×
login
പോപ്പുലര്‍ ഫ്രണ്ടിനെ ഇല്ലാതാക്കണം: പോപ്പുലര്‍ ഫ്രണ്ട്‍‍ ‍ആക്രമണത്തില്‍ കൈപ്പത്തി നഷ്ടമായ പ്രൊഫസര്‍ ടി.ജെ. ജോസഫ്

ദേശീയ സുരക്ഷയുടെ താൽപര്യം കണക്കിലെടുത്ത് പോപ്പുലര്‍ ഫ്രണ്ട് എന്ന ഭീകര സംഘടനയെ ഇല്ലാതാക്കേണ്ടത് പ്രധാനമാണെന്ന് പോപ്പുലര്‍ ഫ്രണ്ട് ആക്രമണത്തില്‍ കൈപ്പത്തി നഷ്ടമായ പ്രൊഫസര്‍ ടി.ജെ. ജോസഫ്.

തിരുവനന്തപുരം: ദേശീയ സുരക്ഷയുടെ താൽപര്യം കണക്കിലെടുത്ത് പോപ്പുലര്‍ ഫ്രണ്ട്എന്ന ഭീകര സംഘടനയെ  ഇല്ലാതാക്കേണ്ടത് പ്രധാനമാണെന്ന് പോപ്പുലര്‍ ഫ്രണ്ട് ആക്രമണത്തില്‍ കൈപ്പത്തി നഷ്ടമായ പ്രൊഫസര്‍ ടി.ജെ. ജോസഫ്. പിഎഫ് ഐയുടെ പരിപാടികളും പ്രവർത്തനങ്ങളും വിവിധ ഭീകര പ്രവർത്തനങ്ങളിലെ പങ്കാളിത്തവും സൂചിപ്പിക്കുന്നത് അവർ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണെന്നും വർഷങ്ങളായി നിരവധി ആക്രമണങ്ങളിൽ അവർ ഉൾപ്പെട്ടിട്ടുണ്ടെന്നും പ്രൊഫ.ടി.ജെ. ജോസഫ് പറഞ്ഞു.  

ഇപ്പോള്‍ ന്യൂസിലാന്‍റില്‍ മകനൊപ്പം കഴിയുന്ന പ്രൊഫ. ടി.ജെ. ജോസഫ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്‍റെ അഭിപ്രായം പ്രകടിപ്പിച്ചത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുകയും അംഗങ്ങളെ അഴിക്കുള്ളില്‍ പൂട്ടുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും ജോസഫ് പ്രതികരിച്ചു.    


12 വർഷവും രണ്ട് മാസവും മുന്‍പാണ് ഒരു ചോദ്യപേപ്പര്‍ തയ്യാറാക്കിയപ്പോള്‍ പ്രവാചകനെയും ഖുർആനെയും നിന്ദിച്ചുവെന്നാരോപിച്ച് തീവ്ര ഇസ്ലാമിക് സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) സംഘം തൊടുപുഴയിലെ പ്രൊഫസർ ടി ജെ ജോസഫിന്റെ കൈ വെട്ടിയത്. "എന്‍റെ നേര്‍ക്കുള്ള ആക്രമണത്തിന്‍റെ പേരില്‍  അറസ്റ്റ് ചെയ്യപ്പെട്ടവര്‍ താഴെത്തട്ടിലുള്ള പിഎഫ്ഐ അംഗങ്ങളാണ്.എനിക്കെതിരെ ആക്രമണം നടത്താൻ ഉത്തരവിട്ട പിഎഫ്‌ഐയുടെ തലപ്പത്തുള്ളവരും സൂത്രധാരന്മാരും എങ്ങനെയാണ് യഥേഷ്ടം വിഹരിക്കുന്നതെന്ന് എനിക്കറിയാം"- ജോസഫ് പറയുന്നു.   

പുസ്തകമെഴുത്തിലും വായനയിലും നേരം പോക്കുന്ന ജോസഫ് ഇപ്പോള്‍ ഇടത്തേ കൈ ഉപയോഗിച്ചാണ് എഴുതുന്നത്. വലത്തേ കൈയാണ് പോപ്പുലര്‍ ഫ്രണ്ട് ഗുണ്ടകള്‍ വെട്ടിമാറ്റിയത്. കൈപ്പത്തി തുന്നിച്ചേര്‍ത്തെങ്കിലും ഉപയോഗയോഗ്യമല്ല. 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.