×
login
ചുഴലിക്കാറ്റ് വന്നാല്‍ ചെയ്യേണ്ടത് എന്ത്, ചെയ്യരുതാത്തത് എന്ത്; നിര്‍ദേശങ്ങളുമായി കേരള പോലീസ്

കണക്ടിവിറ്റി ഉറപ്പുവരുത്താന്‍ മൊബൈല്‍ ഫോണുകള്‍ ചാര്‍ജ്ജ് ചെയ്യുക.

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേരള പോലീസും. പോലീസിന്റെ നിര്‍ദേശങ്ങള്‍ ഇത്തരത്തില്‍.  

ചുഴലിക്കാറ്റ് - ചെയ്യേണ്ടതും ചെയ്യരുതാത്തതും  ചുഴലിക്കാറ്റിന് മുന്നോടിയായി.

*കിംവദന്തികള്‍ അവഗണിക്കുക. പരിഭ്രാന്തരാകരുത്.  

*കണക്ടിവിറ്റി ഉറപ്പുവരുത്താന്‍ മൊബൈല്‍ ഫോണുകള്‍ ചാര്‍ജ്ജ് ചെയ്യുക.  

*കാലാവസ്ഥാ വ്യതിയാനം കൃത്യമായി മനസ്സിലാക്കാന്‍ റേഡിയോ/ടിവി/മറ്റ് മാധ്യമങ്ങള്‍ ശ്രദ്ധിക്കുക.  

*സര്‍ട്ടിഫിക്കറ്റുകള്‍, പ്രമാണങ്ങള്‍ തുടങ്ങി വിലപിടിപ്പുള്ള രേഖകള്‍ വാട്ടര്‍ പ്രൂഫ് ബാഗില്‍ സൂക്ഷിക്കുക.  

*സുരക്ഷയ്ക്കും നിലനില്‍പ്പിനും ആവശ്യമായ അത്യാവശ്യ സാധനങ്ങള്‍ അടങ്ങിയ ഒരു അടിയന്തിര കിറ്റ് തയ്യാറാക്കാം.  

*അത്യാവശ്യം വേണ്ട അറ്റകുറ്റപ്പണികള്‍ നടത്തി വീട് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക.  

*കന്നുകാലികളെയും മറ്റ് മൃഗങ്ങളും അവയുടെ  സുരക്ഷയ്ക്കായി അഴിച്ചുവിടുക.  

*മത്സ്യബന്ധനത്തിന് വേണ്ടിയുള്ള ബോട്ടുകള്‍, റാഫ്റ്റുകള്‍ സുരക്ഷിതമായ സ്ഥലത്ത് കെട്ടിയിടുക.  

*ഔദ്യോഗികമായ അറിയിപ്പ് ഉണ്ടാകുന്നതുവരെ കടലില്‍ ഒരു കാരണവശാലും ഇറങ്ങരുത്.  

*അധിക ബാറ്ററിയുള്ള ഒരു റേഡിയോ സെറ്റ് കരുതുക.  


*ചുഴലിക്കാറ്റിന്റെ സമയത്തും ശേഷവും.

ഇലക്ട്രിക്ക് മെയിന്‍, ഗ്യാസ് കണക്ഷന്‍ ഓഫ് ചെയ്യുക.  

*വാതിലും ജനലും അടച്ചിടുക.  

*വീട് സുരക്ഷിതമല്ലെങ്കില്‍ ചുഴലിക്കാറ്റിന് മുന്‍പ് തന്നെ സുരക്ഷിതമായ സ്ഥലത്ത് മാറി താമസിക്കുക.  

റേഡിയോ ശ്രദ്ധിക്കുക. ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കുക.

*തിളപ്പിച്ച/ശുദ്ധീകരിച്ച വെളളം കുടിക്കുക.  

*പുറത്താണെങ്കില്‍  

*സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളില്‍ പ്രവേശിക്കരുത്.  

* തകര്‍ന്ന തൂണുകള്‍, കേബിളുകള്‍, മൂര്‍ച്ചയുള്ള വസ്തുക്കള്‍ എന്നിവ പ്രത്യേകം ശ്രദ്ധിക്കുക.  

*എത്രയും വേഗം സുരാസുക്ഷിതമായ സ്ഥലത്ത് അഭയം തേടുക.  

*അടിയന്തിര സഹായത്തിന് 1077, 112 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

 

 

  comment

  LATEST NEWS


  സ്‌റ്റേഷനില്‍ ജോലിക്കെത്തിയ എസ്‌ഐ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു


  പീഡന കേസുകളില്‍ അതിജീവിതയുടെ വിസ്താരം ഒരു സിറ്റിങ്ങില്‍ തന്നെ പൂര്‍ത്തിയാക്കണം; അഭിഭാഷകര്‍ മാന്യതയോടെ കൂടി വിസ്തരിക്കണം


  നിര്‍ബന്ധിച്ച് മകളെ മദ്യം കുടിപ്പിച്ചു; പിതാവ് അറസ്റ്റില്‍, ബോധരഹിതയായ12കാരിയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


  ആണവ കേന്ദ്രങ്ങളിലെ സിഗ്നലഗുകള്‍ ചോര്‍ത്തുമെന്ന് സംശയം; ചെനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തേയ്ക്ക് എത്തുന്നതില്‍ അനുമതി നിഷേധിച്ച് ഇന്ത്യ


  കരുവന്നൂര്‍ തട്ടിപ്പ്: മരിച്ചവരുടെ പേരില്‍ ബാങ്ക് അക്കൗണ്ട്; പ്രതികള്‍ ബിനാമി പേരില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നും ഇഡിയുടെ കണ്ടെത്തല്‍


  ദൃഢചിത്തനായ ഹനുമാന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.