login
ക്ഷേത്രപരിപാലനത്തിന് എണ്‍പത്തഞ്ച് അമ്മമാര്‍ അടങ്ങുന്ന സ്ത്രീശക്തി; മാതൃകയായി പൂവന്‍തുരുത്തിലെ ജ്യോതി പൗര്‍ണമി സംഘം

ക്ഷേത്രമില്ലാതിരുന്ന പൂവന്‍തുരുത്തില്‍ ഈ അമ്മമാരുടെ പ്രാര്‍ത്ഥനയുടെ ഫലമായി ഉയര്‍ന്നുവന്നതാണ് ശ്രീകൃഷ്ണസ്വാമിക്ഷേത്രം. പൂജ ഒഴികെ ബാക്കി എല്ലാ കാര്യങ്ങളും ഇവിടെ അമ്മമാര്‍ തന്നെയാണ് ചെയ്യുന്നത്. എണ്‍പത്തഞ്ച് അമ്മമാര്‍ അടങ്ങുന്നതാണ് ഈ സംഘം. സാധാരണ വീട്ടമ്മമാര്‍ മുതല്‍ അധ്യാപകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നതാണ് ഈ കൂട്ടായ്മ. മൂന്നു വര്‍ഷത്തിലൊരിക്കല്‍ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു.

കോട്ടയം: ഒരു ക്ഷേത്രം പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു വനിതാ കൂട്ടായ്മയുണ്ട് കോട്ടയത്ത്. പനച്ചിക്കാട് പഞ്ചായത്തിലെ പൂവന്‍തുരുത്തിലെ ജ്യോതി പൗര്‍ണമി സംഘമാണ് ഈ കൂട്ടായ്മ. പൂവന്‍തുരുത്ത് ശ്രീകൃഷ്ണസ്വാമിക്ഷേത്രം പരിപാലിക്കുന്നത് ഈ സംഘമാണ്.  

ക്ഷേത്രമില്ലാതിരുന്ന പൂവന്‍തുരുത്തില്‍ ഈ അമ്മമാരുടെ പ്രാര്‍ത്ഥനയുടെ ഫലമായി ഉയര്‍ന്നുവന്നതാണ് ശ്രീകൃഷ്ണസ്വാമിക്ഷേത്രം. പൂജ ഒഴികെ ബാക്കി എല്ലാ കാര്യങ്ങളും ഇവിടെ അമ്മമാര്‍ തന്നെയാണ് ചെയ്യുന്നത്. എണ്‍പത്തഞ്ച് അമ്മമാര്‍ അടങ്ങുന്നതാണ് ഈ സംഘം. സാധാരണ വീട്ടമ്മമാര്‍ മുതല്‍ അധ്യാപകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നതാണ് ഈ കൂട്ടായ്മ. മൂന്നു വര്‍ഷത്തിലൊരിക്കല്‍ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു.  

മറ്റ് ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലുള്ള എല്ലാ ആരാധനകളും വഴിപാടുകളും ഇവിടെയുണ്ട്. പൗര്‍ണമി നാളില്‍ ഭജന, മലയാള മാസം ഒന്നിന് അഖണ്ഡനാമപജം, ഭാഗവതം, നാരായണീയം, രാമായണം, ഭഗവദ്ഗീത പാരായണം, അന്നദാനം, പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ഭാഗവത സപ്താഹയജ്ഞം, ശ്രീകൃഷ്ണപൗര്‍ണമി സംഗീതോത്സവം, വിവിധ കലാപരിപാടികള്‍, വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, പുരാണ പഠനക്ലാസുകള്‍ എന്നിവയും ക്ഷേത്രത്തില്‍ സംഘടിപ്പിക്കുന്നു.  

ക്ഷേത്രത്തിന്റെ ചരിത്രമിങ്ങനെ, സ്വാമി ആതുരദാസിന്റെ നിര്‍ദ്ദേശപ്രകാരം വനവാതുക്കര ഭക്തന്‍ സ്വാമികള്‍ ആചാര്യനായി രൂപീകരിക്കപ്പെട്ട വനിതകളുടെ ആദ്ധ്യാത്മിക സംഘടനയാണ് അഖില കേരള പൗര്‍ണമി സംഘം. ഇതിന്റെ ശാഖയായി നാല് ദശാബ്ദങ്ങള്‍ക്ക് മുമ്പ് രൂപം കൊണ്ടതാണ് ജ്യോതി പൗര്‍ണമിസംഘം. ആദ്യ കാലത്ത് പൗര്‍ണമി ദിവസങ്ങളില്‍ അംഗങ്ങള്‍ വീടുകളില്‍ ഒത്തുചേരുകയും ശ്രീകൃഷ്ണനാമജപം നടത്തുകയുമായിരുന്നു രീതി.  

ഒത്തുചേരല്‍ ഒരു സ്ഥലത്ത് കേന്ദ്രീകരിക്കണമെന്ന ആശയം രൂപപ്പെട്ടതിനെ തുടര്‍ന്ന് കൃഷ്ണഭക്തനായ കുന്നംപുറത്ത് രമണന്‍ നായര്‍ ദാനമായി നല്‍കിയ അഞ്ചു സെന്റ് സ്ഥലത്ത് ഭജനമണ്ഡപം പണിയുകയും കളിമണ്ണില്‍ തീര്‍ത്ത ശ്രീകൃഷ്ണ വിഗ്രഹം പ്രതിഷ്ഠിക്കുകയും ചെയ്തു. 1980 ലായിരുന്നു ഇത്. പിന്നീട് ഇവിടം കേന്ദ്രീകരിച്ചായി പ്രവര്‍ത്തനം. ജ്യോതി പൗര്‍ണമി സംഘത്തിന്റെ ആസ്ഥാനമായും ഇവിടം മാറി. 1991ല്‍ ദേവഹിതം അനുസരിച്ച് കൃഷ്ണശിലയില്‍ തീര്‍ത്ത ബാലഗോപാലവിഗ്രഹം പ്രതിഷ്ഠിച്ചു.  

2004ല്‍ നടത്തിയ അഷ്ടമംഗല്യ ദേവപ്രശ്‌നത്തെത്തുടര്‍ന്ന് പുതിയ ശ്രീകോവില്‍ നിര്‍മ്മിച്ച് ബാലഗോപാലവിഗ്രഹം മാറ്റി നവനീതകൃഷ്ണന്റെ വിഗ്രഹം പ്രതിഷ്ഠിച്ചു. ഉപദേവതകളായി ഭദ്രകാളി, ഭുവനേശ്വരി, നാഗങ്ങളെയും പ്രതിഷ്ഠിച്ചു. ചുറ്റമ്പലം, ഓഫീസ്, സപ്താഹ മണ്ഡപം , അഗ്രശാല, കലാമണ്ഡപം, പന്തല്‍, എന്നിവയും നിര്‍മ്മിച്ചു. ഇ.എന്‍. രത്‌നമ്മ രക്ഷാധികാരിയും പ്രസന്നകുമാരി പ്രസിഡന്റും ആര്‍. ജയശ്രീ സെക്രട്ടറിയും മിനി മോഹന്‍ ട്രഷററുമായ കമ്മറ്റിയാണ് ഇപ്പോള്‍ സംഘത്തെ നയിക്കുന്നത്. ഇളങ്ങള്ളൂര്‍ മനയ്ക്കല്‍ നീലകണ്ഠന്‍ നമ്പൂതിരിയാണ് ക്ഷേത്രം മേല്‍ശാന്തി. ആദ്ധ്യാത്മിക രംഗത്ത് വനിതകളുടെ ഒരു മുന്നേറ്റത്തിന്റെ ഉദാഹരണമായി മാറുകയാണ് ഈ ക്ഷേത്രവും ക്ഷേത്രകമ്മറ്റിയും.  

  comment

  LATEST NEWS


  'പിസി ജോര്‍ജ് മുസ്ലീങ്ങളെ ഒറ്റപ്പെടുത്തുന്നു; പിണറായി നിയമനടപടി സ്വീകരിക്കണം'; പൂഞ്ഞാര്‍ എംഎല്‍എക്കെതിരെ ആനി രാജ മുതല്‍ ബിന്ദു അമ്മിണിവരെ രംഗത്ത്


  'അഭിമന്യുവിന്റെ കൊലയില്‍ ഇരയും വേട്ടക്കാരനും സിപിഎം; അന്വേഷണം പോലീസ് ശക്തമാക്കണം'; സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമമെന്ന് ആര്‍എസ്എസ്


  ഇസ്ലാമിക രാജ്യത്തിനായി ജനങ്ങളുടെ തലയറത്തു; പാല്‍മയില്‍ ഭീകരരുടെ കൊടും ക്രൂരത; ആക്രമത്തില്‍ ഭീതിപൂണ്ട് മൊസാംബിക്കില്‍ കൂട്ടപാലായനം


  'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്‌പെഷ്യല്‍ പോലീസ് പദവി നല്‍കി സര്‍ക്കാര്‍


  കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


  'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


  'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.