×
login
ബാസിത് ആല്‍വി 'മുഖം മൂടിയിട്ട സുഡാപ്പി'; മതതീവ്രവാദിയെ വെളുപ്പിച്ചത് ഫ്ളവേഴ്‌സ് ടിവിയിലൂടെ; പോപ്പുലര്‍ ഫ്രണ്ടിന്റെ രഹസ്യ ആയുധം

പോപ്പുലര്‍ ഫ്രണ്ട് നേതാവായ ഇദേഹത്തെ മത്സരാര്‍ത്ഥിയും വിദ്യാര്‍ത്ഥിയും എന്ന പേരില്‍ മാത്രമാണ് ശ്രീകണ്ഠന്‍ നായര്‍ അവതരിപ്പിക്കുന്ന ഷോയില്‍ പരിചയപ്പെടുത്തിയത്. ഈ പരിപാടിയില്‍ പങ്കെടുക്കുമ്പേഴും ബാസിത് ആല്‍വി പിഎഫ്‌ഐയുടെ രഹസ്യയോഗങ്ങളില്‍ പങ്കെടുക്കുകയും ഹിന്ദുക്കള്‍ക്കെതിരെ വര്‍ഗീയ വിഷം വമിക്കുന്ന പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.

തിരുവനന്തപുരം: ഹൈന്ദവ നേതാക്കള്‍ക്കെതിരെ കൊലവിളി പ്രസംഗം നടത്തിയ പോപ്പുലര്‍ ഫ്രണ്ട്( Popular Front of India)നേതാവ് ബാസിത് ആല്‍വിയെ ( Basith Alvy) തുറന്നുകാട്ടി സാമൂഹ്യമാധ്യമങ്ങള്‍. ഫഌവേഴ്‌സ് ടിവി (Flowers TV) യിലെ 'ഒരു നിമിഷം' എന്ന പരിപാടിയിലൂടെയാണ് ബാസിത് ആല്‍വി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തുന്നത്. 

പോപ്പുലര്‍ ഫ്രണ്ട് നേതാവായ ഇദേഹത്തെ മത്സരാര്‍ത്ഥിയും വിദ്യാര്‍ത്ഥിയും എന്ന പേരില്‍ മാത്രമാണ് ശ്രീകണ്ഠന്‍ നായര്‍ അവതരിപ്പിക്കുന്ന ഷോയില്‍ പരിചയപ്പെടുത്തിയത്. ഈ പരിപാടിയില്‍ പങ്കെടുക്കുമ്പേഴും ബാസിത് ആല്‍വി പിഎഫ്‌ഐയുടെ രഹസ്യയോഗങ്ങളില്‍ പങ്കെടുക്കുകയും ഹിന്ദുക്കള്‍ക്കെതിരെ വര്‍ഗീയ വിഷം വമിക്കുന്ന പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഇതിന്റെ ഒക്കെ വീഡിയോകള്‍ പിഎഫ്‌ഐ തന്നെ രഹസ്യമാക്കി വെയ്ക്കുകയായിരുന്നു. സമൂഹത്തിന്റെ സംരക്ഷണം ബാസിതിന് ലഭിക്കാന്‍ വേണ്ടിയാണ് ഇത്തരം ഒരു നീക്കും പോപ്പുലര്‍ ഫ്രണ്ട് നടത്തിയത്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് ബാസിത് ആല്‍വി 'മുഖം മൂടിയിട്ട സുഡാപ്പി'യെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശിക്കുന്നത്.  


നാദാപുരത്ത് ഹിന്ദു ഐക്യവേദി (Hindu Aikya Vedi) നേതാക്കള്‍ക്കെതിരേയാണ് ബാസിത് ആല്‍വി പരസ്യമായി കഴിഞ്ഞ ദിവസം കൊലവിളി നടത്തിയത്.  ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരിയെയും (Valsan Thillankeri) കോഴിക്കോട് ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് രാജേഷ് നാദാപുരത്തെയും വധിക്കാന്‍ ആഹ്വാനം ചെയ്തായിരുന്നു പ്രസംഗം.  

സുരക്ഷയില്‍ കഴിയുന്ന വത്സന്‍ തില്ലങ്കേരിക്ക് എല്ലാക്കാലത്തും സുരക്ഷാ സംവിധാനമുണ്ടാവില്ലെന്നും അതില്ലാതാകുന്ന കാലം പോപ്പുലര്‍ ഫ്രണ്ട്, ഷാന്‍ സാഹിബിന്റെ നീതി നടപ്പാക്കുമെന്നുമായിരുന്നു പ്രസംഗം. സുരക്ഷയൊന്നുമില്ലാതെയാണ് രാജേഷ് നാദാപുരം നടക്കുന്നതെന്നും പ്രസംഗത്തില്‍ സൂചിപ്പിക്കുന്നു. വധഭീഷണിക്കെതിരേ ഹിന്ദുഐക്യവേദി നാദാപുരം ഡിവൈഎസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്.  

  comment

  LATEST NEWS


  ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്


  ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനം മെയ് 24ന്


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്


  മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.