login
സൈനികരെ അപമാനിച്ച ഏഷ്യാനെറ്റ് ‍ മാപ്പ്പറയണം; അല്ലാത്തപക്ഷം റിപ്പോര്‍ട്ടറെ അറസ്റ്റ് ചെയ്യണം; വിവാദ റിപ്പോര്‍ട്ടിങ്ങിനെതിരെ പൂര്‍വ സൈനികര്‍

കശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ടു സൈനികരെ ഭീകരര്‍ക്ക് വധിക്കാനായെന്നാണ് ഡല്‍ഹിയില്‍ നിന്ന് പി.ആര്‍ സുനില്‍ റിപ്പോര്‍ട്ട് ചെയ്തത്.

കൊല്ലം: ജമ്മു കശ്മീരിലെ ഹന്ദ്വവാരയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികരെ അപമാനിച്ച ഏഷ്യാനെറ്റ്  മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം രാജ്യദ്രോഹകുറ്റം ചുമത്തി റിപ്പോര്‍ട്ടറെ അറസ്റ്റ് ചെയ്യണമെന്നും പൂര്‍വ്വ സൈനിക സേവാ പരിഷത്ത് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടറുടെ റിപ്പോര്‍ട്ട് അതുപോലെ സംപ്രേക്ഷണം ചെയ്ത ഏഷ്യാനെറ്റിന്റെ നടപടി കുറ്റകരമാണന്നും സംസ്ഥാന പ്രസിഡന്റ് ക്യാപ്റ്റന്‍ കെ. ഗോപകുമാര്‍ ജനറല്‍ സെക്രട്ടറി മധു വട്ടവിള  എന്നിവര്‍ പറഞ്ഞു.

കശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ടു സൈനികരെ ഭീകരര്‍ക്ക് വധിക്കാനായെന്നാണ് ഡല്‍ഹിയില്‍ നിന്ന് പി.ആര്‍ സുനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെതിരെ മേജര്‍ രവി രംഗത്തെത്തിയിരുന്നു. ഇത് സുനിലിന്റെ മനസില്‍ നിന്ന് വന്നതാണ്. രാജ്യസ്‌നേഹം ഇല്ലാത്തവന്റെ മനസില്‍ നിന്നുതന്നെയാണ് ഈ വാക്കുകള്‍ വന്നത്. ഈ രാജ്യത്ത് നിന്നു കൊണ്ട് തന്നെ ഇവിടുത്തെ ആളുകളുടെ പൈസ തിന്നുകൊണ്ടാണ് ഇവനൊക്കെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒന്നുങ്കില്‍ സുനിലിന് തലയ്ക്ക് സുഖമില്ല. അല്ലെങ്കില്‍ തെറ്റിയതാണെങ്കില്‍ മാപ്പ് പറയണം. അത് ഇല്ലാത്തടത്തോളം കാലം തന്നെ പോലുള്ള പട്ടാളക്കാര്‍ പ്രതികരിക്കുമെന്ന് മേജര്‍ രവി പറഞ്ഞിരുന്നു.  

സിഎഎക്കെതിരെ ദല്‍ഹിയില്‍ മുസ്ലീം തീവ്രവാദികള്‍ നടത്തിയ കലാപത്തിന് അനുകൂലമായി വാര്‍ത്ത നല്‍കിയ വ്യക്തിയാണ് പിആര്‍ സുനില്‍. ഹിന്ദുക്കള്‍ മുസ്ലീം പള്ളി പൊളിച്ചുവെന്ന് സുനില്‍ വ്യാജവാര്‍ത്ത നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് മതസ്പര്‍ദ്ധ വളര്‍ത്തുന്ന വിധത്തില്‍ ദല്‍ഹി കലാപ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്  ഏഷ്യാനെറ്റ് ന്യൂസിന് സംപ്രേഷണ വിലക്ക് നേരിട്ടിരുന്നു. തുടര്‍ന്ന്  വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന വിധത്തില്‍ വ്യാജ വാര്‍ത്തകള്‍ നല്‍കിയതില്‍ ഏഷ്യാനെറ്റ് ന്യൂസ് ഉന്നത വൃത്തങ്ങള്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം മുമ്പാകെ നിരുപാധികം മാപ്പപേക്ഷ നടത്തിയാണ് വിലക്കില്‍ നിന്നും തലയൂരിയതെന്ന് വിവരാവകാശ രേഖകള്‍ പുറത്തുവന്നിരുന്നു.  

 

 

 

  comment

  LATEST NEWS


  കാളിദാസ് ജയറാമിന്റെ പുതിയ സിനിമ 'രജനി' പേര് പുറത്തുവിട്ടു; ചിത്രീകരണം തുടങ്ങി


  സുരേഷ് ഗോപിയുടെ ബിഗ് ബജറ്റ് ചിത്രം 'കാവല്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു


  ദല്‍ഹി കലാപം: പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിന് നേരെ വെടിയുതിര്‍ത്ത ഷഹ്‌രുഖ് പതാന്‍ ഖാന് ജാമ്യമില്ല; അപേക്ഷ ദല്‍ഹി ഹൈക്കോടതി തള്ളി


  യുഎസ് ടി യുമായി തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ച് സിംകോണ്‍ ലൈറ്റിങ്ങ്


  കേരളത്തില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്, നാല് ജില്ലകളിൽ യെല്ലോ അലർട്ട്


  തമിഴ്‌നാട്ടിൽ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി, പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവച്ചു


  കോവിഡ് രോഗിയായ മുഖ്യമന്ത്രിയുടെ ഭാര്യ എങ്ങനെയാണ് പിപിഇ കിറ്റ് പോലും ഇടാതെ കാറില്‍ കയറിപ്പോകുന്നത്; മന്ത്രി തെറ്റിദ്ധരിപ്പിക്കുന്നെന്ന് വി.മുരളീധരന്‍


  ഇന്ത്യയുടെ ഔദ്യോഗിക ഭാഷ സംസ്‌കൃതമാകണമെന്ന് അംബേദ്കര്‍ നിര്‍ദേശിച്ചിരുന്നു: ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.