×
login
വ്യാജ അഭിഭാഷക സെസി സേവ്യറിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ്‍; നോട്ടീസ് ഇറക്കിയത് കീഴടങ്ങാന്‍ ഹൈക്കോടതി ഉത്തരവിട്ടതിന്‍റെ 10ാം നാള്‍

ആലപ്പുഴ ജില്ലാ കോടതിയിൽ വ്യാജ അഭിഭാഷകയായി പ്രാക്ടീസ് ചെയ്ത കേസിൽ ഒളിവിൽ കഴിയുന്ന സെസി സേവ്യർക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ആലപ്പുഴ നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്ന കേസിലാണ് ലുക്ക് ഔട്ട് നോട്ടീസ്.

ആലപ്പുഴ: ആലപ്പുഴ ജില്ലാ കോടതിയിൽ വ്യാജ അഭിഭാഷകയായി പ്രാക്ടീസ് ചെയ്ത കേസിൽ ഒളിവിൽ കഴിയുന്ന സെസി സേവ്യർക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ആലപ്പുഴ നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്ന കേസിലാണ് ലുക്ക് ഔട്ട് നോട്ടീസ്.

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിട്ടും വ്യാജ അഭിഭാഷകയെ അറസ്റ്റ് ചെയ്യാതെ ആലപ്പുഴ സൗത്ത് പോലീസ് ഒളിച്ചുകളിക്കുന്നതായി പരാതി ഉയരുന്നതിനിടയിലാണ് ചൊവ്വാഴ്ച ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.  മാസങ്ങളായി ഒളിവില്‍ കഴിയുന്ന ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവിയറിനോട് അടിയന്തരമായി കീഴടങ്ങുകയോ, അല്ലാത്ത പക്ഷം അറസ്റ്റ് ചെയ്യുകയോ വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ട് പത്തു ദിവസം പിന്നിട്ടിട്ടും നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകുന്നില്ലെന്ന് വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു.  

ഭരണകക്ഷിയുടെ അടക്കം പുറത്ത് നിന്ന് സഹായം ലഭിക്കുന്നതിനാലാണ് ഇത്രയും വലിയ കേസിലെ പ്രതിയായിട്ടും ഇവര്‍ക്ക് പോലീസിന്‍റെ പിടിയിലാകാതെ ഒളിവില്‍ കഴിയാന്‍ കഴിയുന്നതെന്ന വിമര്‍ശനവും ശക്തമാണ്.

കേസിൽ സെസിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ സെസി ഇപ്പോഴും ഒളിവിൽ തന്നെയാണ്.

രണ്ടു വര്‍ഷത്തോളം സെസി അഭിഭാഷകയായി ജോലി ചെയ്യുകയും കോടതി നിയോഗിച്ച കമ്മിഷനുകളുടെ സിറ്റിങ് നടത്തുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ജൂലായ് 22ന് ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ എത്തി ജാമ്യമെടുക്കാനും ശ്രമിച്ചിരുന്നു. എന്നാല്‍ തനിക്ക് നേരെ ചുമത്തിയിരിക്കുന്നത് വഞ്ചനാ കുറ്റം ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകളാണെന്ന് തിരിച്ചറിഞ്ഞതോടെ കോടതിയില്‍ നിന്ന് മുങ്ങുകയായിരുന്നു.

വ്യാജ എന്‍ട്രോള്‍മെന്റ് നമ്പര്‍ ഇട്ട് വക്കാലത്തെടുത്തതിന് വഞ്ചനാക്കുറ്റവും ബാര്‍ അസോസിയേഷനിലെ ചില രേഖകള്‍ എടുത്തുകൊണ്ട് പോയതിന് മോഷണക്കുറ്റവും ചുമത്തി പോലീസ് കേസെടുത്തതിനാല്‍ ജാമ്യം ലഭിക്കില്ലെന്ന് മനസ്സിലാക്കിയതോടെയാണ് സെസി കോടതിയില്‍ നിന്ന് മുങ്ങിയത്.  ഈ സാഹചര്യത്തിലാണ് കീഴടങ്ങണമെന്ന് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.വഞ്ചന, ആള്‍മാറാട്ടംഎന്നിവയാണ് ഇവര്‍ക്കെതിരേ ചുമത്തിയിരുന്നത്. തിരുവനന്തപുരം സ്വദേശിനി സംഗീത എന്ന അഭിഭാഷകയുടെ റോള്‍ നമ്പര്‍ ഉപയോഗിച്ചാണ് ഇവര്‍ പ്രാക്ടീസ് ചെയ്തത്.  

മതിയായ യോഗ്യതയില്ലാതെ രണ്ടരവര്‍ഷം സെസി ആലപ്പുഴക്കോടതിയില്‍ പ്രാക്ടീസ് ചെയ്തു. ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ജയിക്കുകയും ചെയ്തു. പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നു യോഗ്യതാരേഖകള്‍ ആവശ്യപ്പെട്ടിട്ടും നല്‍കാതിരുന്ന ഇവര്‍ക്കെതിരേ ബാര്‍ അസോസിയേഷന്‍  പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

  comment

  LATEST NEWS


  ബംഗ്ലാദേശ് അതിക്രമം; ലക്ഷ്യം ഹിന്ദു ഉന്മൂലനം; അന്താരാഷ്ട്ര സംഘത്തെ അയയ്ക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്


  കൊണ്ടോട്ടിയില്‍ കോളജ് വിദ്യാര്‍ഥിനിക്ക് ക്രൂരപീഡനം; പീഡന ശ്രമം ചെറുത്ത യുവതിയെ കല്ലുകൊണ്ട് തലയ്ക്കിടിച്ചു, പെണ്‍കുട്ടി അഭയം തേടിയത് അര്‍ദ്ധനഗ്‌നയായി


  കാഫിറുകള്‍ തോറ്റുവെന്ന് പാക് കമന്റേറ്റര്‍; ബാബറിന്റെ ആളുകള്‍ ഇന്ത്യയെ തകര്‍ത്തെന്ന് ടൈംസ് ഓഫ് ഇന്ത്യ; പാക് വിജയത്തില്‍ മതവത്കരണം രൂക്ഷം


  അണക്കെട്ട് പഴയത്; മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം; ജനങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍


  യുദ്ധത്തില്‍ മിസൈലിന്റെ ആദ്യരൂപം ഉപയോഗിച്ചത് കായംകുളം സൈന്യം, കൈ ബോംബുകള്‍ കേരളത്തില്‍ ആദ്യമായി പ്രയോഗിച്ചതും കായംകുളം-ദേശിംഗനാട് സംയുക്ത സൈന്യം


  വി. മുരളീധരന്റെ ഇടപെടലില്‍ ജാമിയ മിലിയ വിദ്യാര്‍ഥിക്ക് എയിംസില്‍ വിദഗ്ധ ചികിത്സ; മനുഷ്യത്വപരമായ സമീപനവും ഇടപെടലും മറക്കാനാകില്ലെന്ന് സുഹൃത്തുക്കള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.