login
ആര്‍എസ്എസിനെതിരെ വ്യാജ ആരോപണങ്ങളുമായി പോപ്പുലര്‍ ഫ്രണ്ട്

നിരന്തരമായി പോപ്പുലര്‍ ഫ്രണ്ടിന്‍റെ വര്‍ഗ്ഗീയ കരുനീക്കങ്ങള്‍ കേന്ദ്ര അന്വേഷണസംഘങ്ങള്‍ അപ്പപ്പോള്‍ പൊളിക്കുന്നതില്‍ വിറളിപൂണ്ടാണ് പോപ്പുലര്‍ ഫ്രണ്ട് പുതിയ കൗണ്ടര്‍ ശ്രമങ്ങളുമായി ഇറങ്ങിയിരിക്കുന്നത്. ആര്‍എസ് എസിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളും സ്കൂളുകളും സേവാകേന്ദ്രങ്ങളും ആയുധപ്പുരകളായി മാറുന്നു എന്നതാണ് മറ്റൊരു ആരോപണം.

കൊച്ചി കേരളത്തില്‍ കലാപത്തിനായി ആര്‍എസ്എസും പോഷകസംഘടനകളും ശ്രമിക്കുകയാണെന്ന് ആരോപിച്ച് പോപ്പുലര്‍ ഫ്രണ്ട്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനസെക്രട്ടറി സി.എ. റഊഫ് ആണ് വാര്‍ത്താസമ്മേളനത്തില്‍ ആരോപണം ഉന്നയിക്കുന്നത്.  

നിരന്തരമായി പോപ്പുലര്‍ ഫ്രണ്ടിന്‍റെ വര്‍ഗ്ഗീയ കരുനീക്കങ്ങള്‍ കേന്ദ്ര അന്വേഷണസംഘങ്ങള്‍ അപ്പപ്പോള്‍ പൊളിക്കുന്നതില്‍ വിറളിപൂണ്ടാണ് പോപ്പുലര്‍ ഫ്രണ്ട് പുതിയ കൗണ്ടര്‍ ശ്രമങ്ങളുമായി ഇറങ്ങിയിരിക്കുന്നത്. ആര്‍എസ് എസിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളും സ്കൂളുകളും സേവാകേന്ദ്രങ്ങളും ആയുധപ്പുരകളായി മാറുന്നു എന്നതാണ് മറ്റൊരു ആരോപണം.  

പോപ്പുലര്‍ ഫ്രണ്ടിന്‍റെ നേതാക്കള്‍ക്ക് ലഭിക്കുന്ന വിദേശപ്പണത്തിന്‍റെ ഉറവിടങ്ങളും ഇന്ത്യയില്‍ പണം കൈപ്പറ്റുന്നവരുടെ അക്കൗണ്ടുകളും അതെല്ലാം എന്തൊക്കെ കാര്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും കൃത്യമായി രേഖകള്‍ സഹിതമാണ് എന്‍ ഐഎയും മറ്റും കണ്ടെത്തുന്നത്. ഇത് പോപ്പുലര്‍ ഫ്രണ്ടിന് വലിയ വെല്ലുവിളിയുയര്‍ത്തുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ പത്രസമ്മേളനം നടത്തുന്ന പുതിയ വിദ്യ കണ്ടെത്തിയിരിക്കുന്നത്. ദല്‍ഹിയില്‍ പൗരത്വബില്ലിനെതിരായ കലാപം സംഘടിപ്പിച്ചതും ഹാത്രസില്‍ കാപ്പന്‍ ഉള്‍പ്പെടെയുള്ളവരെ കലാപം സംഘടിപ്പിക്കാന്‍ പണം നല്‍കി അയച്ചതും ഷഹീന്‍ബാഗിലെ റോഡ് തടഞ്ഞുകൊണ്ടുള്ള സുദീര്‍ഘമായ കുത്തിയിരുപ്പ് സമരം സംഘടിപ്പിച്ചതിന് പിന്നിലും പോപ്പുലര്‍ ഫ്രണ്ടിന്‍റെ കരങ്ങളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.  

സംസ്ഥാനത്ത് ജീവകാരുണ്യ-സേവന പ്രവര്‍ത്തനങ്ങളുടെ മറപിടിച്ച് ആര്‍എസ് എസ് ആയുധക്കടത്താണ് നടത്തുന്നതെന്നും റഊഫ് ആരോപിച്ചു. ചെറുപ്രായത്തിലെ കുട്ടികളില്‍ വര്‍ഗ്ഗീയത കുത്തിവെച്ച് അവരെ ആയുധധാരികളാക്കുന്ന നീക്കം ചില സേവാകേന്ദ്രങ്ങള്‍ നടത്തിവരുന്നുവെന്നും ആരോപിക്കുന്നു. 

  comment

  LATEST NEWS


  'അഭിമന്യുവിന്റെ കൊലയില്‍ ഇരയും വേട്ടക്കാരനും സിപിഎം; അന്വേഷണം പോലീസ് ശക്തമാക്കണം'; സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമമെന്ന് ആര്‍എസ്എസ്


  ഇസ്ലാമിക രാജ്യത്തിനായി ജനങ്ങളുടെ തലയറത്തു; പാല്‍മയില്‍ ഭീകരരുടെ കൊടും ക്രൂരത; ആക്രമത്തില്‍ ഭീതിപൂണ്ട് മൊസാംബിക്കില്‍ കൂട്ടപാലായനം


  'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്‌പെഷ്യല്‍ പോലീസ് പദവി നല്‍കി സര്‍ക്കാര്‍


  കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


  'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


  'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.