കാലിക രജിസ്‌ട്രേഷന്‍ ഇല്ല; ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് നേരിട്ട് നിരത്തിലേക്ക്; പൂര്‍ണവിവരങ്ങള്‍ ഇങ്ങനെ


  സൊണറില കാഞ്ഞിലശ്ശേരിയന്‍സിസ്; കേരളത്തില്‍ നിന്ന് ഒരു പുതിയ സസ്യം


  ഉത്തർപ്രദേശിൽ ഞായറാഴ്ച ലോക്ഡൗണ്‍; മാസ്‌ക് ഉപയോഗിക്കാത്തവര്‍ക്ക് കനത്ത പിഴ, പ്രയാഗ് മെഡിക്കല്‍ കോളേജ് പ്രത്യേക കൊവിഡ് ആശുപത്രിയാവും


  കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു; ആശുപതിയിലേക്ക് മാറ്റി


  ട്രാക്റ്റര്‍ ഓടിച്ച രാഗേഷിനേയും ടിവിയിലെ സ്ഥിരം മുഖം റഹീമിനേയും വെട്ടി; ബ്രിട്ടാസ്, ശിവദാസന്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ തെളിയുന്നത് പിണറായി അപ്രമാദിത്വം


  പാകിസ്ഥാനില്‍ ആഭ്യന്തര കലാപം രൂക്ഷമായി തുടരുന്നു; ഏഴ് മരണം, 300 ലധികം പോലീസുകാര്‍ക്ക് പരിക്ക്, സോഷ്യൽ മീഡിയയ്ക്ക് സമ്പൂര്‍ണ വിലക്ക്


  അമേരിക്കയിലെ ഫെഡെക്‌സ് വെയര്‍ഹൗസില്‍ വെടിവെപ്പ്; 8 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്, അക്രമി ജീവനൊടുക്കിയെന്ന് പോലീസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.