×
login
സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട്‍ വ്യാപക അക്രമം അഴിച്ചു വിട്ടു; പൊലീസുകാരെ ബൈക്കിടിച്ചു വീഴ്ത്തി;ബസുകൾക്ക് കല്ലേറ്, കയ്യുംകെട്ടി പൊലീസ്

കോഴിക്കോട്ട് ടൗണിലും കല്ലായിയിലും ചെറുവണ്ണൂരിലും മൂന്നു കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി

തിരുവനന്തപുരം :  ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് വ്യാപക അക്രമം അഴിച്ചു വിട്ടു.കൊല്ലം പൊലീസുകാരെ ബൈക്കിടിച്ചു വീഴ്ത്തി. കണ്ണൂരില്‍ പത്രം കൊണ്ടുപോകുന്ന വാഹനത്തിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞു. കോഴിക്കോട്  കെഎസ്ആര്‍ടിസി ബസിനു നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവറുെ കണ്ണിനു പരുക്കേറ്റു.ഹര്‍ത്താലിനിടെ വാഹനങ്ങള്‍ക്ക് നേരെ വ്യാപകമായി കല്ലേറാണ് രാവിലെ തന്നെ ഉണ്ടായത്. പലയിടത്തും കടകള്‍ അടിച്ചു തകര്‍ത്തു.

തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ കെഎസ്ആര്‍ടിസി ബസിനു നേരെയുണ്ടായ കല്ലേറില്‍ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. കാട്ടാക്കടയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. . ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോത്തന്‍കോട് മഞ്ഞമലയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കട അടിച്ചുതകര്‍ത്തു. 15 പേര്‍ ഉള്‍പ്പെട്ട സംഘമാണ് അക്രമം നടത്തിയത്.  

കൊല്ലം പള്ളിമുക്കില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പൊലീസുകാരെ ബൈക്കിടിച്ചു വീഴ്ത്തി. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ആന്റണി, സിപിഒ നിഖില്‍ എന്നിവര്‍ക്കു പരുക്കേറ്റു. യാത്രക്കാരെ അസഭ്യം പറയുന്നതു തടയാന്‍ ശ്രമിച്ചപ്പോഴാണ് ആക്രമണമുണ്ടായത്.

പത്തനംതിട്ട പന്തളത്ത് കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായി. പന്തളംപെരുമണ്‍ സര്‍വീസിന് നേരെയാണ് കല്ലേറുണ്ടായത്. െ്രെഡവര്‍ പി.രാജേന്ദ്രന്റെ കണ്ണിന് പരുക്കേറ്റു.

പന്തളത്ത് കെഎസ്ആർടിസി ബസിന് നേരെ ഹർത്താലനുകൂലികൾ കല്ലേറ് നടത്തി. രാവിലെ 7 മണിക്കാണ് സംഭവം. പന്തളത്ത് നിന്നും പെരുമൺ റൂട്ടിൽ ഓടുന്ന ഓർഡിനറി ബസ് കെ എസ് ആർ ടി സി സ്റ്റാൻ്റിൽ നിന്നും ഇറങ്ങിയപ്പോഴാണ് ബസിന് നേരേ കല്ലേറ് നടന്നത്. കല്ലേറിൽ ബസിൻ്റ ഫ്രണ്ട് ഗ്ലാസ് തകർന്നു. ഡ്രൈവർ  കുരമ്പാല സ്വദേശി പി.രാജേന്ദ്രന് കണ്ണിന് സാരമായി പരിക്കേറ്റു. കട്ടപ്പന നിന്നും കളിയിക്ക വിളയിലേക്ക് സർവ്വിസ് നടത്തിയ ബസിനു നേരെ പത്തനംതിട്ട കണ്ണങ്കര വച്ച്കല്ലേറ് നടത്തി. 

ആലപ്പുഴ വളഞ്ഞവഴിയില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളുടെയും രണ്ടു ലോറികളുടെയും ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു. ആലുവയില്‍ കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെ ചില വാഹനങ്ങള്‍ക്കു നേരെ കല്ലേറുണ്ടായി. 


കോട്ടയം ഈരാറ്റുപേട്ടയിൽ ഹ‍ര്‍ത്താൽ അനുകൂലികളും പൊലീസ് ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം. വാഹനങ്ങൾ തടഞ്ഞ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ  ലാത്തിച്ചാർജ് നടത്തി ഓടിച്ചു. അഞ്ച് പ്രവ‍ര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തൃശ്ശൂരിൽ കെഎസ്ആര്‍ടിസി ബസ്സിന് നേരെ കല്ലെറിഞ്ഞ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഏരിയ സെക്രട്ടറി  മുഹമ്മദ് റിയാസ്നെ പൊലീസ് പിടികൂടി. ചാവക്കാട് എടക്കഴിയൂരിൽ വച്ച് KSRTC ബസിന് കല്ലെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പൊലീസിൻ്റെ പിടിയിലായത്.

കോഴിക്കോട്ട് ടൗണിലും കല്ലായിയിലും ചെറുവണ്ണൂരിലും മൂന്നു കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കോഴിക്കോട്ട് കല്ലായിയില്‍ ലോറിക്കു നേരെയാണ് കല്ലേറുണ്ടായത്. സിവില്‍ സ്‌റ്റേഷനു സമീപം കെഎസ്ആര്‍ടിസി ബസിനു നേരെയുണ്ടായ കല്ലേറില്‍ ചില്ലു തകര്‍ന്ന് കണ്ണിനു പരുക്കേറ്റ കെഎസ്ആര്‍ടിസി െ്രെഡവറെ ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയില്‍ ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്‌സിനു മുന്‍പില്‍ കെഎസ്ആര്‍ടിസി ബസിനു നേരെയുണ്ടായ കല്ലേറില്‍ െ്രെഡവര്‍ക്ക് പരുക്കേറ്റു. 

മലപ്പുറം പെരിന്തൽമണ്ണയിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലെറിഞ്ഞു. മലപ്പുറത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസിന് നേരെ അങ്ങാടിപ്പുറം മേൽപ്പാലത്തിന്  സമീപം വച്ചാണ് കല്ലേറുണ്ടായത്. മലപ്പുറം പൊന്നാനിയിലും കെഎസ്ആർടിസി ബസിനു നേരെ കല്ലേറുണ്ടായി. 

പാലക്കാട്  കുളപ്പുള്ളി സംസ്ഥാന പാതയില്‍ ലക്കിടി മംഗലത്ത് ലോറിക്ക് നേരെ കല്ലെറുണ്ടായി. 

കണ്ണൂര്‍ ഉളിയില്‍ നരയന്‍പാറയില്‍ വാഹനത്തിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞു. പത്രം കൊണ്ടുപോകുന്ന വാഹനത്തിനു നേരെയായിരുന്നു ആക്രമണം.  കണ്ണൂരില്‍ ചരക്കുലോറിയുടെ താക്കോല്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ഊരിയെടുത്തു. നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്കാണ്. വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.