×
login
പോലീസ് സ്റ്റേഷനുകള്‍ മര്‍ദന കേന്ദ്രങ്ങളായി മാറി; പിണറായി ഭരണത്തില്‍ കേരളത്തിലുണ്ടാകുന്നത് മനോഹരന്റേത് പോലുള്ള കുടുംബങ്ങള്‍: സി.കെ. പത്മനാഭന്‍

തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ മര്‍ദനമേറ്റ് കൊല്ലപ്പെട്ട മനോഹരന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതിനായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ തൃപ്പൂണിത്തുറ കിഴക്കേക്കോട്ട ജങ്ഷനില്‍ നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃപ്പൂണിത്തുറ: പോലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട ഇരുമ്പനം സ്വദേശി മനോഹരന്റേത് പോലുള്ള നിരവധി കുടുംബങ്ങളാണ് പിണറായി ഭരണത്തില്‍ കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം സി.കെ. പത്മനാഭന്‍.

തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ മര്‍ദനമേറ്റ് കൊല്ലപ്പെട്ട മനോഹരന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതിനായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ തൃപ്പൂണിത്തുറ കിഴക്കേക്കോട്ട ജങ്ഷനില്‍ നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


നിരാലംബരായ സാധാരണക്കാര്‍ക്ക് നീതി ക്രൈംബ്രാഞ്ചിന്റെയോ മനുഷ്യാവകാശ കമ്മിഷന്റെയോ അന്വേഷണം കൊണ്ട് കിട്ടുമെന്ന് കരുതുന്നില്ല. ഉപവാസ സമരം പോലീസ് അതിക്രമത്തിന് നേരെയുള്ള ഇളംകാറ്റ് മാത്രമാണെന്നും ഇത് അധികം വൈകാതെ കൊടുങ്കാറ്റായി മാറി പിണറായി സര്‍ക്കാരിനെ പിഴുതെറിയുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകള്‍ മര്‍ദന കേന്ദ്രങ്ങളായി മാറി.

രാഷ്ട്രീയ എതിരാളികളെയും പിണറായിയെ വിമര്‍ശിക്കുന്നവരെയും വാദികളായി എത്തുന്നവരെയും മൃഗീയമര്‍ദനത്തിന് ഇരയാക്കുന്ന കേന്ദ്രങ്ങളായി. ഇതിനു കാരണഭൂതന്‍ പോലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായിയാണ്. മനോഹരന്റെ കൊലപാതകത്തിലും ഒന്നാം പ്രതി പിണറായി വിജയനാണെന്നും സി.കെ. പത്മനാഭന്‍ പറഞ്ഞു. ജനങ്ങളെ വെല്ലുവിളിക്കുന്ന പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് എ.എന്‍. രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണന്‍, സെക്രട്ടറി ഡോ. രേണു സുരേഷ്, വക്താവ് കെ.വി.എസ്. ഹരിദാസ്, മേഖല വൈസ് പ്രസിഡന്റ് എം.എന്‍. മധു, ജനറല്‍ സെക്രട്ടറി വി.എന്‍. വിജയന്‍, സംസ്ഥാന സമിതി അംഗങ്ങളായ കെ.വി. സാബു, എന്‍.പി. ശങ്കരന്‍കുട്ടി, സി.ജി. രാജഗോപാല്‍, വി.കെ. സുദേവന്‍, കെ.പി. രാജന്‍ ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എസ്. സജി, വി.കെ. ഭസിത്കുമാര്‍, വൈസ് പ്രസിഡന്റുമാരായ എന്‍.എല്‍. ജെയിംസ്, എം.എ. ബ്രഹ്മരാജ്, രമാദേവി തോട്ടുങ്കല്‍, വി.എസ്. സത്യന്‍, സെക്രട്ടറിമാരായ ടി.ജി. വിജയന്‍, ഷാജി മൂത്തേടന്‍, ഇ.ടി. നടരാജന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം യു. മധുസൂദനന്‍, നഗരസഭ പ്രതിപക്ഷ നേതാവ് പി.കെ. പീതംബരന്‍, തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് നവീന്‍ ശിവന്‍ എന്നിവര്‍ സംസാരിച്ചു. ഉപവാസ സമരം ഇന്ന് രാവിലെ സമാപിക്കും.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.