×
login
തൃശൂര്‍ പൂരനഗരിയില്‍ മഴ നിര്‍ത്താതെ പെയ്യുന്നു; വെടിക്കെട്ട് വീണ്ടും നീട്ടിവെച്ചു; ആരാധകര്‍ക്ക് നിരാശ

മുന്‍ വര്‍ഷത്തിലും ഇത്തരത്തില്‍ മഴയെ തുടര്‍ന്ന് വെടിക്കെട്ട് മാറ്റിവെച്ചിട്ടുണ്ട്. തൊട്ടടുത്ത ദിവസങ്ങളില്‍ പിന്നീട് നടത്തുകയാണ് ഉണ്ടായത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമെത്തിയ പൂരപ്രേമികളുടെ മഹാ സാഗരത്തിനാണ് തൃശൂര്‍ സാക്ഷ്യം വഹിച്ചത്. മഠത്തില്‍ വരവും ഇലഞ്ഞിത്തറമേളവും കുടമാറ്റവുമെല്ലാം ആള്‍ക്കൂട്ടം കൊണ്ടും ശ്രദ്ധയാകര്‍ഷിച്ചു.

തൃശൂര്‍: പൂരനഗരിയില്‍ മഴ കനത്തതോടെ തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് വീണ്ടും നീട്ടിവെച്ചു. ഇന്നലെ മഴ മൂലം മാറ്റിവെച്ച പൂരം വെടിക്കെട്ട് വൈകീട്ട് ഇന്ന് ഏഴ് മണിക്ക് നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, മഴ നിര്‍ത്താതെ പെയ്ത് തുടങ്ങിയതോടെയാണ് ഇന്നു രാത്രിയിലെ വെടികെട്ടും മാറ്റിവെച്ചത്. ഞായറാഴ്ച വെടിക്കെട്ട് നടത്താനാണ് നിലവിലെ തീരുമാനം.

മന്ത്രിമാരും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും ചേര്‍ന്ന് നടത്തിയ യോഗത്തിലായിരുന്നു തീരുമാനം.

ബുധനാഴ്ച കുടമാറ്റത്തിന്റെ സമയത്തെല്ലാം തൃശ്ശൂര്‍ നഗരത്തില്‍ കനത്ത മഴയായിരുന്നു. എന്നാല്‍ മഴയെ അവഗണിച്ച് കുടമാറ്റം നടന്നിരുന്നു. എന്നാല്‍ വെടിക്കെട്ട് നടത്താനാവാതെ മാറ്റിവെയ്ക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ വടക്കുംനാഥ ക്ഷേത്ര മൈതാനിയിലായിരുന്നു വെടിക്കെട്ട് നടക്കേണ്ടിയിരുന്നത്. ഗ്രൗണ്ടില്‍ നനവുള്ളതിനാല്‍ തിരി ഇടാന്‍ ബുദ്ധിമുട്ട് നേരിട്ടതിനാലാണ് വെടിക്കെട്ട് മാറ്റിവെച്ചത്. വെടിക്കെട്ടിനായി രാത്രി വൈകിയും തൃശൂര്‍ നഗര പരിസരത്ത് ആളുകള്‍ തങ്ങിയിരുന്നു. വെടിക്കെട്ട് കാണാനെത്തിയ പതിനായിരങ്ങളെ നിരാശയിലാക്കുന്നതായിരുന്നു തീരുമാനം.


മുന്‍ വര്‍ഷത്തിലും ഇത്തരത്തില്‍ മഴയെ തുടര്‍ന്ന് വെടിക്കെട്ട് മാറ്റിവെച്ചിട്ടുണ്ട്. തൊട്ടടുത്ത ദിവസങ്ങളില്‍ പിന്നീട് നടത്തുകയാണ് ഉണ്ടായത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമെത്തിയ പൂരപ്രേമികളുടെ മഹാ സാഗരത്തിനാണ് തൃശൂര്‍ സാക്ഷ്യം വഹിച്ചത്. മഠത്തില്‍ വരവും ഇലഞ്ഞിത്തറമേളവും കുടമാറ്റവുമെല്ലാം ആള്‍ക്കൂട്ടം കൊണ്ടും ശ്രദ്ധയാകര്‍ഷിച്ചു.

    comment
    • Tags:

    LATEST NEWS


    പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ജി. സുധാകരന്‍; '18 കോടി മുടക്കി നിര്‍മിച്ച റോഡും വെട്ടിപ്പൊളിക്കുന്നു'


    ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിന് വിലക്ക്


    'മതഭീകരര്‍ക്ക് നാടിനെ വിട്ടുനല്‍കില്ല'; ആലപ്പുഴയില്‍ ഇന്ന് ബജ്‌രംഗ്ദള്‍ ശൗര്യറാലി


    വിജയ് ബാബു ഏത് രാജ്യത്തേയ്ക്ക് കടന്നാലും നാട്ടിലെത്തിക്കാന്‍ തടസ്സമില്ല; റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കും, വിസ റദ്ദാക്കാനുള്ള നടപടികളും തുടങ്ങി


    പാലാരിവട്ടത്തും ബസ് ടെര്‍മിനലിലും ഐഐടി; കൂളിമാട് പാലത്തില്‍ അന്വേഷണത്തിന് കിഫ്ബി


    'കള്ളോളം നല്ലൊരു വസ്തു...'

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.