login
ചേർത്തലയിൽ വീണ്ടും പോപ്പുലര്‍ ഫ്രണ്ട്‍ ആക്രമണം: ഹിന്ദു ഐക്യവേദി ജില്ലാസെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം; വാഹനം നശിപ്പിച്ചു

ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി ചേർത്തല സ്വദേശി അഡ്വ: പി. രാജേഷിന്‍റെ വീടാണ് പോപ്പുലർ ഫ്രണ്ടിന്‍റെ ഗുണ്ടകള്‍ അടിച്ചു തകർത്തത് . വീടിനു മുന്നിൽ സൂക്ഷിച്ചിരുന്ന കാറും ബൈക്കും അക്രമികൾ അടിച്ചു തകർത്തിട്ടുണ്ട്.

ആലപ്പുഴ: ആലപ്പുഴയിലെ  ചേർത്തലയിൽ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം വീണ്ടും. ഇവിടെ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതിന്‍റെ ചൂടാറുമുന്‍പാണ് വ്യാഴാഴ്ച രാത്രി വീണ്ടും അക്രമമുണ്ടാത്.  

ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി ചേർത്തല സ്വദേശി അഡ്വ: പി. രാജേഷിന്‍റെ വീടാണ് പോപ്പുലർ ഫ്രണ്ടിന്‍റെ ഗുണ്ടകള്‍ അടിച്ചു തകർത്തത് . വീടിനു മുന്നിൽ സൂക്ഷിച്ചിരുന്ന കാറും ബൈക്കും അക്രമികൾ അടിച്ചു തകർത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം നാഗംകുളങ്ങരയിൽ കൊല്ലപ്പെട്ട ആർഎസ്എസ് ഗഡനായക് നന്ദുവിന്‍റെ  സംസ്കാരചടങ്ങുകൾ പൂർത്തിയാകുന്നതിന് മുൻപാണ് വീണ്ടും പ്രദേശത്ത് ഇസ്ലാമിക ഭീകരരുടെ ആക്രമണം ഉണ്ടായത്.   വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും  പോസ്റ്റുമോർട്ടത്തിന് ശേഷം  വിലാപയാത്രയായാണ്  ഭൗതിക ദേഹം വീട്ടിലെത്തിച്ചത്.  ആയിരക്കണക്കിന് ആർ എസ് എസ് പ്രവർത്തകരാണ് നന്ദുവിന് അന്ത്യാഞ്ജലി അർപ്പിക്കാനായി വയലാറിലെ  വീട്ടിലെത്തിചേർന്നത് . തൊട്ടുപിന്നാലെ തന്നെ പോപ്പുലർ ഫ്രണ്ട് മത ഭീകരർ  വീണ്ടും സംഘർഷത്തിനിറങ്ങുകയായിരുന്നു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ ജില്ല മജിസ്ട്രേറ്റ് കൂടിയായ ജില്ല കളക്ടര്‍ നിരോധനാജ്ഞ  പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതല്‍ മൂന്നുദിവസത്തേക്കാണ് നടപടി. 1973 ലെ ക്രിമിനല്‍ നടപടി നിയമസംഹിതയിലെ 144 പ്രകാരമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന് പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ഗൂഡാലോചനയുടെ ഭാഗമായാണ് നന്ദുവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറയുന്നു. എട്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

  comment

  LATEST NEWS


  ലുധിയാനയിലെ മണ്ഡിയില്‍ ഗോതമ്പ് തുറന്ന സ്ഥലത്ത്; ആശങ്ക തുടരുന്നു; കാലാവസ്ഥയുടെ കനിവിനായി കാത്ത് കര്‍ഷകര്‍


  വൈഗയുടെ മരണം: ഫ്ലാറ്റിൽ കണ്ടെത്തിയ രക്തക്കറയിൽ അവ്യക്തത, സനുമോഹന്റെ മൊഴിയിൽ ദുരൂഹത, കൂടുതൽ അന്വേഷണം വേണമെന്ന് പോലീസ്


  ആറു വര്‍ഷമായി ഫീസ് നല്‍കാതെ പാര്‍ക്കിങ്: ബംഗ്ലാദേശി വിമാനം ജപ്തി ചെയ്യുന്നു


  ഹിന്ദുക്കളും ക്രിസ്ത്യാനികളും പെണ്‍മക്കളെ ശ്രദ്ധിച്ചില്ലേല്‍ കാക്ക കൊത്തും'; ലൗ ജിഹാദില്‍ സര്‍ക്കാരും കോണ്‍ഗ്രസും ഒപ്പമുണ്ടാകില്ലെന്ന് അലി അക്ബര്‍


  ബംഗാളില്‍ കോവിഡ് സ്ഥിതി രൂക്ഷം; മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രിയോട് സഹായം തേടി, കൊല്‍ക്കത്തയിലെ പ്രചാരണം ഉപേക്ഷിച്ച് തൃണമൂല്‍ അധ്യക്ഷ


  കോവിഡ്: രാജ്യം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു; ദല്‍ഹിയില്‍ ഒരാഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചു


  മരാമത്ത് വകുപ്പ് എസ്റ്റിമേറ്റിട്ടത് 2.37 കോടി; ചീമേനി ജയിലിന് ചുറ്റുമതില്‍ പണിത് തടവുകാര്‍, ചെലവ് ഏതാനും ലക്ഷങ്ങൾ മാത്രം


  തൃശൂര്‍ പൂരം: പൊതുജനങ്ങളെ ഒഴിവാക്കിയേക്കും; സംഘാടകരും മേളക്കാരും ആന പാപ്പാന്‍മാരും മാത്രം; തത്സമയ സംപ്രേഷണത്തിന് സൗകര്യമൊരുക്കും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.