×
login
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് പ്രതികളെ പോലീസ്‍ ഒളിപ്പിച്ചു; മുന്‍കൂര്‍ ജാമ്യത്തിന് നീക്കം; ബാങ്കിലെ പ്രതിസന്ധി രൂക്ഷം; അവശേഷിക്കുന്നത് ലക്ഷങ്ങള്‍ മാത്രം

പിടിയിലായ നാല് പ്രതികളും പിടികിട്ടാനുള്ള രണ്ട് പ്രതികളും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമമാരംഭിച്ചിട്ടുണ്ട്.

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് വായ്പ്പാത്തട്ടിപ്പ് കേസില്‍ പിടിയിലായ പ്രതികളെ പോലീസ് ഒളിപ്പിച്ചതെന്ന സംശയവും ബലപ്പെടുന്നു. നാല് പ്രതികള്‍ പിടിയിലായെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അവകാശപ്പെട്ട് അഞ്ച് ദിവസം കഴിഞ്ഞിട്ടും അറസ്റ്റ് രേഖപ്പെടുത്താത്തതും കോടതിയില്‍ ഹാജരാക്കാത്തതുമാണ് സംശയത്തിനിട നല്‍കുന്നത്.  

പിടിയിലായ നാല് പ്രതികളും പിടികിട്ടാനുള്ള രണ്ട് പ്രതികളും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമമാരംഭിച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യം നിഷേധിച്ചാലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നും തുടര്‍ന്ന് ജാമ്യം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രതിഭാഗം അഭിഭാഷകര്‍.  

അതിനിടെ ബാങ്കിലെ പ്രതിസന്ധി രൂക്ഷമാണ്. കോടികളുടെ തട്ടിപ്പ് നടന്ന ബാങ്കില്‍ ശമ്പളം നല്‍കാന്‍ പോലും ഇപ്പോള്‍ പണമില്ല. രേഖകള്‍ പ്രകാരം 452 കോടിയുടെ നിക്ഷേപമുള്ള ബാങ്കില്‍ ഇനി അവശേഷിക്കുന്നത് ഏതാനും ലക്ഷങ്ങള്‍ മാത്രം. പണം പോയ വഴികള്‍ പോലും പൂര്‍ണമായി കണ്ടെത്താനും കഴിഞ്ഞിട്ടില്ല.  നിക്ഷേപകര്‍ക്കാര്‍ക്കും ഇപ്പോള്‍ പണം മടക്കി നല്‍കുന്നില്ല. പുറമേ നിന്ന് പണം എത്തിയില്ലെങ്കില്‍ ശമ്പളം നല്‍കാനാവില്ല.  

ബാങ്കിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റിലെ പണമെടുത്താണ് ചെറിയ ആവശ്യങ്ങള്‍ നിറവേറ്റുന്നത്. പ്രതിസന്ധി ഗുരുതരമായതോടെ ബാങ്കിലെ പണയസ്വര്‍ണം ലേലം ചെയ്യാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. സാധാരണ നിലയ്ക്ക് മൂന്നു നോട്ടീസ് നല്‍കിയ ശേഷമാണ് പണയസ്വര്‍ണം ലേലം ചെയ്യുക. ഇവിടെ ഒരു നോട്ടീസ് നല്‍കിയാല്‍ മതിയെന്നും തിരിച്ചെടുക്കാത്ത സ്വര്‍ണം പൂര്‍ണമായും ലേലം ചെയ്യാമെന്നുമാണ് മൂന്നംഗ അഡ്മിനിസ്‌ട്രേറ്റീവ് സമിതിയുടെ തീരുമാനം. ഈ തീരുമാനത്തില്‍ വലിയ പ്രതിഷേധവുമുയരുന്നുണ്ട്.

 

  comment

  LATEST NEWS


  'അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കുന്നു'; പരസ്പര ആദരവിലൂടെയെ ചൈനയുമായുള്ള ബന്ധം മുന്നോട്ടു പോകൂവെന്ന് കേന്ദ്രമന്ത്രി


  സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; സുഹാസിനി ജൂറി അധ്യക്ഷ; പുരസ്‌കാരത്തിന് മത്സരിക്കുന്നത് 80 സിനിമകള്‍; ഒക്ടോബറില്‍ പ്രഖ്യാപനം


  അമരീന്ദര്‍ സിംഗ് അമിത് ഷായെ കാണാന്‍ ദില്ലിയ്ക്ക് പുറപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റ് വിറച്ചു; അമരീന്ദറിനെ കൂടെ നിര്‍ത്താന്‍ സിദ്ധുവിനെ തഴഞ്ഞു


  കശ്മീരിലെ ഉറിയിൽ ലഷ്‌കർ ഇ ത്വയിബ ഭീകരൻ പിടിയില്‍; ;പാക് സൈന്യം പരിശീലിപ്പിച്ചു; ക്യാമ്പില്‍ നല്‍കിയത് ഇസ്ലാം അപകടത്തിലാണെന്ന സന്ദേശം


  ധീര ഭഗത് സിംഗ് ഓരോ ഭാരതീയന്റെയും ഹൃദയത്തില്‍ ജീവിക്കുന്നു; ഭഗത് സിംഗ് ജയന്തിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി


  കനല്‍തരി കൈവിട്ടപ്പോള്‍ കലിയിളകി സിപിഐ; കമ്മ്യൂണിസ്റ്റ് ആശയങ്ങളെ വഞ്ചിച്ചു; കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യകുമാര്‍ ചതിയനെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.