×
login
തൊടുപുഴയിൽ നവജാത ശിശുവിൻ്റെ മരണം കൊലപാതകമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്; അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ ഡിസ് ചാർജ് ചെയ്താലുടൻ അ റസ്റ്റ് ചെയ്യും. വ്യാഴാഴ്ച പുലർച്ചെയാണ് അമിത രക്തസ്രാവത്തെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തൊടുപുഴ: കരിമണ്ണൂരിൽ നവജാത ശിശുവിൻ്റെ മരണം കൊലപാതകമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കുഞ്ഞിൻ്റെ ശ്വാസകോശത്തിൽ വെള്ളം കയറിയതാണ് മരണം സംഭവിക്കാൻ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു.  പ്രസവിച്ച ഉടനെ തന്നെ കുഞ്ഞിനെ അമ്മ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ ഡിസ് ചാർജ് ചെയ്താലുടൻ അ റസ്റ്റ് ചെയ്യും. വ്യാഴാഴ്ച പുലർച്ചെയാണ് അമിത രക്തസ്രാവത്തെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടർക്ക് സംശയം തോന്നിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ഡോക്ടർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ ബക്കറ്റിലെ വെള്ളത്തിൽ കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.  

ഭർത്താവ് അറിയാതിരിക്കാനാണ് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിയതെന്ന് യുവതി പോലീസിന് മൊഴി നൽകി. യുവതി ഗർഭിണിയായിരുന്ന കാര്യം ഭർത്താവ് അറിഞ്ഞിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. ഭർത്താവുമായി പിണങ്ങി കുറച്ചുകാലമായി യുവതി മറ്റൊരാളുമായി തമിഴ്നാട്ടിലെ ഗൂഡല്ലൂരിലായിരുന്നു. ഭർത്താവ് പരാതി നൽകിയതിനെതുടർന്ന് പോലീസ് യുവതിയെ കണ്ടെത്തുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. എന്നാൽ കാമുകനൊപ്പം പോകാനാണ് താത്പര്യം എന്നറിയിച്ചതിനെ തുടർന്ന് ഇവരെ അയാൾക്കൊപ്പം വിടുകയായിരുന്നു. പിന്നീട് യുവതി തിരികെ ഭർതൃവീട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു. 

  comment

  LATEST NEWS


  ചരിത്രനിമിഷം....ദ്രൗപദി മുര്‍മുവില്‍ നിന്നും നിറചിരിയോടെ ദേശീയപുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; ആദരപൂര്‍വ്വം ഏഴുന്നേറ്റ് സദസ്സ്.....


  കര്‍ശന നടപടിയെടുക്കാതത് പിണറായിയുടെ തന്ത്രം; ശ്രമിക്കുന്നത് പിഎഫ്‌ഐ അണികളെ സിപിഎമ്മിലെത്തിക്കാനെന്ന് കെ. സുരേന്ദ്രന്‍


  ജനഗണമന, വന്ദേമാതരം, കാശ്മീരില്ലാത്ത ഭൂപടം........ദേശീയ മാനബിന്ദുക്കളെ അവഹേളിക്കുന്ന തരൂര്‍


  ഗവര്‍ണറുടെ വാദം പൊളിച്ച തോമസ് ഐസക്കിനെ ചുരുട്ടിക്കെട്ടി സാമ്പത്തികവിദഗ്ധന്‍ ജോസ് സെബാസ്റ്റ്യന്‍; 'ഐസക്ക് സ്ഥിതിവിവരക്കണക്കുകള്‍ വളച്ചൊടിക്കുന്നു '


  പിഎഫ്‌ഐ ജൂതന്മാരെയും ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ; ആസൂത്രണം ചെയ്തത് അന്‍സാര്‍-ഉല്‍-ഖിലാഫാ കേരള ബന്ധം


  അധ്വാനിക്കാതെ അധികാരം ആസ്വദിക്കാമെന്ന മോഹം അപകടകരം; രാഹുല്‍ ഫ്യൂഡല്‍ പ്രഭുവിനെപ്പോലെയാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.