×
login
ചിത്തരഞ്ജന്‍ കഴിച്ച അപ്പത്തിനും മുട്ട കറിക്കും കാശ് തന്നില്ല; പണിയെടുത്താണ് ജീവിക്കുന്നത്; ദ്രോഹിക്കരുത്; അഭ്യര്‍ത്ഥനയുമായി ആലപ്പുഴയിലെ ഹോട്ടലുടമ

1,60,000 രൂപയാണ് മാസ വാടക. വൈദ്യുതി ബില്‍ 90,000 രൂപയാണ് ബില്ല് വരുന്നത്. തൊഴിലാളികള്‍ക്കും നല്ല ശമ്പളവും നല്‍കുന്നുണ്ട്. അത്തരമൊരു സ്ഥാപനത്തിന് നഷ്ടം കൂടാതെ മുന്നോട്ട് പോകണമെങ്കില്‍ ഈ തുക കൂടുതലാണെന്ന് തോന്നുന്നില്ലെന്നും ഹോട്ടല്‍ ഉടമയായ തോമസ് പറഞ്ഞു.

ആലപ്പുഴ: അപ്പത്തിനും മുട്ടക്കറിക്കും കൂടുതല്‍ വിലവാങ്ങിയെന്ന് ആരോപിച്ച് രംഗത്തുവന്ന സിപിഎം എംഎല്‍എ കഴിച്ച ഭഷണത്തിന് പണം നല്‍കിയില്ലെന്ന് ഹോട്ടലുടമയുടെ വെളിപ്പെടുത്തത്. കണിച്ചുകുളങ്ങരയിലെ പീപ്പിള്‍സ് ഹോട്ടല്‍ ഉടമയായ തോമസാണ് ആലപ്പുഴ എംഎല്‍എ പി.പി. ചിത്തരഞ്ജനെതിരെ രംഗത്തെത്തിയിരിക്കുന്നത്. മെനു കാര്‍ഡിലെ ന്യായമായ വില മാത്രമാണ് ബില്ലായി നല്‍കിയതെന്ന് തോമസ് പറഞ്ഞു.  

കണിച്ചുകുളങ്ങരയിലെ പീപ്പിള്‍സ് ഹോട്ടലില്‍ ആഹാരത്തിന് വലിയ വിലയാണെന്ന് പരാതി നല്‍കിയ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ പണം നല്‍കിയില്ലെന്ന് ഉടമ തോമസ് ആരോപിച്ചു. അഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിക്കും 184 രൂപ വാങ്ങിയെന്നാണ് കളക്ടര്‍ക്ക് എം.എല്‍.എ നല്‍കിയ പരാതിയിലുള്ളത്. പരാതിയില്‍ ജില്ലാ സിവില്‍ സപ്ലൈസ് ഓഫീസര്‍ ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് കൈമാറും. മെനു കാര്‍ഡിലെ ന്യായമായ വില മാത്രമാണ് ബില്ലിലുള്ളതെന്നാണ് തോമസ് പറയുന്നത്.


വേഗത്തിലെത്തിയ രണ്ടു പേര്‍ക്ക് മെനു നല്‍കിയെങ്കിലും അതൊന്നും കാണേണ്ട അപ്പവും മുട്ടക്കറിയും നല്‍കാന്‍ ആവശ്യപ്പെട്ടു.  എം.എല്‍.എയെ തിരിച്ചറിയാന്‍ കഴിയാതിരുന്നത് വീഴ്ചയാണ്. ബില്‍ നല്‍കിയതോടെ കൗണ്ടറിലെത്തി താന്‍ എം.എല്‍.എയാണെന്നും അന്യായ വിലയാണെന്നും പറഞ്ഞ് പണം നല്‍കിയില്ല. ബില്‍ തിരിച്ചു വാങ്ങി പരാതി നല്‍കുമെന്നറിയിച്ച് മടങ്ങിയെന്നും കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.  മൂന്ന് വര്‍ഷമായി വില കൂട്ടിയിട്ടില്ല. ഹോട്ടല്‍ വാടകയ്ക്ക് എടുത്താണ് നടത്തുന്നത്. എം.എല്‍.എയെ തിരിച്ചറിയാത്തതിന്റെ പേരില്‍ ദ്രോഹിക്കരുതെന്നും തോമസ് പറഞ്ഞു.

2019ല്‍ ജനുവരി ഹോട്ടല്‍ ആരംഭിച്ചത് മുതല്‍ അപ്പത്തിന് 15 രൂപയും മുട്ടക്കറിക്ക് 50 രൂപയുമാണ് വാങ്ങുന്നത്. പണിയെടുത്താണ് ജീവിക്കുന്നത്. നഷ്ടം കൂടാതെ മുന്നോട്ട് പോകണമെങ്കില്‍ ഈ തുക തന്നെ ഈടാക്കണമെന്നും തോമസ് പറഞ്ഞു.മുന്‍പ് കഴിച്ചവര്‍ എല്ലാം മുട്ടക്കറിയെ പറ്റി നല്ല അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്. പല വിഐപികള്‍ അടക്കമുള്ളവര്‍ ഇവിടെ വന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്. വില കൂടുതലാണെന്ന പരാതി ആരും പറഞ്ഞിട്ടില്ല. 90 സീറ്റുള്ള എസി റെസ്‌റ്റോറന്റാണിത്.  

1,60,000 രൂപയാണ് മാസ വാടക. വൈദ്യുതി ബില്‍ 90,000 രൂപയാണ് ബില്ല് വരുന്നത്. തൊഴിലാളികള്‍ക്കും നല്ല ശമ്പളവും നല്‍കുന്നുണ്ട്. അത്തരമൊരു സ്ഥാപനത്തിന് നഷ്ടം കൂടാതെ മുന്നോട്ട് പോകണമെങ്കില്‍ ഈ തുക കൂടുതലാണെന്ന് തോന്നുന്നില്ലെന്നും ഹോട്ടല്‍ ഉടമയായ തോമസ് പറഞ്ഞു.  

  comment

  LATEST NEWS


  അതിജീവിച്ചവർക്ക് ആദരം.'ഇൻഡിവുഡ് ലീഡർഷിപ്പ് സമ്മിറ്റി'ന് പ്രൗഢഗംഭീരമായ സമാപനം


  കേരളത്തില്‍ പിടിമുറുക്കി വീണ്ടും കൊറോണ; ഇന്ന് 4,805 പേര്‍ക്കാണ് വൈറസ് ബാധ; ആരോഗ്യ വകുപ്പിന് താക്കീതുമായി കേന്ദ്ര സര്‍ക്കാര്‍


  സ്‌കൂട്ടറില്‍ അഞ്ചു പേരുടെ അപകടകരമായ അഭ്യാസം; ലൈസന്‍സ് റദ്ദാക്കി; മെഡിക്കല്‍ കോളജില്‍ സാമൂഹ്യ സേവനം ചെയ്യാനും നിര്‍ദേശം; ശിക്ഷ മാറ്റിപിടിച്ച് ആര്‍ടിഒ


  'ആരോട് പറയാന്‍ ആരു കേള്‍ക്കാന്‍' ആഗസ്റ്റ് 15ന് ഒടിടി റിലീസിന്


  അള്‍ട്ടിമേറ്റ് ഖൊ ഖൊ; മുംബൈ ടീമുമായി വ്യവസായി പുനിത് ബാലനും റാപ്പര്‍ ബാദ്ഷായും


  വീണ്ടും പവാറിന്‍റെ ബുദ്ധി ജയിച്ചു; ശിവസേനയെ പിളര്‍ത്താനുള്ള അവസാന ആണിയും അടിച്ചു; ഔറംഗബാദിന്‍റെ പേര് സാംബാജി നഗര്‍ എന്ന് മാറ്റി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.